Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സസ്‌പെന്റ് ചെയ്ത വിദ്യാർത്ഥികൾ കാമ്പസ് വിടില്ല; കനയ്യ കുമാർ പിഴ അടയ്ക്കുകയുമില്ല; അന്വേഷണ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധം; വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാരത്തിലേക്ക്; ജെഎൻയു കലുഷിതമായി തന്നെ തുടരുന്നു

സസ്‌പെന്റ് ചെയ്ത വിദ്യാർത്ഥികൾ കാമ്പസ് വിടില്ല; കനയ്യ കുമാർ പിഴ അടയ്ക്കുകയുമില്ല; അന്വേഷണ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധം; വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാരത്തിലേക്ക്; ജെഎൻയു കലുഷിതമായി തന്നെ തുടരുന്നു

ന്യൂഡൽഹി: അഫ്‌സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച സർവകലാശാല അധികൃതരുടെ നടപടികൾ തള്ളി വിദ്യാർത്ഥികൾ. അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥികൾ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധിച്ചതോടെ ജെഎൻയു വീണ്ടും സമരച്ചൂടിലേക്ക് നീങ്ങുകയാണ്.

നടപടി അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ നേതൃത്വത്തിലാണ് സർവകലാശാലാ അന്വേഷണ സമിതിയുടെ റിപ്പോർട്ട് കത്തിച്ചത്. അച്ചടക്ക നടപടിക്ക് വിധേയരായ ഉമർ ഖാലിദ്, അനിർബാൻ ഭട്ടാചാര്യ എന്നിവരുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികളും ഒപ്പമുണ്ടായിരുന്നു. സർവകലാശാലാ നടപടിക്കെതിരെ ഇന്നുമുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നു വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു. ഇതിനുപുറമെ, സർവകലാശാലയിലുടനീളം വ്യാപക പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. ജാതീയമായാണ് അന്വേഷണ സമിതി പ്രവർത്തിച്ചതെന്നു കനയ്യ ആരോപിച്ചു.

ജനാധിപത്യ മൂല്യങ്ങളില്ലാത്ത സമിതിയെ വിദ്യാർത്ഥികൾ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. ഉമർ, അനിർബാൻ എന്നിവരുടെ വാദങ്ങൾ പോലും കേൾക്കാതെയാണു സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്. സമിതിയെയും അവർ നിർദേശിച്ച നടപടികളെയും അംഗീകരിക്കുന്നില്ല. അതിനാൽ, റിപ്പോർട്ട് കത്തിക്കുകയാണെന്നം കനയ്യ വ്യക്തമാക്കി. പിഴ അടയ്ക്കാനോ ഹോസ്റ്റൽ മുറികൾ ഒഴിയാനോ തങ്ങൾ ഒരുക്കമല്ലെന്നു വിദ്യാർത്ഥികൾ വ്യക്തമാക്കി. അച്ചടക്കനടപടിയിൽ പ്രതിഷേധിച്ച് ഒരുവിഭാഗം അദ്ധ്യാപകർ സർവകലാശാലാ വിസി: ജഗദീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.

ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്‌സൽ ഗുരു അനുസ്മരണ ചടങ്ങ് വിവാദം അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ്, ഉമർ ഖാലിദിനെ ഒരു സെമസ്റ്റർ പുറത്തിരുത്താനും കന്നയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്താനും ഉമർ ഖാലിദിന് 20,000 രൂപ പിഴയിടാനുമാണ് സർവകലാശാല തീരുമാനം എടുത്തിരുന്നത്. കൂടാതെ ജെഎൻയു സംഭവത്തിൽ അറസ്റ്റിലായിരുന്ന മറ്റ് വിദ്യാർത്ഥികൾക്ക് നേരെയും സർവകലാശാല നടപടി എടുത്തിട്ടുണ്ട്. അനിർബൻ ഭട്ടാചാര്യയെ ജൂലൈ 15 വരെ ക്യാമ്പസിൽനിന്നു പുറത്താക്കി. കൂടാതെ, അടുത്ത അഞ്ചു വർഷത്തേക്ക് ജെഎൻയുവിൽ ഏതെങ്കിലും കോഴ്‌സ് ചെയ്യുന്നതിൽനിന്നു അദ്ദേഹത്തെ വിലക്കിയിട്ടുമുണ്ട്.

മറ്റൊരു വിദ്യാർത്ഥിയായ അശുതോഷിന് ജെഎൻയു ഹോസ്റ്റലിൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതിനു പുറമേ 20,000 രൂപ പിഴയും ചുമത്തി. സൗരഭ് ശർമ്മയ്ക്ക് 10,000 രൂപ പിഴ അടയ്ക്കാനും മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലും ക്യാമ്പസിൽ നിന്നും പുറത്താക്കാനും സർവകലാശാല ഉത്തരവിറക്കിയിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് ജെഎൻയുവിൽ നടന്ന അഫ്‌സൽ ഗുരു അനുസ്മരണ പരിപാടിയിൽ ഇരുവർക്കമെതിരെ രാജ്യദ്രഹ കുറ്റാരോപണത്തിൽ തെളിവുകളില്ലെന്ന കണ്ടെത്തലിനെ തുടർന്ന കോടതി വെറുതെ വിട്ടിരുന്നു. വിദ്യാർത്ഥികൾ വീണ്ടും സമരത്തിലേക്ക് കടക്കുമ്പോൾ അതിന് പിന്തുണയുമായി അദ്ധ്യാപകരും എത്തിയിട്ടുണ്ട്.

അഫ്‌സൽ ഗുരു അനുസ്മരണത്തിന്റെ പേരിൽ മാത്രമല്ല, വിദ്യാർത്ഥികളുടെ പൂർവകാല അച്ചടക്കം കൂടി കണക്കിലെടുത്തുള്ളതാണു നടപടിയെന്നാണ് സർവകലാശാല പ്രതികരിച്ചത്. ഇതിനിടെ, വിദ്യാർത്ഥികൾക്കെതിരായ ജനാധിപത്യവിരുദ്ധ നടപടി സർവകലാശാല പിൻവലിക്കണമെന്നു സിപിഐ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ സർവകലാശാലയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ബിജെപി, എബിവിപി, കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം എന്നിവയുടെ ഒത്താശയോടെയാണു സർവകലാശാലാ നടപടിയെന്നും സിപിഐ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP