Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നികേഷ് കുമാറിനെ അപകീർത്തിപ്പെടുത്തും വിധം ലഘുലേഖകൾ; കെ എം ഷാജിയുടെ പിഎയും സുഹൃത്തും അറസ്റ്റിൽ; 20 കേസുകൾ രജിസ്റ്റർ ചെയ്തു

നികേഷ് കുമാറിനെ അപകീർത്തിപ്പെടുത്തും വിധം ലഘുലേഖകൾ; കെ എം ഷാജിയുടെ പിഎയും സുഹൃത്തും അറസ്റ്റിൽ; 20 കേസുകൾ രജിസ്റ്റർ ചെയ്തു

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എംവി നികേഷ് കുമാറിനെ അപകീർത്തിപ്പെടുത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കെഎം ഷാജിയുടെ പിഎ അറഫാത്ത് ഉൾപ്പടെ ആളുകളെ വളപട്ടണം പൊലീസ് പിടികൂടി. കെ എം ഷാജിയുടെ പിഎ അറഫാത്ത്, ഫൈസൽ മൻസൂർ എന്നിവരെയാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ജനപ്രാധിനിത്യ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസ്.

നികേഷ് കുമാറിനെതിരെ കഴിഞ്ഞ കുറേദിവസങ്ങളായി വ്യാപകമായ വ്യാജ പ്രചാരണമാണ് നടന്നു വരുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ മാത്രം നികേഷ് കുമാറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന 11 ലഘുലേഖകളാണ് യുഡിഎഫ് പ്രവർത്തകർ വീടുകൾ തോറും വിതരണം ചെയ്തത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എൻപി മനോരമയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് നോട്ടീസുകൾ പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തിരുന്നു. അരലക്ഷത്തോളം കോപ്പികളാണ് ഇതു വരെ പൊലീസ് പിടിച്ചെടുത്തത്. പത്തോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു.

നികേഷ് കുമാറിനെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജിക്ക് കണ്ണൂർ കളക്ടർ നോട്ടീസ് നൽകുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. ലഘുലേഖകൾ വീട്ടിൽ സൂക്ഷിച്ചതിന് വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എൻ പി മനോരമയോടും കളക്ടർ വിശദീകരണം തേടി. ഇതിനിടെ, കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം നിരീക്ഷിക്കാനും റിപ്പോർട്ട് സമർപ്പിക്കാനുമായി കളക്ടർ സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ അഞ്ചംഗ ഉദ്യേഗസ്ഥ സംഘത്തെ കൂടുതലായി നിയോഗിച്ചു.

സമാന സംഭവത്തിൽ ഇതിനകം തന്നെ 20 ഓളം കേസുകൾ ജനപ്രാതിനിധ്യ നിയമപ്രകാരം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസമായ ഇന്ന് പത്തോളം കേന്ദ്രങ്ങളിൽ നാട്ടുകാരും പൊലീസും ചേർന്ന് പോസ്റ്റർ വിതരണം ചെയ്യുന്നവരെ പിടികൂടിയിട്ടുണ്ട്. അപവാദപോസ്റ്ററുകൾ അനിയന്ത്രിതമായി വരുന്നതോടെ കളക്ടർ പ്രത്യേകമായി അഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കളക്ടർ കാരണം ബോധിപ്പിക്കാൻ കെ എം ഷാജിക്ക് നോട്ടീസും അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP