Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിതാ നായർ സിനിമയിൽ അഭിനയിക്കുന്നു; കാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് തുടക്കം; 'അന്ത്യകൂദാശ' ഒരു സസ്‌പെൻസ് ത്രില്ലർ

സരിതാ നായർ സിനിമയിൽ അഭിനയിക്കുന്നു; കാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് തുടക്കം; 'അന്ത്യകൂദാശ' ഒരു സസ്‌പെൻസ് ത്രില്ലർ

തിരുവനന്തപുരം: കേരളാ രാഷ്ട്രീയത്തെ ഇളക്കിമറിച്ച് സോളാർ കേസിലെ വിവാദ നായിക സരിത എസ് നായർ സിനിമയിൽ ഒരു കൈ നോക്കാൻ ഒരുങ്ങുന്നു. സരിത നായികയാകുന്ന സിനിമയായ 'അന്ത്യകൂദാശ' യുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. നവാഗതനായ കിരൺ അനിൽ കുമാറാണ് സരിതയ്ക്ക് അഭിനയിക്കാൻ അവസരം ഒരുക്കിയത്.

ചിത്രീകരണത്തിന്റെ ഭാഗമായി അഭിനയത്തിനിടെ സരിത പൊട്ടിക്കരഞ്ഞുകൊണ്ട് തന്നെ തന്റെ സിനിമാപ്രവേശം ഭംഗിയാക്കി. പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള സസ്‌പെൻസ് ത്രില്ലറാണ് ഈ സിനിമ. നായകന്റെ അമ്മയുടെ വേഷത്തിലാണ് സരിതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

കഥാപാത്രത്തിന് അനുയോജ്യമാണെന്നതു കൊണ്ടും മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നതിനാലുമാണ് സരിതയെ ക്ഷണിച്ചതെന്ന് അണിയറക്കാർ പറഞ്ഞു. അഭിനയിക്കാൻ താൽപ്പര്യം ആദ്യം സരിത പ്രകടിപ്പിച്ചില്ല. കരയുന്ന സീനിലാണ് സരിത ആദ്യം അഭിനയിച്ചത്. ഇന്നലെ മുട്ടടയിലുള്ള ഒരു വീട്ടിൽ വച്ചായിരുന്നു ചിത്രീകരണം.

സൂരജ് സുകുമാരൻ നായർ നിർമ്മാണവും രചനയും നിർവഹിക്കുന്ന ചിത്രത്തിൽ വിനുരാജ്, ഗണേശ് കൃഷ്ണ, മീരാ നായർ തുടങ്ങിയവർ അഭിനയിക്കുന്നു. ധനുഷ്‌കോടി, രാമേശ്വരം, കോവിൽപ്പെട്ടി എന്നിവിടങ്ങളിൽ വച്ച് ഒരു ഗാനം ചിത്രീകരിച്ചു. ന്യൂസ്, സിക്‌സ് പാക്ക്, ഒറ്റ ഒരുത്തിയും ശരിയല്ല എന്നീ ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ച പത്മശ്രീ മീഡിയയുടെ ആദ്യ ഫീച്ചർ ചിത്രമാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP