Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തീംപാർക്കുകൾ... സ്വിമ്മിങ് പൂളുകൾ.. റോബോട്ടിങ് ബാറുകൾ... തീയേറ്ററുകൾ... കളിസ്ഥളം.. കടലിൽ ഒഴുകി നടക്കുന്ന ഒരു ഫൈവ് സ്റ്റാർ നഗരത്തിന്റെ കഥ

തീംപാർക്കുകൾ... സ്വിമ്മിങ് പൂളുകൾ.. റോബോട്ടിങ് ബാറുകൾ... തീയേറ്ററുകൾ... കളിസ്ഥളം.. കടലിൽ ഒഴുകി നടക്കുന്ന ഒരു ഫൈവ് സ്റ്റാർ നഗരത്തിന്റെ കഥ

യാത്രക്കാരും ക്രൂവുമടക്കം ഏകദേശം 8500 പേർക്ക് സഞ്ചരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസർ ഷിപ്പാണ് ഹാർമണി ഓഫ് ദി സീസ്. ഈ ആഡംബര കപ്പലിൽ തീം പാർക്കുകളും സ്വിമ്മിങ് പൂളുകളും റോബോട്ടിക് ബാറുകളും തിയേറ്ററുകളും കളിസ്ഥലങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. യഥാർത്ഥത്തിൽ ഇതൊരു കപ്പലിനുപരി കടലിൽ ഒഴുകി നടക്കുന്ന ഒരു ഫൈവ് സ്റ്റാർ നഗരം തന്നെയാണ്. 227,000 ടൺ ഭാരം വരുന്ന ഈ കപ്പലിന് 216 അടി വീതിയും 1187 അടി നീളവുമാണുള്ളത്. ഉയരമാകട്ടെ 164 അടിയാണ്. കപ്പൽ നിർമ്മിക്കാൻ ചെലവായിരിക്കുന്നത് 700 മില്യൺ പൗണ്ട് അഥവാ ഏതാണ്ട് ഒരു ബില്യൺ ഡോളറാണ്.

യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോയൽ കരീബിയൻ ക്രൂയിസസ് ലിമിറ്റിഡിനാണീ (ആർസിസിഎൽ) കപ്പൽ വ്യാഴാഴ്ച കൈമാറിയിരിക്കുന്നത്. കപ്പലിന് 16 ഡക്കുകളാണുള്ളത്.കൃത്യമായി പറഞ്ഞാൽ 6360 യാത്രക്കാർക്കും 2100 ക്രൂ മെമ്പർമാർക്കും സഞ്ചരിക്കാനാവുന്ന കപ്പലാണിത്. അറ്റ്‌ലാന്റിക് തീരത്തെ സെയിന്റ് നാസൈറെയിലെ എസ്ടിഎക്‌സ് ഫ്രാൻസ് ബോട്ട് യാർഡാണീ കപ്പൽ നിർമ്മിച്ചിരിക്കുന്നത്.

വ്യാഴാഴ്ച കപ്പൽ ഔദ്യോഗികമായി കൈമാറുന്ന ചടങ്ങ് നടന്നിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെയോടെ കപ്പൽ തീരം വിട്ട് കടലിലേക്ക് നീങ്ങുകയും സൗത്താംപ്ടണെ ലക്ഷ്യം വച്ച് നീങ്ങുമെന്നുമാണ് കരുതുന്നത്. മെയ് 22ന് റോട്ടർഡാമിലേക്കാണ് കപ്പലിന്റെ ഔദ്യോഗിക കന്നിയാത്ര. ഹാർമണി ഓഫ് ദി സീസിന് സമാനമായ മറ്റ് രണ്ട് കപ്പലുകൾ കൂടി ആർസിസിഎല്ലിന്റെ ഉടമസ്ഥതയിലുണ്ട്. ആല്യുർ ഓഫ് ദി സീസ്, ഓയസിസ് ഓഫ് ദി സീസ് എന്നിവയാണവ. എന്നാൽ പുതിയ കപ്പലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ ചെറുതാണ്. ഏറ്റവും ഉയർന്ന ഡക്കിലുള്ള 10 നിലകളുള്ള സ്ലൈഡാണ് കപ്പലിലെ ഏറ്റവും ആകർഷകമായ കാര്യം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് മൗണ്ടഡ് സ്ലൈഡാണിതെന്നാണ് ആർസിസിഎൽ പറയുന്നത്. ദി അൾട്ടിമേറ്റ് അബിസ് എന്നാണിത് അറിയപ്പെടുന്നത്.

വലിയ ക്ലൈംബിങ് വാൾ, ഒരു റോപ്പ് സ്ലൈഡ്, മിനി ഗോൾഫ് , സർഫ് സൈമുലേറ്റർ, ഫ്‌ലോട്ടിങ് ജാകുസിസ്, കാസിനോ, 1400 സീറ്റുകളുള്ള തിയേറ്റർ എന്നിവയും ഇതിലുണ്ട്. കപ്പലിലെ രണ്ട് റോബോട്ട് ബാർമെന്മാർ യാത്രക്കാർക്ക് ബയോണിക് ബാറിൽ സെർവ് ചെയ്യുന്നതാണ്. കപ്പലിന് സ്വന്തമായി ഹൈസ്ട്രീറ്റും 11,000 ചെടികളുള്ള സെൻട്രൽ പാർക്ക് ഡക്കുമുണ്ട്. ആദ്യ യാത്രക്ക് ശേഷം കപ്പൽ ബാർസലോണ തുറമുഖത്തിലാണ് നിർത്തിയിടുന്നത്. തുടർന്ന് ഒക്ടോബർ അവസാനത്തോടെ സ്ഥിരമായി സഞ്ചാരം ആരംഭിക്കുന്നതാണ്. എസ്ടിഎക്‌സ് ഫ്രാൻസിലെ 2500ഓളം തൊഴിലാളികളാണിത് നിർമ്മിച്ചിരിക്കുന്നത്. 10 മില്ല്യൺ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നു ഈ കപ്പൽ പൂർത്തിയാക്കുന്നതിനെന്നും റിപ്പോർട്ടുണ്ട്. 2013 സെപ്റ്റംബറിലായിരുന്നു നിർമ്മാണം തുടങ്ങിയത്.

കഴിഞ്ഞ 150 വർഷങ്ങൾക്കിടെ എസ്ടിഎക്‌സ് 120ഓളം ക്രൂയിസ് കപ്പലുകളാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത ദശാബ്ദത്തിനിടെ മറ്റ് 11 എണ്ണം നിർമ്മിക്കാനും ഒരുങ്ങുകയാണ്.മറ്റൊരു കപ്പൽ 2018ഓടെ നിർമ്മിക്കാൻ ആർസിസിഎൽ ഓർഡർ നൽകിക്കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP