Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോഷ്യൽ മീഡിയയും സീരിയലുകളും പ്രലോഭനം ആകുന്നുവോ? ഭർത്താവിനെയും മക്കളെയും വിട്ടു ഒളിച്ചോടി പോകുന്നത് അനേകം വീട്ടമ്മമാർ; കൊലപാതകങ്ങളിൽ ഏറെയും അവിഹിത ബന്ധത്തിന്റെ തുടർ ചലനങ്ങൾ: എന്ത് പറ്റി നമ്മുടെ വീട്ടമ്മമാർക്ക്?

സോഷ്യൽ മീഡിയയും സീരിയലുകളും പ്രലോഭനം ആകുന്നുവോ? ഭർത്താവിനെയും മക്കളെയും വിട്ടു ഒളിച്ചോടി പോകുന്നത് അനേകം വീട്ടമ്മമാർ; കൊലപാതകങ്ങളിൽ ഏറെയും അവിഹിത ബന്ധത്തിന്റെ തുടർ ചലനങ്ങൾ: എന്ത് പറ്റി നമ്മുടെ വീട്ടമ്മമാർക്ക്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൗമാരക്കാരായ പെൺകുട്ടികളുടെ ഒളിച്ചോട്ടം ആയിരുന്ന കേരളത്തിലെ കുടുംബങ്ങൾ ഒരു കാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പ്രായവും പക്വതയും ആകും മുൻപ് ആരുടെയെങ്കിലും കെണിയിൽ വീണ് ഒളിച്ചോടി പോകുന്ന പല പെൺകുട്ടികളും ജീവിതം അവസാനിപ്പിച്ചത് ആത്മഹത്യയിൽ ആയിരുന്നു. എന്നാൽ കാലം ഒരുപാട് മാറിയതോടെ പ്രണയത്തിന്റെ പേരിലുള്ള ഒളിച്ചോട്ടം കുറഞ്ഞു. ഇഷ്ടം ഉള്ളവരെ കെട്ടിച്ചു തരണം എന്ന് പറയാൻ പെൺകുട്ടികൾക്ക് കരുത്ത് കൂടിയതാണോ അല്ലെങ്കിൽ ഇഷ്ടമുള്ളവരോടൊപ്പം കറങ്ങി നടക്കാൻ ലൈസൻസ് ആയതോ ഒക്കെയാവാം ഈ മാറ്റത്തിന് കാരണം. അതിന്റെയൊക്കെ പ്രതിഫലനം ഗുരുതരം ആണെങ്കിലും മുൻപത്തെ പോലെ മക്കൾ ഒളിച്ചോടി പോയതിന്റെ നാണക്കേടിലും അവരുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കയിലും കഴിയുന്ന മാതാപിതാക്കൾ കുറഞ്ഞു.

എന്നാൽ പുതിയൊരു ട്രെന്റ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നു. വിവാഹം കഴിഞ്ഞ് മക്കളെയും നോക്കി വീട്ടിൽ ഇരിക്കുന്ന യുവതികളായ വീട്ടമ്മമാർ അല്ലെങ്കിൽ ജോലിക്ക് പോകുന്ന വീട്ടമ്മമാർ ഒക്കെ ഒളിച്ചോട്ടവും അവിഹിത ബന്ധവും പതിവാക്കുന്നു. ഈ അടുത്ത കാലത്ത് സംഭവിച്ച കൊലപാതകങ്ങളും ആത്മഹത്യകളിലും ഒക്കെ എത്തി നിൽക്കുന്ന യുവതികളായ വീട്ടമ്മമാരുടെ വേലി ചാട്ടങ്ങൾ തന്നെയാണ്. ഒളിച്ചോടുകയും മറ്റും ചെയ്യുന്നവരേക്കാൾ ഏറെ പേർ അവിഹിത ബന്ധങ്ങളുടെ പിടിയിൽ ആണെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കുടുംബങ്ങളിൽ അസ്വസ്ഥകളും കൂടുന്നു.

ഫേസ്‌ബുക്കും വാട്‌സ് ആപ്പും അടങ്ങിയ സോഷ്യൽ മീഡിയാകളുടെ വളർച്ചയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞുങ്ങളെ സ്‌കൂളിൽ വിട്ടാൽ അടുത്ത വീട്ടിൽ പോയിരുന്ന് മാലോകരുടെ കുറ്റം പറഞ്ഞ് കഴിഞ്ഞിരുന്ന സാധാരണ വീട്ടമ്മമാരുടെ കാലം അവസാനിച്ചതാണ് പ്രശ്‌നം. അപരിചിതരെ കണ്ടെത്താനും ബന്ധങ്ങൽ വളർത്തി എടുക്കാനും അനേകം കമ്മ്യൂണിക്കേഷൻ മാർഗ്ഗങ്ങളാണ് ഇപ്പോൾ ഉള്ളത്. ഫേസ്‌ബുക്കിന്റെ മെസേഞ്ചർ, വാട്‌സ് ആപ്പ് ചാറ്റ്, ഗൂഗുൾ ടാൾക്ക് തുടങ്ങിയ ഒട്ടോറെ സൗജന്യ ചാറ്റിങ് സോഫ്റ്റ് വെയറുകൾ ലഭ്യമാണ്. പണം മുടക്കിയുള്ള ഏതാനും സെൽ റെക്കോർഡുകൾ ഡിലീറ്റ് ചെയ്തു സുരക്ഷിതമാക്കാം എന്നതുമാണ് ഈ വഴികളിലൂടെ ബന്ധങ്ങൾ വളരാൻ പ്രധാന കാരണം. അത്യാവശ്യം വാക്ക് ചാരുതിയുള്ളവർക്ക് പല വീട്ടമ്മമാരെയും വേഗത്തിൽ വലയിൽ വീഴ്‌ത്താം എന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

മിസ്ഡ് കോൾ പ്രണയത്തിൽപെട്ട് വീട്ടിൽ നിന്നും കാമുകന്റെയൊപ്പം ഇറങ്ങിപ്പോയ വീട്ടമ്മമാരുടെ എണ്ണം 575ൽ അധികമാണെന്ന് കഴിഞ്ഞ ദിവസം ഡിജിപി നടത്തിയ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സമൂഹം കേട്ടത്. ഇത്തരത്തിലുള്ള എത്ര എത്ര ഉദാഹരണങ്ങളാണ് സമീപകാലത്തായി നാം കണ്ടത്. ആദ്യം അറിയേണ്ടത് തോപ്പുംപടിയിൽ ലോറിക്കടിയിൽ കൊന്നു തള്ളപ്പെട്ട സന്ധ്യയെന്ന വീട്ടമ്മയുടെ കഥയാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സന്ധ്യയുടെ കാമുകൻ എറണാകുളത്തെ ഒരു ബസ് കണ്ടക്ടറായിരുന്ന അൻവർ എന്ന യുവാവായിരുന്നു. ഇയാൾക്കാകട്ടെ ബസിലെ യാത്രക്കാരികളിലേറെയുമായി ബന്ധമുണ്ടായിരുന്നു താനും! ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്കും തിരികെ വീട്ടിലേക്കുമുള്ള യാത്രയിലാണ് സന്ധ്യ അൻവറുമായി അടുക്കുന്നത്. പരിചയം പ്രണയമായി മാറിയതും ഫോണിൽ സല്ലാപം നീണ്ടതുമൊന്നും ഭർത്താവ് അറിഞ്ഞിരുന്നില്ലെന്ന് മാത്രം. പിന്നീട്, ചേർത്തലയിലേക്ക് ജോലി മാറിയപ്പോഴും പ്രണയം സന്ധ്യ തുടർന്നു. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാനിറങ്ങിയ നാളാണ് സന്ധ്യയുടെ അവസാന ദിനമായി മാറിയത്.

ജോലി സ്ഥലത്ത് നിന്ന് നേരത്തെ ഇറങ്ങി കാമുകനൊപ്പം കൂട്ടുകാരന്റെ കാറിൽ കറങ്ങിയ സന്ധ്യ താൻ വൈകിട്ടോടെ തോപ്പുംപടിയിൽ എത്തുമെന്നായിരുന്നു ഭർത്താവിനെ അറിയിച്ചത്. അത്രയും സമയം തന്നെ അന്വേഷിക്കാതിരിക്കാൻ സന്ധ്യ തന്നെയിട്ട പഌനായിരുന്നു ആ സമയം പറച്ചിൽ. കറക്കത്തിനൊടുവിൽ തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട സന്ധ്യയെ അൻവർ കഴുത്ത് ഞെരിച്ച് കൊന്ന് ലോറിക്കടിയിൽ തള്ളുകയായിരുന്നു. സന്ധ്യയുടെ ആഭരണങ്ങളും ലാപ് ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കൈക്കലാക്കാനും അയാൾ മറന്നില്ല. അൻവറിനൊപ്പം പലപ്പോഴും സന്ധ്യയെ കണ്ടിരുന്ന മറ്റു ചില ബസ് തൊഴിലാളികളാണ് ഇരുവരും തമ്മിലുള്ള ബന്ധം പൊലീസിനെ അറിയിച്ചതും അൻവറിനെ പിടികൂടാൻ സഹായിച്ചതും. അൻവറിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസിന് ലഭിച്ചത് ഇരുന്നൂറിലധികം യുവതികളുടെ നമ്പറുകളാണ് അതിലേറെയും വീട്ടമ്മമാരുടേത്! ഇവരെല്ലാം അൻവർ ജോലി ചെയ്തിരുന്ന ബസിലെ യാത്രക്കാരായിരുന്നു. ഓരോ ട്രിപ്പിലും ഒരു കാമുകി വച്ച് അൻവറിനുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫോണിലൂടെയായിരുന്നു പ്രണയം ഊട്ടിയുറപ്പിച്ചിരുന്നത്. കുടുംബത്തിലെ പ്രശ്‌നങ്ങൾ സംസാരിച്ച് ഇവരെ കയ്യിലെടുക്കുന്നതായിരുന്നു അൻവറിന്റെ രീതി. അങ്ങനെയാണ് സന്ധ്യയേയും ഇയാൾ വലയിലാക്കിയത

പറവൂരിൽ തന്നേക്കാൾ ഏഴു വയസ് ഇളയതായ കാമുകനൊപ്പം പോയ വീട്ടമ്മ അയാൾക്ക് കാഴ്ച വച്ചത് പ്രായപൂർത്തിയാകാത്ത മകളെ! ഭർത്താവിനൊപ്പം വാടക വീട്ടിൽ താമസിക്കുമ്പോഴാണ് സരിത ഓട്ടോ ഡ്രൈവറായ ജിബിനെ കാണുന്നത്. ഡാൻസറായ ഇയാളെ വീട്ടിൽ വിളിച്ചു വരുത്തുന്നത് പതിവായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് ഈ ബന്ധം ഭർത്താവറിയുന്നത്. തുടർന്ന്, സരിത മൂത്ത മകളെയും കൂട്ടി ജിബിനൊപ്പം പോവുകയായിരുന്നു. ആറുമാസക്കാലം ഇവർ ഒരുമിച്ച് താമസിച്ചു. ഒരേ മുറിയിൽ കിടക്കവെ, തന്റെ കൺമുന്നിൽ വച്ചു തന്നെയാണ് അമ്മ മകളെ കാമുകന് ഇട്ടുകൊടുത്തത്. പിന്നീട്, സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സരിത ഭർത്താവിനോടും വീട്ടുകാരോടും മാപ്പ് പറഞ്ഞ് തിരികെ വീട്ടിലെത്തി. അപ്പോഴാണ് മകൾ ഗർഭിണിയാണെന്ന സത്യം അച്ഛൻ അറിയുന്നത്.

പൊലീസിൽ പരാതി നൽകിയപ്പോഴും ജിബിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയായിരുന്നു സരിത. വീട്ടിലെത്തിയ ജിബിനെ പിടികൂടാൻ ർത്താവ് ശ്രമിക്കുമ്പോൾ ഭർത്താവിനെ തടഞ്ഞു വച്ച് കാമുകന് രക്ഷപ്പെടാൻ സരിത സൗകര്യമൊരുക്കി. ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസിന് നൽകിയത്. കാക്കനാട് ഗർഭിണിയായ യുവതിയെ ഫ്ളാറ്റിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ പ്രതിയുടെ അമ്മയ്ക്കും കാമുകനുണ്ടായിരുന്നുവെന്നതാണ് പൊലീസിനെയും ഞെട്ടിച്ച സത്യം. അമ്പതിലേറെ പ്രായമുള്ള ഇവരുടെ കാമുകന്റെ വയസ്സ് 26!. കരുനാഗപ്പള്ളിയിലെ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച കമിതാക്കളിൽ യുവാവ് തൂങ്ങിമരിച്ചതായിരുന്നു മറ്റൊരു സംഭവം. ആലപ്പുഴ സ്വദേശി സജീവൻ (32) ആണ് മരിച്ചത്. വൈപ്പിൻ സ്വദേശിനിയായ വിവാഹിതയായ യുവതിക്കൊപ്പമായിരുന്നു ഇയാൾ റിസോർട്ടിൽ മുറിയെടുത്തത്. ഇവർ ഇതിന് മുമ്പും റിസോർട്ടിൽ ചെന്നിട്ടുള്ളതായി മൊഴിയുണ്ട്.

കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങൾ പോലും പറഞ്ഞു തീർക്കാൻ പറ്റാത്തതാണ് അണുകുടുംബങ്ങളിലെ പ്രധാന പ്രശ്‌നം. ഭർത്താവിനോടുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് ആശ്വസിക്കാൻ സ്ത്രീകൾ മറ്റ് സൗഹൃദങ്ങൾ തേടുന്നിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് നീങ്ങുന്നു. പിന്നീട്, കാമുകനെ സന്തോഷിപ്പിക്കാൻ പല വിട്ടുവീഴ്ചകൾക്കും വീട്ടമ്മമാർ തയ്യാറാകുന്നു. ഈ ബന്ധങ്ങളിലും പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോൾ അത് ചെന്നെത്തി നിൽക്കുന്നത് കുറ്റകൃത്യങ്ങളിലും ആത്മഹത്യകളിലും. വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുന്നവരുടെ വിളനിലമാണ് ഫേസ്‌ബുക്ക്. ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ പരിചയമുള്ളവരുടേതാണെന്ന്‌പോലും ഉറപ്പ് വരുത്താതെയയുള്ള എടുത്തുചാട്ടം ചെന്നവസാനിക്കുന്നത് ദുരന്തങ്ങളിലേക്കാണ്.

ചില മുൻകരുതലുകളും ശ്രദ്ധയും മാത്രമാണ് ഇത്തരം പ്രശനങ്ങളിൽ നിന്നും ഒഴിവാകാനായി സ്ത്രീകൾ ചെയ്യേണ്ടത്. അപരിചിതരുമായി സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദം ഒഴിവാക്കുക എല്ലാവർക്കും ഫോൺ നമ്പർ നൽകുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നവമാദ്ധ്യമങ്ങളുടെ കടന്നുവരവും സ്ത്രീകളെ തെറ്റായ വഴികളിലേക്ക് നയിക്കുന്നുണ്ട്. നവമാദ്ധ്യമങ്ങളെ ഒഴിവാക്കണമെന്നല്ല അതിനർത്ഥം. അവ നല്ല രീതിയിൽ ഉപയോഗിക്കാൻ പഠിക്കണം എന്നാണ്.സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യംവച്ച്് തങ്ങളെ കുടുക്കാനും സ്വാര്ഥ ലാഭം കൊയ്യാനും വരുന്നവരെ വീട്ടമ്മമാർ തിരിച്ചറിയുക സ്വയം സുരക്ഷിതരാവുക എന്നത് മാത്രമാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP