Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കബാലി ടീസറുമായി ആരാധകരെ ഞെട്ടിച്ച രജനിയെ വെല്ലാൻ കേരള രാഷ്ട്രീയത്തിലെ സൂപ്പർ സ്റ്റാർ; വി എസിനെ നായകനും ഉമ്മൻ ചാണ്ടിയെ വില്ലനുമാക്കിയുള്ള ടീസർ റീമിക്‌സും സൂപ്പർ ഹിറ്റ്

കബാലി ടീസറുമായി ആരാധകരെ ഞെട്ടിച്ച രജനിയെ വെല്ലാൻ കേരള രാഷ്ട്രീയത്തിലെ സൂപ്പർ സ്റ്റാർ; വി എസിനെ നായകനും ഉമ്മൻ ചാണ്ടിയെ വില്ലനുമാക്കിയുള്ള ടീസർ റീമിക്‌സും സൂപ്പർ ഹിറ്റ്

ബാലി എന്ന പുതിയ ചിത്രത്തിന്റെ ടീസറുമാെയത്തി ആരാധകരെ ഞെട്ടിച്ചുകളഞ്ഞു സൂപ്പർ സ്റ്റാർ രജനികാന്ത്. എന്നാലിതാ രജനിയെയും വെല്ലാൻ ഒരുങ്ങിയിരിക്കുകയാണു കേരള രാഷ്ട്രീയത്തിലെ സൂപ്പർ സ്റ്റാർ വി എസ് അച്യുതാനന്ദൻ. വി എസിനെ നായകനും ഉമ്മൻ ചാണ്ടിയെ വില്ലനുമാക്കി കബാലിയുടെ ടീസർ ഇറങ്ങിയപ്പോൾ അതും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു.

യൂട്യൂബിനെ തന്നെ ഞെട്ടിച്ചുകളഞ്ഞ ടീസറായിരുന്നു രജനീകാന്ത് ചിത്രം കബാലിയുടേത്. മൂന്ന് ദിവസത്തിനകം എൺപത്തിമൂന്ന് ലക്ഷം കടന്നു കബാലി ടീസർ. കബാലി ടീസർ തരംഗമായതിന് പിന്നാലെയാണു കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് വി എസ് അച്യുതാനന്ദനെ വച്ച് ടീസർ റീമിക്സ് ചെയ്തത്. ട്രെയിലർ റീമിക്സുകളിലൂടെ ശ്രദ്ധേയരായ ബൊളീവിയ ചാനലാണ് വി എസിനെ കബാലിയാക്കിയും ഉമ്മൻ ചാണ്ടിയെ വില്ലനാക്കിയും ടീസർ തയ്യാറാക്കിയത്. നെരുപ്പ് ഡാ എന്ന പഞ്ച് ട്രാക്കിനൊപ്പമാണ് ടീസർ. മൂന്നാറിലെ ഒഴിപ്പിക്കൽ രംഗങ്ങളും ടീസറിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP