Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഡ്വ. വിനോദ് കുട്ടപ്പന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് 50 കോടിയുടെ വിദേശപണം; ക്ഷേത്രം തന്ത്രിയെ മറയാക്കിയും കോടികളുടെ ഇടപാട്; മഠത്തിൽ രഘുവിൽ നിന്നും റെയ്ഡിൽ പിടിച്ചെടുത്തത് പതിനൊന്നര കിലോ സ്വർണം; റിമി ടോമിയുടെ പണം ഇടപാട് രേഖകൾ സൂക്ഷിച്ചിരുന്ന മുറി അധികൃതർ സീൽ ചെയ്തു: പുറത്തുവരുന്നത് അനധികൃത ഇടപാടിന്റെ വിവരങ്ങൾ

അഡ്വ. വിനോദ് കുട്ടപ്പന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് 50 കോടിയുടെ വിദേശപണം; ക്ഷേത്രം തന്ത്രിയെ മറയാക്കിയും കോടികളുടെ ഇടപാട്; മഠത്തിൽ രഘുവിൽ നിന്നും റെയ്ഡിൽ പിടിച്ചെടുത്തത് പതിനൊന്നര കിലോ സ്വർണം; റിമി ടോമിയുടെ പണം ഇടപാട് രേഖകൾ സൂക്ഷിച്ചിരുന്ന മുറി അധികൃതർ സീൽ ചെയ്തു: പുറത്തുവരുന്നത് അനധികൃത ഇടപാടിന്റെ വിവരങ്ങൾ

കൊച്ചി: ഗായിക റിമി ടോമി, വ്യവസായി മഠത്തിൽ രഘു, അഡ്വ. വിനോദ് കുട്ടപ്പൻ, ജോൺ കുരുവിള എന്നിവരുടെ വീടുകളിൽ ആദായനികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കള്ളപ്പണ ഇടപാടുകളിലേക്ക് വെളിച്ചം വീശുന്ന സൂചനകൾ തന്നെ. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന്റെ തുടർച്ചയായുള്ള പരിശോധനകൾ വീണ്ടും നടന്നപ്പോഴാണ് കള്ളപ്പണം ഇപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

വ്യവസായി മഠത്തിൽ രഘുവിൽ നിന്ന് പതിനൊന്നര കിലോ സ്വർണ്ണവമാണ് ആദായനികുതി വകുപ്പ് അധികൃതർ പിടിച്ചെടുത്തത്. അഡ്വ. വിനോദ് കുട്ടപ്പന്റെ വീട്ടിൽ നിന്ന് 50 കോടിയുടെ വിദേശപണം ലഭിച്ചു. കൂടാതെ പ്രമുഖ ക്ഷേത്രം തന്ത്രിയെ മറയാക്കി നടന്ന കോടികളുടെ ഇടപാടിന്റെ വിവരവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ആശുപത്രി 350 കോടിരൂപയ്ക്ക് തന്ത്രിക്ക് വിറ്റതായാണ് രേഖകൾ. വിനോദ് കുട്ടപ്പന്റെ വീട്ടിൽ നിന്നാണ് രേഖകൾ കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ വിൽപന രേഖയിലെ ഒപ്പ് വ്യാജമെന്ന് തന്ത്രി വ്യക്തമാക്കി. ജോൺ കുരുവിള എന്നയാൾ വിൽപനയ്ക്ക് ഇടനില നിന്നുവെന്നും വിവരമുണ്ട്. ആശുപത്രി വിൽപനയുടെ രേഖകൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.

ഗായിക റിമി ടോമിയുടെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും എന്തെങ്കിലും പിടിച്ചെടുത്തതായി റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. അതേസമയം റിമി ടോമിയുടെ പണം ഇടപാട് രേഖകൾ സൂക്ഷിച്ചിരുന്ന മുറി അധികൃതർ സീൽ ചെയ്തു. ഗായികയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം തുടരുമെന്ന് ആദായനികുതി വകുപ്പ് അധികൃതർ വ്യക്തമാക്കി.

അതേസമയം പ്രവാസി വ്യവസായികൾ അടക്കമുള്ള ചിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നുവെന്ന വിവരത്തെത്തുടർന്നാണ് പത്തോളം കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം അധികൃതർ റെയ്ഡ് നടത്തിയത്. വിദേശത്തുനിന്ന് അനധികൃതമായി വൻതുക എത്തിയെന്ന വിവരത്തെത്തുടർന്നാണ് പ്രവാസി വ്യവസായി ജോൺ കുരുവിളയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.

രണ്ട് തവണ ആയാദനികുതി വകുപ്പ് നോട്ടീസ് അയച്ചുവെങ്കിലും ഇതുസംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാൻ അദ്ദേഹം തയ്യാറായില്ല. റെയ്ഡിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയേക്കുമെന്ന് സൂചനയുണ്ട്. ഇന്നലെ രാവിലെ മുതലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

അതേസമയം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. അവർ ആവശ്യപ്പെട്ട രേഖകൾ കൈമാറിയിട്ടുണ്ട്. ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും റിമി ടോമിയുടെ ഭർത്താവ് അറിയിച്ചിരുന്നു. വിദേശ ഷോകളിലൂടെ കള്ളപ്പണം ഇങ്ങോട്ടു എത്തിക്കണ്ട ആവശ്യമില്ലെന്നും മറ്റു വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭർത്താവ് റോയ്‌സ് വ്യക്തമാക്കുകയുണ്ടായി.

ഒരു ചാനലിന്റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് റിമി തിരുവനന്തപുരത്തായിരുന്നു. ഈ സമയമാണ് റെയ്ഡ് തുടങ്ങിയത്. ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ റിമി വീട്ടിലേക്ക് തരിക്കുകയും വൈകുന്നേരത്തോടെ അവിടെ എത്തുകയും ചെയ്തു. റിമിയുടെ പ്രോഗ്രാം കാര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് അനുജനും ഭർത്താവുമാണ്. ചില പ്രവാസി വ്യവസായികൾ അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ ഏറെക്കാലമായി ആദായ നികുതി വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP