Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമുന്നത മാവോയിസ്റ്റ് നേതാവ് ഗണപതി പിടിയിലായതായി റിപ്പോർട്ട്; അറസ്റ്റിലായത് ഛത്തീസ്‌ഗഢിൽ രഹസ്യ യോഗത്തിനെത്തിയപ്പോൾ; ദൗത്യസംഘത്തിന്റെ വലയിൽ വീണത് രണ്ടര കോടി വിലയിട്ട വിപ്ലവ നേതാവ്

സമുന്നത മാവോയിസ്റ്റ് നേതാവ് ഗണപതി പിടിയിലായതായി റിപ്പോർട്ട്; അറസ്റ്റിലായത് ഛത്തീസ്‌ഗഢിൽ രഹസ്യ യോഗത്തിനെത്തിയപ്പോൾ; ദൗത്യസംഘത്തിന്റെ വലയിൽ വീണത് രണ്ടര കോടി വിലയിട്ട വിപ്ലവ നേതാവ്

തിരുവനന്തപുരം: ഇന്ത്യൻ മാവോയിസ്റ്റുകളുടെ പ്രധാന ബുദ്ധികേന്ദ്രമായ നേതാവ് ഗണപതി അറസ്റ്റിലായതായി റിപ്പോർട്ടുകൾ. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മാവോവാദികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന നേതാവാണ് ഗണപതി. മോസ്റ്റ് വാണ്ടഡ് പട്ടികയിൽപ്പെടുത്തിയിരിക്കുന്ന ഗണപതിയുടെ തലയ്ക്ക് വിവിധ സർക്കാറുകൾ ചേർന്നിട്ടത് രണ്ടര കോടിരൂപയാണ്. മുപ്പാല ലക്ഷ്മൺറാവു എന്ന ഗണപതി (65) ഛത്തീസ്‌ഗഡിൽ വച്ച് സിആർപിഎഫിന്റെ പിടിയിലായതായാണ് റിപ്പോർട്ടുകൾ.

മാവോയിസ്റ്റുകളുടെ സൈനിക വിഭാഗമായ പീപ്പിൾസ് ഗറില്ലാ ആർമിയുടെ സുപ്രീം കമാൻഡറും മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമാണ് ഗണപതി. അതേസമയം ഗണപതി അറസ്റ്റിലായെന്ന വാർത്ത ചില ഇംഗ്ലീഷ് വെബ്‌സൈറ്റുകള്ാണ് റിപ്പോർട്ട് ചെയ്തത്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥീരീകരണം ലഭിച്ചിട്ടില്ല. ഗണപതിയുടെ തലയ്ക്ക് ദേശീയ അന്വേഷണ ഏജൻസിയും സിബിഐയും വിവിധ സംസ്ഥാനങ്ങളിലെ പൊലീസും ചേർന്ന് 2.52കോടി രൂപയാണ് വിലയിട്ടത്.

മാവോയിസ്റ്റ് ഉന്നത യോഗത്തിനെത്തിയ ഗണപതിയെ ഛത്തീസ്‌ഗഡിലെ അംബുജ് മന്ത് വനനിരകളിലെ ഒളിസങ്കേതത്തിൽ നിന്നും സിആർപിഎഫ് നേതൃത്വം നൽകുന്ന ദൗത്യസംഘം പിടികൂടിയെന്ന് ന്യൂസ് വൺഇന്ത്യ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. കേരളത്തിലും സായുധപോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന മാവോ നേതാവ് രൂപേഷിന്റെ വീഡിയോ പുറത്തുവന്നതിന് ഇടെയാണ് ഗണപതി അറസ്റ്റിലായെന്ന വാർത്ത പുറത്തുവന്നത്.

ഗറില്ലാ പോരാട്ടവിഗ്ദ്ധനായ ഗണപതി ആന്ധ്രാപ്രദേശിലെ കരിംനഗർ സാരംഗപൂർ സ്വദേശിയാണ്. കരിംനഗർ എസ്.ആർ.ആർ കോളേജിൽ നിന്ന് ബി.എസ്‌സി പാസായ ശേഷം വാറംഗൽ റീജിയണൽ എൻജിനിയറിങ് കോളേജിലും ഉസ്മാനിയ സർവകലാശാലയിലും വിദ്യാർത്ഥിപ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് ഗണപതി ആദ്യമായി ജയിലിലായത്. 1979ൽ ജാമ്യത്തിലിറങ്ങി മുങ്ങിയശേഷം മാവോയിസ്റ്റ് പോരാട്ടങ്ങളിൽ സജീവമായി. 1984വരെ മാവോയിസ്റ്റ് ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ചശേഷം 1985ൽ ഡിവിഷണൽ കമാൻഡറായി. 1987ൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി. 1990ൽ പീപ്പിൾസ് ഗറില്ലാ ആർമിയിൽ അംഗമായി. ഇതിന്റെ പ്രവർത്തനം കേരളം, കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത് ഗണപതിയാണ്.

പിന്നീട് ഝാർഖണ്ഡിലെയും ഛത്തീസ്‌ഗഡിലെയും പൊലീസ് ക്യാമ്പുകൾക്കുനേരെയും നക്‌സൽവിരുദ്ധസേനയായ ഗ്രേഹണ്ട് സ്‌ക്വാഡിനുനേരെയും നിരവധി ആക്രമണങ്ങൾ നടത്തി ഗണപതി ഗറില്ലാ ആർമിയുടെ നേതൃത്വത്തിലേക്കുയർന്നു.
2010 ഏപ്രിലിൽ ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ 76 സിആർപിഎഫ് ഭടന്മാരെ കൂട്ടക്കുരുതി നടത്തിയ പദ്ധതി ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഗണപതിയായിരുന്നു. മാവോയിസ്റ്റ് സെൻട്രൽ റീജിയണൽ ബ്യൂറോയുടെ തലവനായിരിക്കേ സിആർപിഎഫ് വാഹനവ്യൂഹത്തെ സ്‌ഫോടനത്തിൽ തകർത്തപ്പോൾ 76 ജവാന്മാരാണ് കത്തിക്കരിഞ്ഞത്. ദണ്ഡകാരണ്യം ഏരിയാ ലിബറേഷൻ സോൺ എന്ന പേരിൽ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചായിരുന്നു ആക്രമണം.

മാവോയിസ്റ്റുകളുടെ ദക്ഷിണ മേഖലയിലെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗണപതി കേരളത്തിൽ എത്തിയെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വയനാട്, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലെ വനമേഖലകളിൽ ഗണപതി എത്തിയെന്നും മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി യോഗം കേരളത്തിൽ ചേർന്നുവെന്നുമായിരുന്നു രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP