Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വി എസ് മലമ്പുഴയിൽ, പിണറായി ധർമ്മടത്ത്; എം വി നികേഷ് കുമാർ അടക്കം എട്ട് സ്വതന്ത്രർ; വീണ ജോർജ്ജിന് പാർട്ടി ചിഹ്നം; 16 പേർ വനിതകൾ; കൊല്ലത്ത് മുകേഷ് തന്നെ; ഇടതു മുന്നണി 124 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; അവശേഷിക്കുന്നിടത്ത് ഉടൻ തീരുമാനം: ഏപ്രിൽ അഞ്ചിന് പ്രകടന പത്രിക പുറത്തിറക്കും

വി എസ് മലമ്പുഴയിൽ, പിണറായി ധർമ്മടത്ത്; എം വി നികേഷ് കുമാർ അടക്കം എട്ട് സ്വതന്ത്രർ; വീണ ജോർജ്ജിന് പാർട്ടി ചിഹ്നം; 16 പേർ വനിതകൾ; കൊല്ലത്ത് മുകേഷ് തന്നെ; ഇടതു മുന്നണി 124 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; അവശേഷിക്കുന്നിടത്ത് ഉടൻ തീരുമാനം: ഏപ്രിൽ അഞ്ചിന് പ്രകടന പത്രിക പുറത്തിറക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ മലമ്പുഴയിലും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ ധർമ്മടത്തും സ്ഥാനാർത്ഥികളാക്കി എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 124 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന 16 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ അധികം താമസിയാതെ പ്രഖ്യാപിക്കുമെന്നും വൈക്കം വിശ്വൻ അറിയിച്ചു. സിപിഐ(എം) മത്സരിക്കുന്ന 92 സീറ്റുകളിൽ തൊടുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഏപ്രിൽ അഞ്ചിന് ഇടതു മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കുമെന്നും വൈക്കം വിശ്വൻ പറഞ്ഞു.

എട്ട് സ്വതന്ത്രരും 16 വനിതാ സ്ഥാനാർത്ഥികളുമാണ് എൽഡിഎഫ് പ്രഖ്യാപിച്ച പട്ടികയിൽ ഉള്ളത്. നാല് വനിതകളെയാണ് സിപിഐ രംഗത്തിറക്കുന്നത്. സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ(മട്ടന്നൂർ),തോമസ് ഐസക്(ആലപ്പുഴ),എ കെ ബാലൻ(തരൂർ),കെ കെ ശൈലജ(കൂത്തുപറമ്പ്) എന്നിവർ മൽസരരംഗത്തുണ്ട്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ (പേരാമ്പ്ര),എം എം മണി(ഉടുമ്പൻ ചോല) എന്നിവരും മൽസര രംഗത്തുണ്ട്.

കണ്ണൂർ അഴിക്കോട് മണ്ഡലത്തിൽ മത്സരിക്കുന്ന എം വി നികേഷ് കുമാർ സിപിഐ(എം) സ്വതന്ത്രനായി മത്സര രംഗത്തിറങ്ങുമ്പോൾ വീണാ ജോർജ്ജിനും മുകേഷിനും പാർട്ടി ചിഹ്നം തന്നെ അനുവദിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സ്ഥാനാർത്ഥികളാണ്.

നിലവിലെ എംഎൽഎമാരായ കെ ടി ജലീലും പി ടി എ റഹീമും അടക്കം എട്ട് സ്വതന്ത്രരാണ് മൽസരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ സ്വതന്ത്രരെ മൽസരിപ്പിക്കുന്നത്. കെ ടി ജലീൽ (തവനൂർ), കെ പി ബീരാൻ കുട്ടി (കൊണ്ടോട്ടി),പി വി അൻവർ (നിലമ്പൂർ),വി അബ്ദുറഹ്മാൻ (താനൂർ), പി അബ്ദുൾ ഗഫൂർ (തിരൂർ), എം വി നികേഷ് കുമാർ (അഴീക്കോട്), പി ടി എ റഹീം (കുന്ദമംഗലം),കാരാട്ട് അബ്ദുൾ റസാഖ് (കൊടുവള്ളി) എന്നിവരാണ് സിപിഐ എം സ്വതന്ത്രർ.

ഐ.എൻ.എല്ലിന് അനുവദിച്ച മൂന്നിൽ കോഴിക്കോട് സൗത്തിൽ മാത്രമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇവിടെ പ്രൊഫ. എ.പി.അബ്ദുൾ വഹാബ് മത്സരിക്കും. സിപിഐയുടെ മഞ്ചേരി, ഏറനാട് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ടാംഘട്ടത്തിലാണ്. ജെഡിഎസ്, സിഎംപി, എൻസിപി എന്നവരുടേയും സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല. 43 സിറ്റിങ് എംഎൽഎമാർക്ക് ഇടതുമുന്നണി സീറ്റു നൽകി.

മതേതര കേരളം കെട്ടിപ്പടുക്കാനും അഴിമതിക്ക് അന്ത്യം വരുത്താനുമാണ് ഇടതു മുന്നണി സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വൈക്കം വിശ്വൻ പറഞ്ഞു. സംസ്ഥാനത്ത് മന്ത്രിമാർ മത്സരിച്ച് അഴിമതി നടത്തുകയാണ്. ഒരു മേഖലയിലും ഗുണപരമായ മാറ്റമുണ്ടാക്കാൻ യുഡിഎഫ് ഭരണത്തിനായില്ല. സർവ മേഖലകളും തകർച്ച നേരിടുകയാണ്. അഴിമതിയുടെ പേരിൽ മന്ത്രി രാജിവച്ചു. ഓരോ മന്ത്രിയും ഓരോ കേസുകളിൽ അ!ഴിമതിക്കാരാണ് എന്നു ചൂണ്ടിപ്പറയേണ്ടിവരുന്നു. അഴിമതി നടത്തിയവരെ സ്ഥാനാർത്ഥിയാക്കരുതെന്ന് പറയേണ്ട ഗതികേട് കെപിസിസി അധ്യക്ഷനുണ്ടായി. കേരളം മതനിരപേക്ഷതയ്ക്കു പേരുകേട്ട നാടാണെന്നും ഇന്ന് വർഗീയ ശക്തികൾ യുഡിഎഫ് സഹായത്തോടെ വേരുറപ്പിക്കുകയാണെന്നും വൈക്കം വിശ്വൻ പറഞ്ഞു. 

 

മണ്ഡലവും സ്ഥാനാർത്ഥികളും ജില്ല തിരിച്ച്

തിരുവനന്തപുരം

നെയ്യാറ്റിൻകര-കെ.ആർ അൻസലൻ
പാറശാലസി.- കെ. ഹരീന്ദ്രൻ
വട്ടിയൂർക്കാവ് -ടിഎൻ സീമ
തിരുവനന്തപുരം-ആന്റണി രാജു
കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രൻ
നേമം-വി.ശിവൻകുട്ടി
അരുവിക്കര-എ.എ. റഷീദ്
വർക്കല- വി.ജോയി
നെടുമങ്ങാട്‌സി ദിവാകരൻ
കാട്ടാക്കട -ഐ.ബി. സതീഷ്
വാമനപുരം -ഡി.കെ. മുരളി
ആറ്റിങ്ങൽ- ബി.സത്യൻ
ചിറയൻകീഴ്‌- വി.ശശി

കൊല്ലം

കുന്നത്തൂർ-കോവൂർ കുഞ്ഞുമോൻ
കൊല്ലം-മുകേഷ്
ചാത്തന്നൂർ -ജി.എസ് ജയലാൽ
ചടയമംഗലം -മുല്ലക്കര രത്‌നാകരൻ
കൊട്ടാരക്കര - അയിഷ പോറ്റി
പത്തനാപുരം- കെ.ബി ഗണേശ്‌കുമാർ
ഇരവിപുരം- എം.നൗഷാദ്
കുണ്ടറ- ജെ.മേഴ്‌സിക്കുട്ടിയമ്മ
കരുനാഗപ്പള്ളി- ആർ.രാമചന്ദ്രൻ
പുനലൂർ- പി.രാജു

പത്തനംതിട്ട

അടൂർ - ചിറ്റയം ഗോപകുമാർ
ആറന്മുള - വീണ ജോര്ജ്
റാന്നി - രാജു ഏബ്രഹാം
കോന്നി - ആർ സനൽകുമാർ

ആലപ്പുഴ

ചെങ്ങന്നൂർ - കെ.കെ. രാമചന്ദ്രൻനായർ
കായംകുളം -  പ്രതിഭ ഹരി
മാവേലിക്കര - ആർ രാജേഷ്
അരൂർ - എ.എം. ആരിഫ്
അമ്പലപ്പുഴ - ജി.സുധാകരൻ
ആലപ്പുഴ - തോമസ് ഐസക്
ചേർത്തല - പി.തിലോത്തമൻ
ഹരിപ്പാട് - .പ്രസാദ്

കോട്ടയം

ചങ്ങനാശേരി - കെ.സി ജോസഫ്
കോട്ടയം - റജി സഖറിയ
പുതുപ്പള്ളി - ജെയ്ക് സി. തോമസ്
ഏറ്റുമാനൂർ - കെ. സുരേഷ് കുറുപ്പ്
കടുത്തുരുത്തി - സ്‌കറിയ തോമസ്
കാഞ്ഞിരപ്പള്ളി - വി.ബി ബിനു
പൂഞ്ഞാർ - പി.സി ജോസഫ്
വൈക്കം - സി.കെ ആശ

ഇടുക്കി

പീരുമേട് - ഇ.എസ് ബിജിമോൾ
ഉടുമ്പഞ്ചോല -  എം.എം. മണി
ദേവികുളം - എസ്. രാജേന്ദ്രൻ
ഇടുക്കി - ഫ്രാൻസിസ് ജോർജ്

എറണാകുളം

എറണാകുളം - എം. അനിൽകുമാർ
കൊച്ചി - കെ.ജെ. മാക്‌സി
ആലുവ - വി.സലിം
കളമശ്ശേരി -  എ.എം. യൂസഫ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
വൈപ്പിൻ - എസ്.ശർമ്മ
പറവൂർ - ശാരദ മോഹൻ
പെരുമ്പാവൂർ - സാജു പോൾ
മൂവാറ്റുപുഴ - എൽദോസ് ഏബ്രഹാം
പിറവം - എം.ജെ. ജേക്കബ്
തൃക്കാക്കര - സെബാസ്റ്റ്യൻ പോൾ
കുത്തുനാട് - ഷിജി ശിവജി

തൃശ്ശൂർ

കുന്നംകുളം - എ.സി. മൊയ്തീൻ
പുതുക്കാട് - പ്രഫ.സി. രവീന്ദ്രനാഥ്
കൈപ്പമംഗലം - ടൈറ്റസ് മാസ്റ്റർ
നാട്ടിക - ഗീത ഗോപി
കൊടുങ്ങല്ലൂർ - വി.ആർ സുനിൽകുമാർ
വടക്കാഞ്ചേരി - മേരി തോമസ്
മണലൂർ - മുരളി പെരുനല്ലി
ഒല്ലൂർ - കെ.രാജൻ
ഗുരുവായൂർ - കെ.വി. അബ്ദുൾഖാദർ
ചേലക്കര - യു.ആർ. പ്രദീപ്
ചാലക്കുടി - ബി.ഡി. ദേവസ്സി
തൃശൂർ - വി എസ് സുനിൽകുമാർ

പാലക്കാട്

പാലക്കാട് - എൻ.എൻ കൃഷ്ണദാസ്
പട്ടാമ്പി - മുഹമ്മദ് മുഹസിൻ
മണ്ണാർക്കാട് - കെ.പി സുരേഷ് രാജ്
മലമ്പുഴ - വി എസ്. അച്യുതാനന്ദൻ
ചിറ്റൂർ - കെ.കൃഷ്ണൻകുട്ടി
തൃത്താല - സുബൈദ ഇസഹാഖ്
ഷൊർണൂർ - പി.കെ.ശശി
ഒറ്റപ്പാലം - പി.ഉണ്ണി
ആലത്തൂർ - കെ.ഡി. പ്രസേനൻ
തരൂർ - എ.കെ. ബാലൻ
നെന്മാറ - കെ.ബാബു
കോങ്ങാട് -കെ.വി. വിജയദാസ്

മലപ്പുറം

മലപ്പുറം - കെ.പി സുമതി
വണ്ടൂർ - കെ.നിഷാന്ത്
വേങ്ങര - പി.ജിജി
താനൂർ - വി.അബ്ദുറഹ്മാൻ
പൊന്നാനി - പി.ശ്രീരാമകൃഷ്ണൻ
തവനൂർ - കെ.ടി. ജലീല്
പെരിന്തൽമണ്ണ - വി.ശശികുമാർ
തിരൂരങ്ങാടി - നിയാസ് പുളിക്കലത്ത്
നിലമ്പൂർ - പി.വി. അൻവർ
തിരൂർ - ലില്ലീസ് ഗഫൂർ
കൊണ്ടോട്ടി - കെ.പി വീരാൻകുട്ടി
മങ്കട -ടി.കെ.റഷീദലി

വയനാട്

കൽപറ്റ - സി.കെ ശശീന്ദ്രൻ
സുൽത്താൻ ബത്തേരി - രുക്മിണി സുബ്രഹ്മണ്യൻ
മാനന്തവാടി - ഒ.ആർ കേളു

കോഴിക്കോട്

കോഴിക്കോട് നോർത്ത് -്എ. പ്രദീപ്കുമാർ
കോഴിക്കോട് സൗത്ത് - എ.പി അബ്ദുൾവഹാബ്
എലത്തൂർ - എ.കെ.ശശീന്ദ്രൻ
കൊയിലാണ്ടി - കെ.ദാസന്
ബേപ്പൂർ - വി.കെ.സി. മമ്മദ്‌കോയ
തിരുവമ്പാടി - ജോർജ്.എം. തോമസ്
കുന്ദമംഗലം - പി.ടി.എ. റഹിം
നാദാപുരം - ഇ.കെ വിജയൻ
കൊടുവള്ളി - കാരാട്ട് റസാഖ്
കുറ്റ്യാടി - കെ.കെ. ലതിക
പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശേരി - പുരുഷൻ കടലുണ്ടി

കണ്ണൂർ

കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി
പേരാവൂർ - ബിനോയ് കുര്യൻ
തലശ്ശേരി - എ.എൻ ഷംസീർ
മട്ടന്നൂർ - ഇ.പി.ജയരാജൻ
കല്യാശേരി - ടി.വി. രാജേഷ്
പയ്യന്നൂര് - സി.കൃഷ്ണൻ
തളിപ്പറമ്പ് - ജയിംസ് മാത്യു
ധർമ്മടം - പിണറായി വിജയൻ
അഴീക്കോട് - എം വി നികേഷ് കുമാർ
കൂത്തുപറമ്പ് - കെ.കെ ശൈലജ
ഇരിക്കൂർ -കെ.ടി ജോസ്

കാസർകോട്

തൃക്കരിപ്പൂര് - എം.രാജഗോപാൽ
ഉദുമ - കെ.കുഞ്ഞിരാമൻ
കാഞ്ഞങ്ങാട് -ഇ.ചന്ദ്രശേഖരൻ
മഞ്ചേശ്വരം - സി.എച്ച്.കുഞ്ഞമ്പു 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP