Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനങ്ങൾ വരൾച്ചയിൽ കഴിയുമ്പോൾ ഐപിഎൽ വേണ്ട; ഐപിഎൽ വേദി മഹാരാഷ്ട്രയിൽ നിന്നു മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവ്; ഏപ്രിൽ 30നു ശേഷമുള്ള മത്സരങ്ങൾ മാറ്റണം; ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾക്കിനി പുതിയ വേദി

ജനങ്ങൾ വരൾച്ചയിൽ കഴിയുമ്പോൾ ഐപിഎൽ വേണ്ട; ഐപിഎൽ വേദി മഹാരാഷ്ട്രയിൽ നിന്നു മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവ്; ഏപ്രിൽ 30നു ശേഷമുള്ള മത്സരങ്ങൾ മാറ്റണം; ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾക്കിനി പുതിയ വേദി

മുംബൈ: ജനങ്ങൾ വരൾച്ചയിൽ കഴിയുമ്പോൾ ഐപിഎൽ മത്സരങ്ങൾക്ക് വെള്ളം വാരിക്കോരി ചെലവഴിക്കുന്നതിന് ബോംബെ ഹൈക്കോടതിയുടെയും വിലക്ക്. മഹാരാഷ്ട്രയിൽ നിന്ന് ഐപിഎൽ മത്സരങ്ങൾ മാറ്റാനാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

കടുത്ത ജലക്ഷാമമാണ് തീരുമാനത്തിനു പിന്നിൽ. ഏപ്രിൽ 30 നു ശേഷമുള്ള മത്സരങ്ങൾ മാറ്റാനാണ് ഹൈക്കോടതി നിർദേശിച്ചത്.

ഇതോടെ മുംബൈയിൽ നടക്കേണ്ടിയിരുന്ന 13 മത്സരങ്ങളുടെ വേദി മാറ്റേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞത്. മറ്റൊരു വേദി തീരുമാനിക്കാൻ ഹൈക്കോടതി ബിസിസിഐക്കു നിർദ്ദേശം നൽകി. ഐപിഎൽ ഫൈനൽ മത്സര വേദിയും മാറ്റിനിശ്ചയിക്കേണ്ട അവസ്ഥയാണിപ്പോൾ. മുംബൈയിലായിരുന്നു ഫൈനൽ മത്സര വേദി നിശ്ചയിച്ചിരുന്നത്. കടുത്ത വരർച്ച നേരിടുമ്പോൾ വെള്ളം ധൂർത്തടിച്ച് ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു എൻജിഒ സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

ഐപിഎൽ മൽസരങ്ങൾ മഹാരാഷ്ട്രയിൽനിന്നു മാറ്റുന്നതുകൊണ്ട് സംസ്ഥാന സർക്കാരിനു പ്രശ്‌നമില്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വരൾച്ച ബാധിച്ച മഹാരാഷ്ട്രയിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം സ്റ്റേഡിയത്തിനായി പാഴാക്കരുതെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകളായ ലോക്‌സട്ടാ മൂവ്‌മെന്റും ഫൗണ്ടേഷൻ ഫോർ ഡെമോക്രറ്റിക് റിഫോംസുമാണ് പൊതുതാൽപ്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP