Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെലിവിഷൻ അവതാരക ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിൽ; ഒരു ഇടപാടിന് വാങ്ങിയത് പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ; സോഷ്യൽ മീഡിയയെയും സമർത്ഥമായി ഉപയോഗിച്ചെന്ന് പൊലീസ്

ടെലിവിഷൻ അവതാരക ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിൽ; ഒരു ഇടപാടിന് വാങ്ങിയത് പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ; സോഷ്യൽ മീഡിയയെയും സമർത്ഥമായി ഉപയോഗിച്ചെന്ന് പൊലീസ്

മുംബൈ: പ്രമുഖ ടെലിവിഷൻ അവതാരക ഉൾപ്പെട്ടെ സെക്‌സ് റാക്കറ്റ് അറസ്റ്റിലായി. മുംബൈയിലാണ് വൻകിട സെക്സ് റാക്കറ്റിനെ പൊലീസ് കുരുക്കിയത്. സവദാൻ ഇന്ത്യ എന്ന ടെലിവിഷൻ ഷോ അവതരിപ്പിക്കുന്ന അവതാരകയും മോഡലുമായ യുവതി ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്.

ദിവസങ്ങൾക്ക് മുമ്പാണ് സെക്സ് റാക്കറ്റ് തകർത്ത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ മുംബൈ പൊലീസ് പുറത്തുവിട്ടില്ല. ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സെക്സ് റാക്കറ്റ് സംബന്ധിച്ച മുംബൈ പൊലീസ് പുറത്തുവിട്ടത്. ഓരോ ഇടപാടിനും 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് സംഘം ഈടാക്കിയത്.

സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയായിരുന്നു സെക്സ് റാക്കറ്റിന്റെ പ്രവർത്തനം. പ്രമുഖ മോഡലുകളെയും ടെലിവിഷൻ താരങ്ങളെയും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. ഇതാണ് റാക്കറ്റിന്റെ പ്രവർത്തന രീതി. ഇതിനായി മുംബൈ ഫിലിം സിറ്റിക്ക് സമീപം കെട്ടിടം വാടകയ്ക്കെടുത്തു.

ആഴ്ചകൾക്ക് മുമ്പാണ് പൊലീസിന് സെക്സ് റാക്കറ്റിനെ സംബന്ധിച്ച വിവരം ലഭിച്ചത്. തുടർന്ന് റാക്കറ്റിനെ തകർക്കാൻ വല വിരിച്ചു. എല്ലാ പഴുതുകളും അടച്ച ശേഷം രഹസ്യ കേന്ദ്രത്തിൽ റെയ്ഡ് നടത്തി. ഇതിലാണ് പ്രമുഖ ടെലിവിഷൻ അവതാരക ഉൾപ്പടെ അറസ്റ്റിലായത്. എന്നാൽ സെക്സ് റാക്കറ്റിന്റെ പ്രമുഖ കണ്ണിയെ പിടികൂടാനായിട്ടില്ല. മുഖ്യ കണ്ണി ഒളിവിലാണ് എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. പ്രമുഖ മറാത്ത നടിമാർക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ട് എന്നാണ് പുറത്തുവരുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP