Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓർക്കണം'; സിപിഐഎമ്മിന് മുന്നറിയിപ്പുമായി ബിജെപി കേന്ദ്രനേതൃത്വം; ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള പിണറായിയുടെ ശ്രമത്തെ ചെറുക്കുമെന്ന് കുമ്മനവും: നേതാക്കളുടെ വാക്‌പോര് മുറുകുന്നതിനിടെ നിയുക്ത മുഖ്യമന്ത്രിയെ എകെജി സെന്ററിലെത്തി കണ്ട് ഒ രാജഗോപാൽ

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓർക്കണം'; സിപിഐഎമ്മിന് മുന്നറിയിപ്പുമായി ബിജെപി കേന്ദ്രനേതൃത്വം; ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള പിണറായിയുടെ ശ്രമത്തെ ചെറുക്കുമെന്ന് കുമ്മനവും: നേതാക്കളുടെ വാക്‌പോര് മുറുകുന്നതിനിടെ നിയുക്ത മുഖ്യമന്ത്രിയെ എകെജി സെന്ററിലെത്തി കണ്ട് ഒ രാജഗോപാൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലെ ആഹ്ലാദപ്രകടനത്തെ തുടർന്ന് പ്രവർത്തകർ തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ സിപിഎമ്മിന് മുന്നറിയിപ്പുമായി ബിജെപി. ബിജെപി പ്രവർത്തകർക്ക് എതിരായ അക്രമങ്ങൾ അവസാനിപ്പിണമെന്ന് കേന്ദ്രം സിപിഎമ്മിന് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎമ്മിനു ഓർമവേണം. ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. കേരളത്തിൽ 15 ശതമാനത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ട്. സിപിഐ(എം) ഉടൻ അക്രമം നിർത്തണം. തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം കേരളത്തിൽ സിപിഐ(എം) അക്രമം അഴിച്ചുവിടുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

സംഘപരിവാറിനെതിരായ അക്രമങ്ങളെ പാർലമെന്റിലും പുറത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെ അമ്പതിലധികം അക്രമങ്ങളാണ് ഉണ്ടായത്. നിരവധി പ്രവർത്തകർ ആശുപത്രിയിലാണ്. ബിജെപി ആർഎസ്എസ് പ്രവർത്തകർക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. പ്രവർത്തകർക്കെതിരായ ആക്രമണങ്ങളെ ഗൗരവമായി കാണുന്നുവെന്നും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

അതേസമയം ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്റെ ശ്രമമെങ്കിൽ അതിനെ ചെറുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പറഞ്ഞു. പിണറായി മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുമ്പോൾ സിപിഐ(എം) പ്രവർത്തകർ അഴിഞ്ഞാടുകായണെന്നും കുമ്മനം ആരോപിച്ചു.

കേരള നിയമസഭാതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപക അക്രമം നടന്നിരുന്നു. കയ്പമംഗലത്ത് തിരഞ്ഞെടുപ്പ് ആഘോഷത്തിനിടെയുണ്ടായ സിപിഐ(എം)-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കണ്ണൂരിലുണ്ടായ അക്രമത്തിൽ സിപിഐ(എം) പ്രവർത്തകനും ജീവൻ നഷ്ടമായിരുന്നു. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് നടക്കുന്നതിനിടെയാണ് ബിജെപി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

കയ്‌പ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സിപിഐ(എം)-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രതികരണം. ബിജെപി പ്രവർത്തകന്റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ കയ്പമംഗലം എടവിലങ്ങാട് സിപിഐ(എം) ലോക്കൽ കമ്മിറ്റി ഓഫീസ് ഒരുകൂട്ടം ആളുകൾ തീയിട്ടും.

ഒ രാജഗോപാൽ എകെജി സെന്ററിലെത്തി പിണറായിയെ കണ്ടു

അതിനിടെ നേതാക്കൾ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ സിപിഎമ്മിനെ കുറ്റപ്പെടുത്തി രംഗത്തുവന്നപ്പോൾ ഒ രാജഗോപാൽ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തി. എകെജി സെന്ററിലെത്തിയാണ് നേമത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട രാജഗോപാൽ പിണറായി വിജയനെ കണ്ടത്. പിണറായി വിജയന് പൂച്ചെണ്ടുമായി എത്തിയ രാജഗോപാലിനെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. തുടർന്ന് എകെജി സെന്ററിലെ ഹാളിൽ വച്ച് പത്ത് മിനിറ്റോളം നേതാക്കൾ തമ്മിൽ സംസാരിച്ചു. നേമത്ത് സിപിഎമ്മിലെ വി ശിവന്കുട്ടിയെ പരാജയപ്പെടുത്തിയാണ് ഒ രാജഗോപാൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

രാവിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി എസ് അച്യുതാനന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരെ പിണറായി സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒ രാജഗോപാൽ എകെജി സെന്ററിൽ ആശംസയുമായി എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയൻ പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തിയത് ഏറെ ശ്രദ്ധേയമായിട്ടുണ്ട്.

ചോരക്കളി തടയാൻ സിപിഐ(എം)-ബിജെപി നേതൃത്വങ്ങൾ ശ്രദ്ധിക്കണമെന്ന് സുധീരൻ

ബിജെപി-സിപിഐ(എം) അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇരു പാർട്ടിക്കാരോടും അഭ്യർത്ഥനയുമായി സുധീരൻ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രദ്ധപാലിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടത്. ധർമ്മടത്തും കയ്‌പ്പമംഗലത്തും ഉണ്ടായ അക്രമസംഭവങ്ങളിൽ രണ്ടു രാഷ്ട്രീയപ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടത് വളരെ ആശങ്കാജനകവും ദുഃഖകരവുമാണ്. രാഷ്ട്രീയപ്രവർത്തനത്തിന്റെ പേരിൽ ഇനിയും ഇതുപോലുള്ള അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സിപിഎമ്മിന്റെയും, ബിജെപി.യുടെയും നേതൃത്വങ്ങൾ ജാഗ്രതപാലിക്കണം. കുറ്റക്കാർക്കെതിരെ നിയമപരവും സംഘടനാതലത്തിലുള്ളതുമായ കർശന നടപടികൾ സ്വീകരിക്കുകയും വേണം.ചോരക്കളി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അനുവദിക്കാനാവില്ലെന്നും സുധീരൻ വ്യക്തമാക്കി.

മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവന പദവിക്ക് ചേർന്നതല്ല: കോടിയേരി

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. സിപിഐഎമ്മിനെ തെരുവിൽ നേരിടുമെന്ന മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനയ്ക്കെതിരെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിമർശനം. രവിശങ്കർ പ്രസാദിന്റെ പ്രസ്താവന കേന്ദ്രമന്ത്രി പദവിക്ക് ഒട്ടും ചേർന്നതല്ലെന്നും ആർഎസ്എസ് പ്രചാരകനായി കേന്ദ്രമന്ത്രി പ്രവർത്തിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP