Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ തലയിൽ ആര് തലപ്പാവ് വയ്ക്കണമെന്ന് ഞാൻ തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല; കേന്ദ്രമന്ത്രിയുടെ അനുവാദത്തോടെയുള്ള തലപ്പാവ് അണിയലിന് കേരളാ പൊലീസിനെ കുറ്റം പറയേണ്ടെന്നും ചെന്നിത്തല

എന്റെ തലയിൽ ആര് തലപ്പാവ് വയ്ക്കണമെന്ന് ഞാൻ തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല; കേന്ദ്രമന്ത്രിയുടെ അനുവാദത്തോടെയുള്ള തലപ്പാവ് അണിയലിന് കേരളാ പൊലീസിനെ കുറ്റം പറയേണ്ടെന്നും ചെന്നിത്തല

തിരുവനന്തപുരം: തലപ്പാവ് വിവാദത്തിൽ കേരളാ പൊലീസിന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് നിലപാടിലാണ് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ട് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കൊലക്കേസ് പ്രതി തലപ്പാവ് ധരിപ്പിച്ചതിൽ സംസ്ഥാനത്ത് അന്വേഷണം ഉണ്ടാവില്ലെന്ന സൂചനയാണ് രമേശ് ചെന്നിത്തല നൽകുന്നത്. ദേശീയ സുരക്ഷാ ഗാർഡുകൾക്ക്(എൻ.എസ്.ജി) മാത്രമാണീ വീഴ്ചയുടെ ഉത്തരവാദിത്തമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

എന്റെ തലയിൽ ആര് തലപ്പാവ് വയ്ക്കണമെന്ന് ഞാനാണ് തീരുമാനിക്കുകയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ തലയിൽ തലപ്പാവ് വച്ചതിന് തന്നെയും പൊലീസിനേയും കുറ്റപ്പെടുത്തരുതെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. സംഭവം ഗൗരവം ഏറിയത് തന്നെ. എന്നാൽ ധരിക്കുന്നായൾ കൂടി സമ്മതിച്ചതു കൊണ്ടാണ് തലപ്പാവ് വയ്ക്കാനായതെന്നും രമേശ് ചെന്നിത്തല പറയുന്നു. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് പ്രസക്തിയുമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ ചുമതല എൻ.എസ്.ജിക്കാണ്. അവരാണ് സുരക്ഷാ വലയത്തിലെത്തുന്നവരെ നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. സംസ്ഥാന പൊലീസിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് രമേശ് ചെന്നിത്തല വിശദീകരിക്കുന്നുണ്ട്. എന്നാൽ അതു സുരക്ഷാ വീഴ്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡിവൈഎഫ്‌ഐ പ്രവർത്തകനായ കൈതമുക്ക് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൊലീസ് നോക്കി നിൽക്കെ ശ്രീ പത്മനാഭ സ്വാമീ ക്ഷേത്ര ദർശനം നടത്തിനൊടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ തലപ്പാവ് അണിയിച്ചത്. വിഷ്ണു വധക്കേസിലെ ഒന്നാംപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ കൈതമുക്ക് സന്തോഷാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷയ്ക്കിടയിലും മന്ത്രിയെ തലപ്പാവ് അണിയിച്ചത്. സിപിഐ(എം). എംഎ‍ൽഎ ശിവൻ കുട്ടിയാണ് വിഷയം രമേശ് ചെന്നിത്തലയുടെ പരിഗണനയിൽ എത്തിച്ചത്. വിശദ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഇത് തള്ളികളയുകയാണ് രമേശ് ചെന്നിത്തല ഇപ്പോൾ.

അതിനിടെ സന്തോഷ് തലപ്പാവ് ധരിച്ചതിൽ തെറ്റില്ലെന്നാണ് ബിജെപി പ്രാദേശിക നേതാക്കളുടെ നിലപാട്. ആർഎസ്എസ് നേതാവായ സന്തോഷിന് അതിന് അവകാശമുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഐ(എം) നൽകിയ പട്ടിക അനുസരിച്ചാണ് വിഷണു കൊലക്കേസിലെ പ്രതികളെ നിശ്ചയിച്ചത്. അങ്ങനെ നിരപരാധിയായ സന്തോഷ് പ്രതിയായെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് സുരേഷ് പറയുന്നു.

എന്നാൽ ബിജെപിയുടെ ഗ്രൂപ്പ് സമവാക്യങ്ങൾ ഈ വിഷയം പാർട്ടിക്കുള്ളിലും ചർച്ചയാക്കുന്നുണ്ട്. രാജ്‌നാഥ് സിംഗിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എ.എൻ. രാധാകൃഷ്ണന്റെ പരസ്യമായ നിലപാട്. രാഷ്ട്രീയ കൊലപാതങ്ങളുയർത്തി കണ്ണൂരിൽ സിപിഎമ്മിനെതിരെ പ്രതിരോധമുയർത്തുന്നതിന് തിരിച്ചടിയാണ് സംഭവമെന്ന സൂചനകളാണ് രാധാകൃഷ്ണൻ പങ്കുവയ്ക്കുന്നത്. അതിനാൽ പാർട്ടി വേദികളിലും ഇത് നേതൃത്വത്തിന് എതിരെ ആയുധമാകും.

ശനിയാഴ്ച രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാനെത്തിയത്. സന്ദർശനവും കഴിഞ്ഞ് വസ്ത്രവും ധരിച്ച് മന്ത്രി പുറത്തിറങ്ങി. അതിനിടയിൽ ബിജെപിയുടെ ഒരു സംസ്ഥാന നേതാവ് സുരക്ഷാ ചുമതലുള്ള എൻഎസ്ജി സംഘത്തോട് തലപ്പാവ് അണിയിക്കാൻ അനുമതി വാങ്ങി. ആർഎസ്എസ് പ്രവർത്തകന് തലപ്പാവ് അണിയിക്കണമെന്ന ആഗ്രഹം മന്ത്രിയോടും പങ്കുവച്ചു. അതിന് കേന്ദ്രമന്ത്രി വഴങ്ങുകയും ചെയ്തു. ചില ടെലിവിഷൻ ചാനലുകളുടെ ദൃശ്യങ്ങളിൽ എത് എത്തി. അപ്പോഴാണ് പ്രതിയാണ് തലപ്പാവ് ധരിച്ചതെന്ന് തിരിച്ചറിഞ്ഞത്.

2008 ഏപ്രിൽ ഒന്നിനാണ് രാവിലെയാണ് തിരുവനന്തപുരം കൈതമുക്കിലുള്ള പാസ്‌പോർട്ട് ഓഫീസിന്റെ മുന്നിലിട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകനായ വിഷ്ണുവിനെ പട്ടാപ്പകൽ വട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സന്തോഷിനെ ഒന്നാംപ്രതിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊലക്കേസിലെ തലപ്പാവ് വിവാദത്തിൽ ഒന്നാംപ്രതി സന്തോഷ് കുടുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP