Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊതുചടങ്ങിൽ വച്ച് പെൺകുട്ടിയുടെ ജീൻസ് അഴിപ്പിച്ചു; സംഭവം പുരുഷന്മാർ അടക്കമുള്ളവർ നോക്കി നില്‌ക്കേ: വീഡിയോ പുറത്തായതോടെ ബിജെപി എം പി സാക്ഷി മഹാരാജ് വിവാദത്തിൽ

പൊതുചടങ്ങിൽ വച്ച് പെൺകുട്ടിയുടെ ജീൻസ് അഴിപ്പിച്ചു; സംഭവം പുരുഷന്മാർ അടക്കമുള്ളവർ നോക്കി നില്‌ക്കേ: വീഡിയോ പുറത്തായതോടെ ബിജെപി എം പി സാക്ഷി മഹാരാജ് വിവാദത്തിൽ

ഉന്നാവോ: ബിജെപിയെ എപ്പോഴു പ്രതിരോധത്തിലാക്കി വിവാദ എംപി സാക്ഷി മഹാരാജ് വീണ്ടും വിവാദത്തിൽ. പെൺകുട്ടിയുടെ ജീൻസ് പൊതുവേദിയിൽ നിർബന്ധിപ്പിച്ച് അഴിപ്പിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തർപ്രദേശിലെ ഒരു ചടങ്ങിൽ സാക്ഷി മഹാരാജ് ആവശ്യപ്പെട്ടതനുസരിച്ച് ചില സ്ത്രീകൾ അദ്ദേഹത്തിനു മുമ്പിൽ ഒരു പെൺകുട്ടിയുടെ ജീൻസ് അഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ന്യൂസ് എക്‌സാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അനുയായികൾക്ക് സമീപം കസേരയിൽ ഇരിക്കുന്ന സാക്ഷി മഹാരാജ് അദ്ദേഹത്തിനു സമീപത്തായി തറയിൽ ഇരിക്കുന്ന പെൺകുട്ടിയോട് പാന്റ്‌സ് ഊരിക്കാണിക്കാൻ ആവശ്യപ്പെടുകയാണ്. തുടർന്ന് ഒന്നുരണ്ട് സ്ത്രീകൾ പെൺകുട്ടിയെ എഴുന്നേൽപ്പിച്ച് പാന്റ്‌സ് ഊരി സാക്ഷി മഹാരാജിനെ കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചടങ്ങിൽ സാക്ഷി മഹാരാജിനു സമീപത്തായി ഒട്ടേറെ പുരുഷന്മാരുമുണ്ട്. മറ്റ് സ്ത്രീകളും നിർബന്ധിച്ചതോടെയാണ് പെൺകുട്ടി ജീൻസിന്റെ ബട്ടണഴിച്ചത്.

ബിജെപി പ്രവർത്തകരുടെ വീട്ടിലെത്തിയ പൊലീസിനെ വെടിവെക്കുമെന്ന് സാക്ഷി മഹാരാജ് ഭീഷണിപ്പെടുത്തിയതുമായി ഈ സംഭവത്തിനു ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസിനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സാക്ഷി മഹാരാജിനെതിരെ സ്റ്റേഷൻ ഹൗസ് ഓഫീസർ ജിതേന്ദ്ര കുമാർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബിജെപി പ്രവർത്തകനായ മെയ്ഡൻ സിങ്ങിന്റെ ഫത്തേപ്പൂർ ഗ്രാമത്തിലുള്ള വീട്ടിൽ മെയ് 3ന് നടന്ന പരിപാടിയിലാണ് പൊലീസിനെ വെടിവെക്കുമെന്ന് സാക്ഷി മഹാരാജ് ഭീഷണിപ്പെടുത്തിയത്. മദ്യ വില്പനയുമായി ബന്ധപ്പെട്ട് പൊലീസ് മെയ്ഡൻ സിങ്ങിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതാണ് സാക്ഷി മഹാരാജിനെ പ്രകോപിപ്പിച്ചത്. വനിതാ കോൺസ്റ്റബിൾമാർ ഇല്ലാതെയാണ് പൊലീസ് മെയ്ഡൻ സിങ്ങിന്റെ വീട്ടിലെത്തിയതെന്നാണ് സാക്ഷി മഹാരാജ് ആരോപിക്കുന്നത്. പൊലീസ് സിങ്ങിന്റെ രണ്ട് പെൺമക്കളോട് മോശമായി പെരുമാറിയെന്നും പറയുന്നു.

അതേസമയം പൊലീസ് മർദ്ദിച്ചതിന്റെ പാടുകൾ കാണാനാണ് സാക്ഷി മഹാരാജ് പാന്റ്‌സ് അഴിക്കാൻ ആവശ്യപ്പെട്ടതെന്നും എംപിയുമായി അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP