Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതിയ ഡീസൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ ഹരിത ട്രിബ്യൂണൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു; കേരളത്തിൽ താരതമ്യേന മലിനീകരണം കുറവ്; ട്രിബ്യൂണൽ വിധി ആവശ്യമായ പഠനം നടത്താതെയെന്നും ഹൈക്കോടതി

പുതിയ ഡീസൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ ഹരിത ട്രിബ്യൂണൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു; കേരളത്തിൽ താരതമ്യേന മലിനീകരണം കുറവ്; ട്രിബ്യൂണൽ വിധി ആവശ്യമായ പഠനം നടത്താതെയെന്നും ഹൈക്കോടതി

കൊച്ചി: 2000 സി.സിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്കു സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഹരിതട്രിബ്യൂണൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് വിധിക്ക് സ്റ്റേ.

വാഹന നിർമ്മാതാക്കൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മലിനീകരണം കുറവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പഠനം നടത്താതെയാണ് ഹരിത ട്രിബ്യൂണൽ വിധിയെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ച ഹരിത ട്രിബ്യൂണലിൽ വിധി നിലനിൽക്കും അതിൽ കോടതി സ്റ്റേ നൽകിയിട്ടില്ല.

അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ചു പ്രധാന നഗരങ്ങളിൽ പത്തുവർഷത്തിലേറെ പഴക്കമുള്ള 2000 സി.സിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഹരിത ട്രിബ്യൂണൽ വിധി വന്നത്. കൂടാതെ 2000 സി.സിക്ക് മുകളിലുള്ള പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും നിർത്തിവയ്ക്കാൻ ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. നിരോധനം നടപ്പിൽ വരികയാണെങ്കിൽ കെ.എസ്.ആർ.ടി.സി.യുടേത് ഉൾപ്പെടെ രണ്ട് ലക്ഷത്തോളം വാഹനങ്ങൾ പിൻവലിക്കേണ്ടിവരും.

ഹരിത ട്രിബ്യൂണൽ വിധി ചോദ്യം ചെയ്ത് ടൊയോട്ടയുടെ കേരളത്തിലെ ഡീലറാണു ഹർജി സമർപ്പിച്ചത്. ഹരിത ട്രിബ്യൂണൽ വിധിക്കെതിരേ സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിരുന്നു. ട്രിബ്യൂണൽ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കും. വിഷയം ചർച്ച ചെയ്യാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇതിനു പിന്നാലെയാണു സർക്കാർ ട്രിബ്യൂണൽ വിധിക്കെതിരേ അപ്പീൽ നൽകാൻ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP