Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നിത്തലയുടെ ഭാര്യയുടെ അയൽവാസിയെന്ന് പരിചയപ്പെടുത്തി; തർക്കം തീർക്കാൻ പത്ത് സെന്റ് എഴുതി വാങ്ങി; ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു; പരാതിയുമായി പോയാൽ ക്വട്ടേഷൻ കേസിൽ കുരുക്കുമെന്ന ഭീഷണിയും; തൊടുപുഴയിലെ വയോധികൻ പുലിവാല് പിടിച്ച കഥ

ചെന്നിത്തലയുടെ ഭാര്യയുടെ അയൽവാസിയെന്ന് പരിചയപ്പെടുത്തി; തർക്കം തീർക്കാൻ പത്ത് സെന്റ് എഴുതി വാങ്ങി; ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു; പരാതിയുമായി പോയാൽ ക്വട്ടേഷൻ കേസിൽ കുരുക്കുമെന്ന ഭീഷണിയും; തൊടുപുഴയിലെ വയോധികൻ പുലിവാല് പിടിച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ആഭ്യന്തര മന്ത്രിയുടെ പേരു പറഞ്ഞ് തട്ടിപ്പ് നടത്തി. ഒടുവിൽ പരാതി ആഭ്യന്തരമന്ത്രിക്ക് നൽകിയപ്പോൾ പൊലീസും വിളിപ്പിച്ചു. അപ്പോൾ വാദി പ്രതിയായി. കേസുമായി മുന്നോട്ട് പോയാൽ ക്വട്ടേഷൻ നൽകിയതിന് കേസെടുക്കുമെന്നാണ് പൊലീസ് ഉന്നതന്റെ ഭീഷണി. തൊടുപുഴ ഊരാളികുന്നേൽ ഒ വി മാത്യുവാണ് പുലിവാൽ പിടിച്ചിരിക്കുന്നത്. പത്ത് സെന്റ് സ്ഥലവും ഒന്നര ലക്ഷം രൂപയും വേണ്ടെന്ന് വയ്‌ക്കേണ്ട അവസ്ഥയിലാണ് ഈ എഴുപതുകാരൻ. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അനുകൂമായി കാര്യങ്ങൾ മാറി മറിയുമെന്ന ശുഭാപ്തി വിശ്വാസം മാത്രമാണ് ഒവി മാത്യുവിനുള്ളത്.

മുപ്പതിലേറെ വർഷമായി കരമടച്ച് കൈവശം വച്ച വസ്തുവിൽ അവകാശ തർക്കം ഉന്നയിച്ച് സഹോദരൻ എത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. സ്വന്തം വസ്തുവിൽ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ നിയമപോരാട്ടത്തിന് അഭിഭാഷകനെ തേടിയെത്തി. എന്നാൽ എല്ലാം ശരിയാക്കി തരമാമെന്നും ഒന്നരലക്ഷം രൂപ വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇടനിലക്കാരനായി ആഭ്യന്തരമന്ത്രിയുടെ വിശ്വസ്തനാണെന്ന മുഖവരയോടെ പരിചയപ്പെടുത്തിയ ആളിന്റെ സഹായത്തോടെ എല്ലാം ശരിയാക്കമെന്നായിരുന്നു വാഗ്ദാനം. ഈ ചതിക്കുഴിയിൽപ്പെട്ട മാത്യു ഇപ്പോൾ കാശും സ്വത്തും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയപ്പോൾ ക്വട്ടേഷൻ നൽകിയതിന് കേസെടുക്കുമെന്ന പൊലീസ് ഭീഷണിയും.

കോടതി നടപടികൾ കാലതാമസമുണ്ടാകുമെന്നും പൊലീസിന്റെ സഹായത്തോടെ എല്ലാം ശരിയാക്കാമെന്ന അഭിഭാഷകന്റെ വാക്കുകളിലാണ് മാത്യുവെന്ന എഴുപതുകാരൻ വീണത്. ഇതിനായി കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെന്ന പേരിൽ സെബാസ്റ്റ്യനും എത്തി. രമേശ് ചെന്നിത്തലയുടെ ഭാര്യയുടെ കുടുംബ വീട്ടിന് അടുത്താണ് ഇയാൾ താമസിക്കുന്നതെന്നും പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയുമായി അടുത്ത ബന്ധമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാത്യുവിനെ എല്ലാം ബോധ്യപ്പെടുത്തി. ഭാര്യയെ സ്വാധീനിച്ച് മന്ത്രിയെ കൊണ്ട് എല്ലാം ശരിയാക്കമെന്നും പറഞ്ഞതോടെ മാത്യു എല്ലാം വിശ്വസിച്ചു.

ഇതിനായി വിവാദ സ്ഥലം സെബാസ്റ്റ്യന്റെ പേരിൽ എഴുതിക്കൊടുക്കണമെന്ന് അഭിഭാഷകൻ പറഞ്ഞു. കേസിന്റെ ചെലവിന് ഒന്നര ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിൽ ഒരു ലക്ഷം വക്കീൽ ഫീസായിരുന്നു. ആറു മാസത്തിനകം എല്ലാം ശരിയായാൽ ഒരു ലക്ഷം രൂപ കൂടി വക്കീലിന് നൽകണമെന്നും ആവശ്യപ്പെട്ടു. ഇതും സമ്മതിച്ചു. എന്നാൽ ഒന്നര വർഷമായിട്ടും ഒന്നും നടന്നില്ല. ഇതോടെ സ്ഥലം തിരിച്ചെഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് ചതിയുടെ ആഴം മാത്യു അറിയുന്നത്. സെബാസ്റ്റ്യന് കോൺഗ്രിസന്റെ മണ്ഡസം സെക്രട്ടറിയല്ലെന്നും തിരിച്ചറിഞ്ഞു. ഇതോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് പരാതി അയച്ചത്. ആഭ്യന്തര മന്ത്രി ഈ പരാതി പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിളിപ്പിക്കുയും ചെയ്തു. എന്നാൽ ക്വട്ടേഷൻ കേസിൽ മാത്യുവിനെ കുടുക്കമെന്ന ഭീഷിയുടെ സന്ദേശമാണ് പൊലീസ് നൽകിയത്.

അഭിഭാഷകന്റെ നിർദ്ദേശ പ്രകാരമാണ് 10 സെന്റ് സ്ഥലം സെബാസ്റ്റ്യൻ 2013ൽ എഴുതി നൽകിയത്. ഒന്നര ലക്ഷം രൂപ ചെക്കായാണ് കൊടുത്തതും. ക്വട്ടേഷൻ കൊടുക്കാൻ ആരെങ്കിലും ചെക്ക് കൊടുക്കുമോ എന്ന ന്യായമായ ചോദ്യം പോലും മാത്യുവിനായി പൊലീസ് ചോദിക്കുന്നില്ല. അഭിഭാഷകൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണ്. ആഭ്യന്തരമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തിയ ആൾ ഡൽഹിയിലും. അതുകൊണ്ട് തെരഞ്ഞെടുപ്പിന് ശേഷം എല്ലാം ശരിയാക്കമെന്നാണ് തൊടുപുഴ സിഐ ഓഫീസ് ഈ എഴുപത്തിമൂന്നുകാരന് നൽകിയ നിർദ്ദേശം. എന്നാൽ കേസ് താങ്കൾക്കെതിരെ മാത്രമേ എടുക്കാനാവൂ എന്ന സൂചനയും കൊടുത്തു. ഇത് അഭിഭാഷകന്റെ സ്വാധീനത്തിന്റെ ഫലമാണെന്നാണ് മാത്യു കരുതുന്നത്. തന്റെ വസ്തുവും കാശും പോകുമെന്ന ഭയവും ഇയാൾക്കുണ്ട്.

അഭിഭാഷകന്റെ നിർദ്ദേശ പ്രകാരം സെബാസ്റ്റ്യൻ എഴുതി നൽകിയ പ്രമാണമുണ്ട്. മുന്നാധാരവും ഇയാൾ നൽകി. എല്ലാ വിഷയവും ഉഭയ കക്ഷി സമ്മത പ്രകാരം മുദ്ര പത്രത്തിൽ തയ്യാറാക്കി. മാത്യു ആവശ്യപ്പെടുമ്പോൾ പ്രസ്തുത സ്ഥലം തിരികെ എഴുതി തരാമെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചതായി രേഖപ്പെടുത്തിയ പ്രമാണ്ത്തിൽ 2014ലാണ് ഇരുവരും ഒപ്പിട്ടത്. ഇതിനൊപ്പം കാശ് നൽകിയ വിവരവും വിശദാംശവും മറ്റൊരു കുറിപ്പായും ഒപ്പിട്ട് നൽകി. ഇതെല്ലാം ചെയ്തത് അഭിഭാഷകന്റെ നിർദ്ദേശ പ്രകാരമാണ്. പ്രമാണവും ചെക്കുമെല്ലാം പരിശോധിച്ചാൽ എല്ലാം വ്യക്തമാകും. എന്നാൽ ക്വട്ടേഷൻ ആരോപണമുന്നയിച്ച് തട്ടിപ്പുകാരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് മാത്യു സംശയിക്കുന്നു.

ഈ വിഷയത്തിൽ ആഭ്യന്തരമന്ത്രിയ്‌ക്കോ ഭാര്യയ്‌ക്കോ പങ്കുണ്ടെന്ന് മാത്യു കരുതുന്നില്ല. എന്നാൽ പ്രാദേശിക രാഷ്ട്രീയ സമ്മർദ്ദങ്ങൾ തന്നെ ക്വട്ടേഷൻ കൊടുത്ത ക്രിമിനലാക്കുമെന്ന എന്ന ഭയമാണ് മാത്യു പങ്കുവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP