Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നമുക്ക് എന്നെങ്കിലും കണ്ടുപഠിക്കാനാവുമോ ഇത്തരം ഇംഗ്ലീഷ് മര്യാദകൾ? വെടിയേറ്റ് മരിച്ച എംപിയോടുള്ള ആദരവിന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് സ്ഥാനാർത്ഥിയില്ല

നമുക്ക് എന്നെങ്കിലും കണ്ടുപഠിക്കാനാവുമോ ഇത്തരം ഇംഗ്ലീഷ് മര്യാദകൾ? വെടിയേറ്റ് മരിച്ച എംപിയോടുള്ള ആദരവിന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് സ്ഥാനാർത്ഥിയില്ല

നപ്രതിനിധിയായിരിക്കെ ഒരാൾ മരിച്ചാൽ അതിനു പകരം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുടുംബാംഗങ്ങൾ പരസ്പരം പോരടിക്കുന്ന നാടാണ് നമ്മുടേത്. അത്തരം എത്രയോ ഉദാഹരണങ്ങൾ കണ്ടുകഴിഞ്ഞു. എന്നാൽ, ഇംഗ്ലണ്ടിലെ രാഷ്ട്രീയത്തിൽ ഇത്തരം തമ്മിൽ പ്പോരിന് പ്രസക്തിയില്ല. വെടിയേറ്റ് മരിച്ച ജോ കോക്‌സ് എന്ന എംപിയോടുള്ള ആദര സൂചകമായി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി തീരുമാനിച്ചു.

ബാറ്റ്‌ലി ആൻഡ് സ്‌പെന്നിൽനിന്നുള്ള ലേബർ പാർട്ടി എംപിയായിരുന്നു ജോ കോക്‌സ്. കഴിഞ്ഞ ദിവസം ഓഫീസിലേക്ക് നടന്നുപോകവെ അക്രമിയുടെ വെടിയേറ്റാണ് അവർ മരിച്ചത്. രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ പ്രവർത്തന മികവ് പുറത്തെടുത്ത ജോ കോക്‌സിന് നൽകാവുന്ന ഏറ്റവും വലിയ ആദരവ് അവരുടെ പകരക്കാരനെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുകയാണെന്ന് ഭരണകക്ഷി തീരുമാനിക്കുകയായിരുന്നു.

കൺസർവേറ്റീവ് പാർട്ടിയുടെ മുൻ ചെയർമാൻ ഗ്രാന്റ് ഷാപ്‌സാണ് ഇത്തരമൊരാശയം മുന്നോട്ടുവച്ചത്. ജോ കോക്‌സിനുള്ള ആദരാഞ്ജലിയുടെ ഭാഗമായി ലേബർ പാർട്ടിക്ക് ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയം സമ്മാനിക്കുകയാണെന്ന് ഷാപ്‌സ് അഭിപ്രായപ്പെട്ടു. ഇത്തരമൊരു കീഴ്‌വഴക്കം ബ്രിട്ടനിൽ പതിവില്ലാത്തതാണ്. എന്നാൽ ചുരുങ്ങിയ കാലത്തെ പ്രവർത്തനശൈലികൊണ്ടുതന്നെ എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായ ജോ കോക്‌സിനോട് ആദരവ് പ്രകടിപ്പിക്കാൻ ടോറികൾ തീരുമാനിക്കുകയായിരുന്നു.

ഒരുവർഷം മാത്രമേ ജനപ്രതിനിധി എന്ന നിലയിൽ ജോ കോക്‌സ് പ്രവർത്തിച്ചിട്ടുള്ളൂ. എന്നാൽ സമൂഹത്തോട് അവർ കാട്ടിയ പ്രതിബദ്ധത ഏവരും കണ്ടുപഠിക്കേണ്ടതാണെന്ന് ഷാപ്‌സ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താതെ മറ്റു പാർട്ടികളും ഈ വഴി പിന്തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കൺസർവേറ്റീവ് പാർട്ടി കാട്ടിയ മര്യാദ തങ്ങളും പിന്തുടരുമെന്ന് ലിബറൽ ഡമോക്രാറ്റിക് പാർട്ടിയും പ്രഖ്യാപിച്ചു. പാർട്ടി പ്രസിഡന്റ് സാൽ ബ്രിന്റണാണ് തീരുമാനം പ്രഖ്യാപിച്ചത്. കോക്‌സിന്റെ നിര്യാണത്തിൽ ലിബറൽ ഡമോക്രാറ്റിക് പാർട്ടി അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP