Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിത്രീകരണത്തിന്റെ നൂറാം ദിവസം യന്തിരൻ 2 വിലെ രജനീകാന്തിന്റെ കിടിലൻ ലുക്ക് പുറത്ത് വിട്ട് ശങ്കർ; ഇന്ത്യയിലെ ഒരേയൊരു സൂപ്പർസ്റ്റാർ രജനിയെന്ന് അക്ഷയ് കുമാർ

ചിത്രീകരണത്തിന്റെ നൂറാം ദിവസം യന്തിരൻ 2 വിലെ രജനീകാന്തിന്റെ കിടിലൻ ലുക്ക് പുറത്ത് വിട്ട് ശങ്കർ; ഇന്ത്യയിലെ ഒരേയൊരു സൂപ്പർസ്റ്റാർ രജനിയെന്ന് അക്ഷയ് കുമാർ

ജനികാന്ത് നായകനാകുന്ന ബ്രഹ്മാണ്ട ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിലെ രജനികാന്തിന്റെ കിടിലൻ ലുക്ക് ചിത്രത്തിന്റെ സംവിധായകൻ ഷങ്കർ പുറത്തു വിട്ടു. ചിത്രീകരണത്തിന്റെ നൂറാം ദിവസമാണ് ഷങ്കർ രജനീകാന്തിനൊപ്പമുള്ള ചിത്രം പുറത്തുവിട്ടത്.

ലെക്കേഷനിൽ ഷങ്കറിനൊപ്പം നിൽക്കുന്ന രജനിയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ക്ലെമാക്‌സ് ഉൾപ്പെടെ രണ്ട് പ്രധാന ആക്ഷൻ സീക്വൻസുകൾ പൂർത്തിയായതായി ഷങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. ചെന്നൈയിലാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്.2017 ഏപ്രിലോടെ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് വിവരങ്ങൾ. രജനീകാന്തിന്റെ പിറന്നാൾ ദിനം ചിത്രത്തിന്റെ ടീസർ പുറത്തുവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഡോ: വസീഗരനും അദ്ദേഹം സൃഷ്ടിക്കുന്ന യന്ത്രമനുഷ്യൻ 'ചിട്ടി'യുമായാവും രജനി '2.0'യിൽ എത്തുക. വടപളനിയിലും എഗ്മൂറിലും അക്ഷയ്കുമാറിന്റെ ചില പ്രധാന രംഗങ്ങൾ ഷങ്കർ കഴിഞ്ഞ ദിവസങ്ങളിൽ ചിത്രീകരിച്ചിരുന്നു. വ്യത്യസ്ത ലുക്കുകളിലായിരുന്നു അക്ഷയ് ഈ രംഗങ്ങളിൽ അഭിനയിച്ചത്. ഡോ: റിച്ചാർഡ് എന്ന ശാസ്ത്രജ്ഞനായാണ് അക്ഷയ്കുമാർ ചിത്രത്തിൽ എത്തുന്നത്. ഇപ്പോൾ യുഎസിൽ അവധിക്കാലം ആസ്വദിക്കുന്ന രജനീകാന്ത് ഏറെവൈകാതെ '2.0' ടീമിനൊപ്പം ജോയിൻ ചെയ്യും.

ഷങ്കർ, രജനി ആരാധകർ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ഡിസംബർ 16നാണ് ആരംഭിച്ചത്. ചെന്നൈയിൽ ഒരുക്കിയ കൂറ്റൻ സെറ്റിലായിരുന്നു ആദ്യ ഷെഡ്യൂൾ. പിന്നാലെ ന്യൂഡൽഹിയുൾപ്പെടെ പല സ്ഥലത്തും ചിത്രീകരണം നടന്നു. ദീപാവലിക്കാവും ഫസ്റ്റ്ലുക്ക് പോസ്റ്റർ വരുക.2010ൽ പുറത്തിറങ്ങി വിജയം നേടിയ 'എന്തിരന്റെ' രണ്ടാം ഭാഗത്തിൽ അമി ജാക്സണാണ് നായിക. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ഇതിനിടെ വില്ലൻ വേഷത്തിലെത്തുന്ന അക്ഷയ് കുമാർ ചെന്നൈയിൽ എത്തിയതിന് ശേഷം ആരാധകരോടും മാദ്ധ്യമങ്ങളോടും സംസാരിക്കാൻ സമയം കണ്ടെത്തിയിരുന്നു. സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ചാണ് അക്ഷയ് കുമാറിനെ ചടങ്ങിലേക്ക് അഭിസംബോധന ചെയ്തത്.എന്നാൽ താൻ സൂപ്പർസ്റ്റാർ അല്ലെന്നും ഇന്ത്യയിൽ ഒരേയൊരു സൂപ്പർതാരമേ ഒള്ളൂ. അത് രജനീകാന്ത് ആണെന്നും അക്ഷയ് കുമാർ പറഞ്ഞു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിൽ അഭിമാനമുണ്ടെന്നും അക്ഷയ് പറഞ്ഞു. ചിത്രത്തിൽ നായകനാകുന്ന രജനികാന്തിനെക്കാൾ പ്രതിഫലമാണ് അക്ഷയ് കുമാർ ചിത്രത്തിൽ വാങ്ങുന്നതെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് അക്ഷയ്കുമാറിന്റെ പുതിയ വിശേഷണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP