Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ഫോട്ടോയിൽ കാണുന്ന ചുരുളൻ മുടിക്കാരനാണോ ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളി? പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്: ഘാതകനെ അന്വേഷിച്ച് സോഷ്യൽ മീഡിയയും

ഈ ഫോട്ടോയിൽ കാണുന്ന ചുരുളൻ മുടിക്കാരനാണോ ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളി? പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്: ഘാതകനെ അന്വേഷിച്ച് സോഷ്യൽ മീഡിയയും

കൊച്ചി: ഈ ഫോട്ടോയിൽ കാണുന്ന ചുരുളൻ മുടിക്കാരനാണോ കേരളം മുഴുവൻ തേടുന്ന കൊടുംകുറ്റവാളി? ജിഷ കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.

അഞ്ച് അടി ഏഴിഞ്ച് ഉയരവും വെളുത്ത നിറവുമുള്ളയാളാണു രേഖാചിത്രത്തിലുള്ളത്. മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നിവയും അടയാളങ്ങൾ. രേഖാചിത്രവുമായി സാമ്യമുള്ളവരെക്കുറിച്ചു വിവരം ലഭിക്കുന്നവർ എറണാകുളം റൂറൽ ഡിപിസി - 9497996979, പെരുമ്പാവൂർ ഡിവൈഎസ്‌പി - 9497990078, കുറുപ്പംപടി എസ്‌ഐ - 9497987121 എന്നീ നമ്പറുകളൽ അറയിക്കണമെന്നു പൊലീസ് അറിയിച്ചു.

ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തിൽ കണ്ടയാളുടെ രേഖാചിത്രങ്ങളാണ് പുതുതായി തയാറാക്കിയത്. ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുതിയ രേഖാചിത്രം കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ്. ഇയാളുടെ പുതിയ രേഖാചിത്രം അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വരച്ചതിൽ നിന്നു തികച്ചും വ്യത്യസ്തമാണ്.

ആദ്യം തയ്യാറാക്കിയ രേഖാചിത്രം ജിഷയുടെ വീടിനുസമീപത്തെ ഇരിങ്ങോൾക്കാവിൽ സംശയാസ്പദമായി കണ്ട 30-40 വയസ് തോന്നിക്കുന്ന ആളുടേതായിരുന്നു. ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോൾക്കാവിൽ കണ്ട ഇയാളെക്കുറിച്ച് വിവരം നൽകിയത് അന്നു കാവിലെത്തിയ ചില വിദ്യാർത്ഥികളാണ്. ജിഷയുടെ കുറ്റവാളിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

അതിനിടെ പ്രതിയുടെ ഡി.എൻ.എ പൊലീസ് വീണ്ടും സ്ഥിരീകരിച്ചിരുന്നു. ജിഷയുടെ വീട്ടിൽനിന്ന് ഘാതകൻ ഇറങ്ങിപ്പോകുന്നത് കണ്ട അയൽവാസികളായ മൂന്ന് വീട്ടമ്മമാരിൽനിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തിരുന്നു. അതിനിടെ ഏപ്രിൽ 29ന് ജിഷയുടെ വീട്ടുവാതിലിന്റെ ടവർബോൾട്ടിൽ കണ്ട രക്തക്കറയുടെ സാമ്പിളെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP