Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപതാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപതാം ഭാഗം

ജീ മലയിൽ

''ജോസഫീ, നമുക്ക് അളിയനെ ഒന്നു വിളിപ്പിച്ചാലോ?'' സത്യമായ മിഥ്യയിൽ നിന്നും അസത്യമായ സത്യത്തിലേക്കു ചുവടുകൾ വച്ചിറങ്ങിയ ഒരു നിമിഷത്തിൽ ബിജു മൊഴിഞ്ഞു.
ജോസഫ് സമ്മതം മൂളി.

ഹോസ്റ്റൽ ബോയിയെ വിളിച്ച്, ഒന്നാം വർഷ വിദ്യാർത്ഥിയായ വിനോദിനെ വിളിച്ചു കൊണ്ടു വരാൻ അവർ ആവശ്യപ്പെട്ടു.

വിനോദ് അത്യാവശ്യമായി പിറ്റേ ദിവസം സമർപ്പിക്കേണ്ട ഡ്രോയിങ് ഷീറ്റ് വരച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഹോസ്റ്റൽ ബോയി എത്തിയത്.

ഹോസ്റ്റൽ ബോയി പറഞ്ഞു. ''വിനോദ് സാറിനെ ബിജു സാർ വിളിക്കുന്നു.''

''ഒന്നു പഠിക്കാനും ഇവന്മാരൊന്നും സമ്മതിക്കില്ലല്ലോ. എനിക്കെന്തൊരു കഷ്ടകാലമാണിത്?'' വിനോദ് മനസ്സിൽ മന്ത്രിച്ചു.

അവനു ദേഷ്യം തോന്നി. എങ്കിലും വിളിക്കപ്പെട്ടിടത്തേക്ക് അവൻ നടന്നു.

അന്തരീക്ഷം കഞ്ചാവിന്റെ ഗന്ധമേറ്റു തളർന്നു കിടന്നു. ലഹരി പിടിച്ച പ്രകൃതിയുടെ ഉച്ഛ്വാസ വായുപരന്നൊഴുകി. അതിന്റെ ഒഴുക്കിനൊത്തു താളലയ സാമ്രാജ്യത്തിൽ നടനമാടുന്ന ഫൈനൽ ഇയർ വിദ്യാർത്ഥികളായ കോളേജ് യൂണിയൻ സെക്രട്ടറി ജോസഫും ബിജുവും അനന്തതയുടെ ആത്മാവിനെ തേടി അവിടെമാകെതെന്നിനടന്നു. പുകച്ചുരുളുകൾ അധരങ്ങളുടെ ഇടയിലെ വിടവിൽകൂടി ഉള്ളിൽ കയറി സിരകളിൽ ലയിച്ചു. നിമിഷാർദ്ധങ്ങളുടെ വികാസത്തിൽ അവരും വിടർന്നു. നൈമിഷമായ ആ വികാസം കൂമ്പിയടഞ്ഞു. വീണ്ടും വിടർന്നു. മസ്തിഷ്‌കം അണ്ഡകടാഹത്തിന്റെ അനന്തകോടി കോടാനുകോടി തരികളിലേക്കു പടർന്നു കയറി.

എങ്കിലും ഓർമ്മയുടെ തലോടൽ അവരെ ഇടയ്ക്കിടയ്ക്കു വാരിപ്പുണർന്നുകൊണ്ടിരുന്നു.

''ഓ അളിയൻ വന്നോ? ആരു പറഞ്ഞു വരാൻ?'' ബിജു കുലുങ്ങിച്ചിരിച്ചു.

ഉപ്പന്റെ കണ്ണുകൾ മാതിരി കലങ്ങിച്ചുവന്നു കിടക്കുന്ന കണ്ണുകളുടെ തിരുമുമ്പാകെ തന്റെ തലവരയുടെ വക്രതയിൽ സ്വയം സഹതപിച്ചു ശപിച്ച് വിനോദ് നിന്നു.

വിനോദിൽ കോപം ആപാദചൂഡം പെരുത്തു കയറി. അവൻ മുരണ്ടു. ''ഹോസ്റ്റൽ ബോയി.''

''ഇവിടെയിരി അളിയാ.''

വിനോദ് ഇരിക്കാൻ മടിച്ചു നിന്നു.

ജോസഫും ക്ഷണിച്ചു. ''ഇവിടെ ഇരിക്ക് അളിയാ. വാ അളിയനെ ഒന്നു കാണട്ടെ.''

വിനോദ് തന്നെത്തന്നെയും തന്റെ സൃഷ്ടിപ്പിനെയും ഉറക്കം നടിക്കുന്ന ലോകത്തെയും ശപിച്ചുകൊണ്ട് അവിടെയിരുന്നു.

''എന്ത് എടുക്കുകയായിരുന്നു അളിയൻ?''ബിജുവിന്റെ അന്വേഷണം.

''ഷീറ്റ് വരയ്ക്കുകയായിരുന്നു.''

''ഓ ഷീറ്റ്. അധികം ഒന്നും വരയ്ക്കണ്ടാ അളിയാ. ഞങ്ങൾ ഒന്നും വരയ്ക്കാതെ ഫൈനൽ ഇയർ വരെയായി. പിന്നെ അളിയൻ ഇപ്പോഴേ വരച്ചു തുടങ്ങിയാൽ റാങ്കും ഓണേഴ്‌സും ഒക്കെ തലയിൽ വന്നു കേറും. അതൊരു ശല്യമാകും. അതുകൊണ്ട് അളിയൻ ഇവിടെ വന്നിരുന്നോ?''

ജോസഫ് തന്റെ മുമ്പിലിരിക്കുന്ന കണ്ണാടിയിലേക്കു നോക്കി വിനോദിന്റെ പ്രതിച്ഛായയുടെ ചലനങ്ങളെ നിരീക്ഷിച്ചു കൊണ്ടുചിരിച്ചു.

ഒരു പുക കൂടി ഉള്ളിലേക്കു വലിച്ചു കയറ്റിയിട്ട്ബിജു തിരക്കി. ''ജോസപീ ആരെയാ നോക്കുന്നെ?''

ജോസഫിന്റെ പ്രതിബിംബം ചിരിച്ചു. ആ പ്രതിബിംബത്തിന്റെ കണ്ണുകൾ തന്റെ നേരേ പാഞ്ഞു വരുന്നതായി വിനോദിനു മനസ്സിലായി.

''അളിയനെ.'' ജോസഫിന്റെ പ്രതികരണം.

''അളിയനോട് എല്ലാവർക്കും പ്രേമമാണെന്നു തോന്നുന്നല്ലോ.'' ബിജുവിന്റെ കുഴഞ്ഞ നാവിൽ നിന്നും വാക്കുകൾ പുറത്തു ചാടി. ഉമിനീരിന്റെ പ്രവാഹം വായുടെ ഉള്ളിൽ നടന്നു. അതു കുടിച്ചിറിക്കിക്കൊണ്ടു ബിജു കിലുങ്ങി ചിരിച്ചു.

വിനോദിന് അരിശം തോന്നി.അവർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവൻ ദൂരേക്കുനോക്കിയിരുന്നു.

അവർ കഞ്ചാവിന്റെ പുക മാറി മാറി വലിച്ചു കയറ്റി. അവരുടെ കണ്ണുകൾ വിനോദിന്റെ മുഖത്തു തറഞ്ഞു നിന്നു.

നിമിഷങ്ങളോളം മൗനത്തിന്റെ വാചാലത അവിടെ തളം കെട്ടി. അതു കട്ട പിടിച്ചു.

കണ്ണാടിയിൽ ഉറ്റു നോക്കിയിരിക്കുന്ന ജോസഫിന്റെ പ്രതിച്ഛന്ദം അപ്പോഴും നിർന്നിമേഷമായി വിനോദിന്റെ വദനത്തിൽ തറഞ്ഞു നിന്നിരുന്നു. ബിജു വീണ്ടും ഒരു പുതിയ ബീഡിക്കു തീ കൊളുത്തി.

''അളിയന് പോകണമെങ്കിൽ പൊയ്‌ക്കോ.''അരിശം കടിച്ചറിക്കി വീർത്തു കെട്ടി ഇരിക്കുന്ന വിനോദിന്റെ മുഖത്തേക്കു നോക്കി ബിജു പറഞ്ഞു.

മൗനത്തിന്റെ കട്ട പൊട്ടിച്ചിതറുന്നതു പോലെ വിനോദിനുതോന്നി.

ബിജുവിന്റെ വാക്കുകൾ പുറത്തു ചാടുമ്പോൾ തന്നെ വിനോദ് ചാടിയെഴുന്നേറ്റു പുറത്തേക്കു നടക്കാൻ തുടങ്ങിയിരുന്നു.

''ഒന്നു നില്ലളിയാ. എങ്ങോട്ടാ? ഉടനെ പോണോ?'' ജോസഫിന്റെ മൊഴികൾ.

വിനോദ് നിന്നു.

''പിണക്കം മാറിയോ?

''എനിക്കു പിണക്കം ഒന്നുമില്ല.'' കലങ്ങി കിടക്കുന്ന ജോസഫിന്റെ കണ്ണുകളിലേക്കുനോക്കിക്കൊണ്ട് സ്വരം താഴ്‌ത്തി വിനോദ് പറഞ്ഞു..

''അതു കള്ളമാ. ശരി, അളിയൻ പൊയ്‌ക്കോ ഇത്ര ഗമയാണെങ്കിൽ.'' ജോസഫ് കണ്ണാടിയിൽ നോക്കി.

അയാളുടെ പ്രതിബിംബം വിനോദിനെ നോക്കി ഇളിച്ചു കാട്ടി. വിനോദിനും അപ്പോൾ ചിരി വന്നു. എങ്കിലും ചിരിക്കാതെപമ്മി വെളിയിലേക്കു കടന്ന്തന്റെ മുറി ലക്ഷ്യമാക്കി ശീഘ്രംനടന്നു.

മുറിയിൽ കയറിയപ്പോൾ മുന്നോട്ടു എടുത്തു വച്ച കാൽ അവൻ വേഗം പുറകോട്ടു വലിച്ചു. ഉള്ളിൽ ഒരു മിന്നൽപ്പിണറും പാഞ്ഞു.

മാഷ് അവിടെയിരിക്കുന്നു.

''താനെന്തടൊ അവിടെ നിന്നു കളഞ്ഞ്. ഇങ്ങു കേറി വാ. ഞാൻ തന്നെ നോക്കി എത്ര നെരായിട്ടിരിക്കാണെന്നറിയ്വോ'' മാഷ് കുലുങ്ങിച്ചിരിച്ചുകൊണ്ട് ഒരു കരം മീശയിൽ തലോടി.

വിനോദ് പരുങ്ങിക്കൊണ്ടു മെല്ലെ അകത്തു കയറി തന്റെ പരിതാപകരമായ കാലക്കേടിൽ സഹതപിച്ചു നിന്നു.

''താൻ വേഗം ഒരുങ്ങ്. രു സ്ഥലം വരെ പൊണം.''

വിനോദ് അന്തം മറിഞ്ഞു നിന്നു.

'എവിടെ? എന്തിന്?' ഉള്ളിൽ ഉരുവിട്ടു നോക്കി.

''അല്ലെ, വേണ്ട. കൈലി മതി. വാ ഞങ്ങടെ കുടെ.'' മാഷ് എഴുന്നേറ്റു.

മാഷിന്റെ കൂടെ വന്നിരുന്ന മാഷിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ ഫൈനൽ ഇയർ വിദ്യാർത്ഥി ശശിധരനും എഴുന്നേറ്റു. വിനോദ് രണ്ടു പേരുടെയും മുഖങ്ങളിലേക്കു മാറി മാറി നോക്കി. ചുവന്നുന്തിയ കണ്ണുകൾ വിലസുന്ന മുഖങ്ങളിൽ പിരിച്ചു കയറ്റിയ മീശയുടെ ഗംഭീരത കണ്ടു വിഷമിച്ച്‌വിനോദ് അവരെ പിന്തുടർന്നു.

ടാറിട്ട പാതയിലൂടെ നടക്കുമ്പോൾ മാഷ് ചോദിച്ചു. ''തന്നെ എടെ കൊണ്ടു പൊവാണെന്നറ്വോ?''

''ഇല്ല.''

''തന്നെ പരിചയപ്പെടാൻ ന്റെ ഒരു സ്‌നേഹിതൻ ആഗ്രഹിക്ക്ണു. അയാൾ ന്നോട് ആവശ്യപ്പെട്ടു തന്നെയും കൂട്ടി ചെല്ലണ്ന്ന്. തന്റെ ബഹുമാനാർത്ഥം അയാൾ രു പാർട്ടിയും തയ്യാറാക്കിയിരിക്ക്ണു. കേട്ടൊടൊ?''

ഒരു ഭീകരനിനിറം അവനെ പൊതിഞ്ഞു. ഇരുട്ടിൽ മുക്കി കൊല്ലുന്ന കറുത്ത നിറം വ്യാപിച്ച ഭീകരത. താൻ അവിടെ ഒന്നുമല്ലെന്ന ബോധം ഉണര്ത്തുന്ന, അത്രയും നാൾ മാതാപിതാക്കൾ വളര്ത്തി ക്കൊണ്ടു വന്ന തന്റെന വ്യക്തിത്വത്തെ ഇല്ലാതാക്കുന്ന ഭീകരത. ആ ഭീകരത അവനിൽ വ്യാപിച്ചു. അത് അവനെ വിഴുങ്ങി. 

പാദങ്ങൾക്കൊണ്ടു കല്ലുകൾ തട്ടി മാറ്റി അവൻ നടന്നു.

''താൻ വിഷമിക്കുകയൊന്നും വേണ്ട, തന്നെ തിന്നാൻ ഒന്നും കൊണ്ടുപോകയല്ല.''ശശിധരൻ പറഞ്ഞു.

''അയാൾ കഴിഞ്ഞ വർഷം വിടെ പഠിച്ചിര്ന്നയാളാണ്. ഇപ്പോ പരീക്ഷ എഴുതാൻ വേണ്ടി വന്നിരിക്ക്ണു. ഇവിടെ അടുത്തൊരു ലോഡ്ജിലാണ് താമസം.തനിക്ക് വിഷമം ഒന്നും തൊന്ന്ണ്ടാ. എ ഫ്രെൺഡ്‌ലി വിസിറ്റ്.''മാഷ് കുണുങ്ങി ചിരിച്ചു.

''പിന്നൊരു കാര്യം പറഞ്ഞെക്കാം. സന്തോഷായിട്ടൊക്കെ വര്ണം. ഞങ്ങടൂടെ മൂഡു കളഞ്ഞ് കുളിക്ക്‌ര്ത്.''

അവർ നടന്നു നടന്ന് ഒരു ലോഡ്ജിലെത്തി.

എൻകോസ് എന്നറിയപ്പെടുന്ന എഞ്ചിനീയറിങ് കോളേജ് സ്റ്റുഡന്റ്‌സ് ലോഡ്ജ് ആയിരുന്നു അത്.വളരെ വർഷങ്ങളായി അവിടെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ മാത്രമാണു താമസിക്കുന്നത്.

എല്ലാവരും അയാളുടെ മുറിയിൽ കയറി.സ്‌നേഹിതൻ അവരെ സ്വീകരിക്കാൻ എല്ലാം തയ്യാറാക്കി വച്ചിരുന്നു.

വിനോദ് മുറിക്കുള്ളിൽ ആകപ്പാടെ ഒന്നു കണ്ണോടിച്ചു. ചുവന്ന വെള്ളം ഉൾക്കൊണ്ട രണ്ടു വലിയ കുപ്പികൾ. മൂന്നു പ്ലേറ്റുകൾ നിറയെ ഇറച്ചിക്കറി. മറ്റൊരു പ്ലേറ്റിൽ ചിപ്‌സ്. തുറന്നു കിടക്കുന്നസിഗററ്റു പായ്ക്കറ്റുകൾ.കഞ്ചാവിന്റെ തരികളെ തഴുകി മേശപ്പുറത്തു കിടക്കുന്നകഞ്ചാവുബീഡികൾ.അവയെല്ലാം കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ അവനുതോന്നി. ഗൗരവഭാവത്തോടെ മാഷ് വിനോദിനെ നോക്കി.

''ഇതാണ് ഞാൻ പറഞ്ഞ സ്‌നേഹിതൻ, പേര് കുര്യൻ.'' മാഷ് സ്‌നേഹിതനെ വിനോദിനു പരിചയപ്പെടുത്തി.

വിനോദിന്റെ തുടുത്ത കവിളുകളിൽ വിഷാദഭാവം നിഴലിച്ചു കിടന്നു.

''ഇരിക്കൂ.'' കുര്യൻപറഞ്ഞു.

മാഷും ശശിധരനും കട്ടിലിൽ സ്ഥാനം പിടിച്ചു. വിനോദ് മടിച്ചുമടിച്ച് ഒരു കസേരയിൽ ഇരുന്നു.

പടിഞ്ഞാറേ ചക്രവാളത്തിൽ ചെങ്കതിരുകൾക്കു മങ്ങലേറ്റു. അന്ധകാരത്തിന്റെ കറുത്ത വരകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

വൈദ്യുത വിളക്കുകളുടെ പ്രകാശത്തിൽ വിദേശമദ്യക്കുപ്പികൾ തുറക്കപ്പെട്ടു.

മദ്യംപകർന്നഗ്ലാസ്സുകൾ ചലിച്ചു. അവയ്ക്കുള്ളിലെ ദ്രാവകം കണ്ഠങ്ങളിലൂടെ ആമാശയങ്ങളിലേക്ക് ഒഴുകി.

അവർ കുടിക്കാൻ നിർബന്ധിച്ചപ്പോൾമേലിൽ കുടിക്കില്ല എന്ന പ്രതിജ്ഞ പുതുക്കലോടെ വിനോദ് മദ്യം ഉള്ളിലേക്ക് ഒഴുക്കി. അപ്പോൾഅമ്മയുടെ വാക്കുകൾ ഉള്ളിൽ നൊമ്പരമുണർത്തി.

വിനോദിന്റെ കാലിയായ ഗ്ലാസ്സിലേക്കു വീണ്ടും മദ്യം പകർന്നിട്ട് കുര്യൻ ഗ്ലാസ്സെടുത്ത് അവനു നീട്ടി. കുര്യന്റെഅതിഥി സൽക്കാരം! ആതിഥ്യ മര്യാദ!

ലഹരിയുടെ ആക്രമണംതുടങ്ങിയിരുന്നതിനാൽ ഗ്ലാസ്സു വാങ്ങാൻ അവന് ഒട്ടും മടി തോന്നിയില്ല.

ഗ്ലാസ്സ് ചുണ്ടുകളോട് അടുപ്പിച്ചപ്പോൾഅവൻ വീണ്ടും ഓർത്തു, അമ്മയുടെ വാക്കുകൾ.''മോനേ ദൂരെ ആണെന്നു കരുതി കുടിക്കുകയും സിഗററ്റു വലിക്കുകയും ഒന്നും ചെയ്യരുത്. കേട്ടോ?''

'ഇല്ലമ്മേ...ഇല്ല. ഒരിക്കലുമില്ല.'അവന് ഉറക്കെ അലറണമെന്നു തോന്നി.അതേ സമയം പൊട്ടിചിരിക്കണമെന്നുംതോന്നി. പിന്നെ ഉറക്കെകരയണമെന്നും. പക്ഷേ ഒന്നും അവൻ ചെയ്തില്ല.

മാഷും ശശിധരനുംപകർന്നു മോന്തിക്കൊണ്ടിരുന്നു. കൂടെ വേവിച്ച മാംസവും ചിപ്‌സും മദ്യത്തിനു താങ്ങായി വർത്തിച്ചു.

വിനോദ് ഓരോ പെഗ്ഗു കുടിച്ചു തീരുമ്പോഴും അവന്റെ കാലിയായ ഗ്ലാസ്സിലേക്ക്മദ്യംപകർന്നുകൊണ്ടിരുന്നു,കുര്യൻ.

കുര്യൻ ഒഴിച്ചുകൊണ്ടിരുന്നു ചുവന്ന ദ്രാവകംവെള്ളം ഒഴിച്ചു വീണ്ടും വീണ്ടും മോന്തി വിനോദ്. ആരോടൊക്കെയോ ഉള്ള പക തീർക്കാനായിലഹരി കിട്ടുവാൻ വേണ്ടിത്തന്നെ. സിരകളിൽ മദ്യം പടർന്നു കയറി താണ്ഡവം തുടങ്ങി.

മദ്യംകഴിച്ച്മാഷിന്റെയും ശശിധരന്റെയും കണ്ണുകൾ കലങ്ങി മറിഞ്ഞു. മാഷിന്റെനാവു കുഴഞ്ഞു. കുര്യൻ മാത്രം ഒരുപെഗ്ഗിൽ നിര്ത്തി .ആദ്യത്തെ കുപ്പി കാലിയായി.

കുര്യൻരണ്ടാമത്തെ കുപ്പിയുടെ അടുപ്പു പൊട്ടിച്ചെറിഞ്ഞു.

മാഷ്അതിൽ നിന്നും വീണ്ടും ഒഴിച്ചു കുടിച്ചു.മാഷിന്റെ തല നേരേ നില്ക്കുന്നില്ല.ശശിധരൻ തന്റെ മീശ പിരിച്ചുകൊണ്ട് സിഗററ്റുകൾ പുകച്ചു തള്ളി. ലഹരിയേറ്റിട്ടില്ല എന്നു കാണിക്കുവാൻ ശശിധരൻ നിയന്ത്രിച്ചിരുന്നു.

കുര്യൻ വീണ്ടും വിനോദിന്റെഗ്ലൊസ്സ് നിറച്ചു. വിനോദ് ഗ്ലാസ്സ് കൈയിലെടുത്തു. അവന്റെ തളർന്നു താണ മിഴികളിലേക്ക് ആ ചുവന്ന ദ്രാവകം തുറിച്ചു നോക്കി. തലച്ചോറിലെ ഓളങ്ങൾ മേനിയിലെങ്ങും ഓളങ്ങൾ വിടർത്തി. ആ ദ്രാവകം വിനോദിനെഅബോധാവസ്ഥയിലേക്ക്, ഇന്ദ്രിയാതീത മണ്ഡലത്തിലേക്കാനയിച്ചു.

''എണിക്കൊനു കെടക്കനം.'' വിനോദ്ഇരുന്ന കസേരയിൽ നിന്നും മെല്ലെ എഴുന്നേറ്റ്, തളർന്ന പാദങ്ങൾ വേച്ചു വേച്ചു വച്ച്, വൈദ്യുത പ്രകാശം ഓളം വെട്ടുന്ന മിഴികൾ പാതി തുറന്ന്, ഉറയ്ക്കാത്ത കരങ്ങൾ കസേരയുടെ പുറകിൽ ഉറപ്പിച്ച്, പതുക്കെപറഞ്ഞു.

പെട്ടെന്ന് താഴെ വീഴാൻ കാലിടറവേ, കുര്യൻ അവനെ പിടിച്ചു കട്ടിലിൽ കിടത്തി.

''ഔട്ട്.'' അയാൾ മൊഴിഞ്ഞു. എന്നിട്ട് വല്ലാത്തൊരു സന്തോഷത്തോടെചിരിച്ചു.

''എസ്...എസ്... ഔവർ ഗഷ്റ്റ് ഔട്ട്.'' മാഷിന്റെ വാക്കുകളും പുറത്തു ചാടി.

''അതുകൂടി കഴിക്ക് മാഷെ.ഇതും തീർക്കണം.'' കുര്യൻ മാഷിന്റെ ഗ്ലാസ്സിലേക്കുനോക്കി ഉരുവിട്ടു.

''ഞാൻ റെഡി.ഷഷി എന്തു പറയ്ണു?'' ഒരു ഇറച്ചിക്കക്ഷണം വായ്ക്കുള്ളിൽ ഇട്ടു ചവച്ചുകൊണ്ട് മാഷ് തിരക്കി.

''അവരവരുടെ ആവശ്യത്തിനു കൂടി മാഷേ.''

മാഷ് ഒരു കവിൾ കൂടി അകത്താക്കി. മേശമേൽ ഗ്ലാസ്സ് വച്ചു. ഗ്ലാസ്സ് വേച്ചു വേച്ച് കറങ്ങിക്കറങ്ങി താഴെ വീണു പൊട്ടിച്ചിതറി.

''സാരമില്ല.'' കുര്യന്റെ സാന്ത്വനം.

''അല്ലേ, എന്തുട്ടു സാരാക്കാനാ?'' മാഷിന്റെ കുഴഞ്ഞ നാവു ചലിച്ചു.

കുര്യൻ ശശിയുടെയും മാഷിന്റെയും മുഖങ്ങളിലേക്കു മാറി മാറി നോക്കി ഊറിചിരിച്ചു.

ഉള്ളിൽ മന്ത്രിച്ചു. ''മാഷും ഔട്ട്.''

കുര്യൻഝടിതിയിൽ ഒരു ചോദ്യം അവരുടെ നേരേ എറിഞ്ഞു കൊടുത്തു. ''ഈ വെള്ളം വാങ്ങിത്തന്നതെന്തിനാണെന്നറിയാമോ?''

''തിനു പ്രത്യേക കാരണുണ്ടാടൊ. എങ്കി കേക്കട്ടെ.'' മാഷിന്റെ കുഴഞ്ഞ നാവ് കുണുങ്ങിച്ചിരിക്കുന്ന അധരങ്ങളിലൂടെ വാക്കുകൾവർഷിച്ചു.

ചോദ്യത്തിന്റെ അർത്ഥം പിടികിട്ടിയില്ല എന്ന അർത്ഥത്തിൽശശി ഒരു പരിസര വീക്ഷണം നടത്തി.

കുര്യൻ ഒന്നുകൂടി രണ്ടുപേരെയും മാറിമാറി നോക്കി. പിന്നീടു ദൃഷ്ടികൾ തളർന്നുറങ്ങുന്ന വിനോദിന്റെ മേനിയാകെ ഒന്നുഴിഞ്ഞു.

'കുഴപ്പമില്ല. രണ്ടും കിറുങ്ങിയിരിക്കുന്നു. പോരാത്തതിനു കഞ്ചാവും ഇഷ്ടംപോലെ.' കുര്യന്റെ മനസ്സും ശരീരവും ആഹ്ലാദത്തിമിർപ്പോടെ മന്ത്രിച്ചു.

''കാര്യം കേൾക്കണതിനുമ്പ് നമുക്ക് മറ്റവനെ ന്നു പിടിപ്പിക്കാം.'' മാഷ് ഒരു കഞ്ചാവുബീഡി കത്തിച്ചു പുക വലിച്ചു കയറ്റി.

കുര്യൻ മാഷിനെ നോക്കി പറഞ്ഞു. ''തന്റെ വിനോദ് തളർന്നുറങ്ങിക്കഴിഞ്ഞു. അയാൾ ഇന്നിനി പൊങ്ങില്ല.'' കുര്യൻ നിർത്തിയിട്ടുമാഷിനെ നോക്കി.

''വിനോദിനെ ഇവിടെ കിടത്തിയേച്ച് നിങ്ങളു രണ്ടുപേരും ഹോസ്റ്റലിലേക്കു പോവുക.''

അയാൾ രണ്ടുപേരെയും അർത്ഥഗർഭമായി മാറിമാറി നോക്കി.

ശശി മാഷിന്റെ മുഖത്തേക്കു നോക്കി. 'മാഷ് ഉത്തരം പറയുക' എന്ന അർത്ഥത്തിൽ ശശിയുടെ കണ്ണുകൾ മാഷിൽ തറച്ചു നിന്നു.

കഞ്ചാവിന്റെ പുക ആഞ്ഞു വലിച്ചു കയറ്റി മാഷ് പൊട്ടിച്ചിരിച്ചു.

''ഭക്ഷിക്കാനാര്ക്കും..... പിന്നെ ഛർദ്ദി കോരിക്കൾയാനും.'' മാഷിന്റെ പരിഹാസരൂപേണയുള്ള ഉത്തരം കേട്ടു കുര്യൻ ശശിയോടു ചീറി.

''സമ്മതിച്ചില്ലെ?''

''മാഷ് എന്തു പറയുന്നു?'' ശശി മാഷിനോടു ചോദിച്ചു.

മാഷ് പൊട്ടിപ്പൊട്ടിച്ചിരിച്ചു.

മാഷിന്റെ സ്മൃതിമണ്ഡലം കർമ്മോദ്യുക്തമായി. കുര്യൻ മാഷിനെ കുടിക്കാൻ ക്ഷണിക്കാൻ ചെന്നതും മറ്റും ഉരുത്തിരിഞ്ഞെത്തി.

''മാഷേ, ഇന്നു വൈകിട്ട് എൻകോസിൽ വരാമോ? ഇത്തിരി വെള്ളമടിക്കാം.'' ഹോസ്റ്റലിൽ മാഷിന്റെ മുറിയിൽ ചെന്നാണു കുര്യൻ ക്ഷണിച്ചത്.

''ഞാൻ റെഡി.'' മാഷ് ഉത്തരം നല്കി.

''വെറെ ആരെങ്കിലുണ്ടോ?''

''ശശിയെ വിളിച്ചിട്ടുണ്ട് മാഷേ.'' കുര്യൻ അല്പനേരം നിർത്തിയിട്ടു തുടർന്നു പറഞ്ഞു. '' പിന്നെ ഒരു കാര്യം കൂടി. തന്റെ ആ പ്രേമഭാജനമുണ്ടല്ലോ. എപ്പോഴും ഞങ്ങളോടൊക്കെ പറയാറുള്ള ആ പയ്യൻ. എന്തുവാ പേര്? വിനോദ്.അയാളെയും കൊണ്ടു വരണം.''

അതു പറഞ്ഞു കഴിഞ്ഞപ്പോൾ കുര്യന്റെ മിഴികളിൽ തിളക്കം.

''എന്തിനണാവൊ?''

''വെറുതെ ഒന്നു പരിചയപ്പെടാൻ.''

''ഓ ശരി.''

ഓർമ്മയിൽ നിന്നും മാഷ് മുക്തി നേടി.

'ഞാൻ ജീവനെപ്പോലെ സ്‌നേഹിക്ക്ണ വിനോദിനെ നിനക്കു വെണം തിന്നാൻ! അല്ലെടാ?' മാഷിന്റെ ഉള്ളിൽ ആരോ മന്ത്രിച്ചു.

അപ്പോൾ മന്ത്രിക്കലിന്റെ പ്രതികരണമെന്നവണ്ണം മാഷിന്റെ മുഖത്തേക്കു കോപം ഇരമ്പിക്കയറി. എങ്കിലും അടക്കി.

മാഷ്്ശശിയോടായി പറഞ്ഞു. ''ന്തു പറയാൻ? കുര്യൻ ല്ലെ? ആ........... നിനക്കിനി കുടിക്ക്‌ണോ? ഇതൊരു ചാൻസാണ്‌ല്ലോ? ആവശ്യത്തിനു കുടിച്ചൊ. യൂദാസിനു കിട്ടിയ മുപ്പത് വെള്ളിക്കാശ്!''

മാഷ് കുണുങ്ങി കിലുങ്ങി ചിരിച്ചു.

''എനിക്കു വേണ്ടാ.''

''എങ്കി നിക്കു വേണം.'' മാഷ് വിനോദിന്റെ ചുണ്ടുകൾ ഉമ്മ വച്ച ഒഴിഞ്ഞ ഗ്ലാസ്സിലേക്കു കുപ്പി കമിഴ്‌ത്തി. ആ നിശ്ശബ്ദമായ അന്തരീക്ഷത്തിൽ മത്തുള്ള വിഷം ഗ്ലാസ്സിലേക്കു വീഴുമ്പോൾ ഉള്ള ശബ്ദം അവിടമാകെ മാറ്റൊലിക്കൊണ്ടു. ശബ്ദതരംഗങ്ങളുടെ പ്രവാഹം തന്നെ അപ്പോൾ ജന്മം പൂണ്ടു.

ഗ്ലാസ്സ് തുളുമ്പി പുറത്തേക്കൊഴുകി. കുപ്പി ആഞ്ഞിടിച്ചു മേശപ്പുറത്തു വച്ചിട്ട് മാഷ് ആ ദ്രാവകംഒറ്റ വലിക്കു അകത്താക്കി. കുര്യൻ കണ്ണും തള്ളിയിരുന്നു.

ശശി പുഞ്ചിരി തൂകി പറഞ്ഞു. ''ദാ ഇപ്പോ വരും വചനം.''

മാഷ്വീണ്ടും കുണുങ്ങി കിലുങ്ങി ചിരിച്ചു. പിന്നെമാഷ് പൊട്ടിപ്പൊട്ടിച്ചിരിച്ചുതുടങ്ങി. വളരെ നേരം.

മാഷിന്റെവ പൊട്ടിച്ചിരി നിന്നു. കുര്യനും ശശിയും മാഷിന്റെര മുഖത്തേക്കു നോക്കിയിരുന്നു.

ഒഴിഞ്ഞ ഗ്ലാസ്സ് മേശപ്പുറത്തിട്ടിട്ട് കാലിയായ കുപ്പി കൈയിൽ പിടിച്ചുയർത്തി, കണ്ണുകൾ അതിലേക്കു പായിച്ച്മാഷ് അല്പനേരം അനങ്ങാതെഇരുന്നു. മേശപ്പുറത്തിട്ടഒഴിഞ്ഞ ഗ്ലാസ്സ് ഉരുണ്ട് തറയിൽ വീണു പൊട്ടിച്ചിതറി.

ഇതൊന്നുമറിയാതെ കട്ടിലിൽ ബോധം കെട്ടു കിടക്കുന്ന വിനോദിനെ നോക്കി മാഷ് കോടിയ ഒരു ചിരി ചിരിച്ചു. എന്നിട്ട് അലറി. ''കെട്ടൊ കുര്യാ, വിനോദിനെ കണ്ടു മുട്ട്ണതിനു മുമ്പെ നാം തമ്മി സ്‌നേഹിതരായി. മറ്റാരെങ്കിലുമാര്ണു ഇതാവശ്യപ്പെട്ടിര്ണതെങ്കിൽ, ഈ കുപ്പി അവന്റെ തലയിലടിച്ചു പൊട്ടിച്ച് ബാക്കി കക്ഷണം അവന്റെ വയറ്റത്ത് കുത്തിക്കയറ്റിയെനെം.''

മാഷ് പെട്ടെന്നു ശാന്തനായി. വീണ്ടും മൊഴിഞ്ഞു. ''നീ നല്ലവൻ, സമരിയാക്കാരൻ!''

മാഷിന്റെ സ്വരം ദ്രുതഗതിയിൽ ഉയർന്നു വന്നു. ''നിനക്കെന്നെ തല്ലി താഴെയിട്ടിട്ട് വിനോദിനെ ചൊദിക്കാം.''

മാഷ് കഞ്ചാവിന്റെ പുക വലിച്ചു കയറ്റിയിട്ടു വീണ്ടും തുടർന്നു. ''വിനോദിനെ തനിച്ച് നിനക്ക് തിന്നാൻ ഇട്ടു തന്നിട്ട് ഞാൻ പോണില്ല. പോവില്ല. തീർച്ച.''

''ഞങ്ങളെ കിട്ടില്ല.'' ശശി സൗമ്യമായി കൂട്ടിച്ചേർത്തു.

കുര്യൻ ഇളിഭ്യനായി മിഴിച്ചിരുന്നു പോയി. 'മാഷിന് ഈ പയ്യനോട് ഇത്ര സ്‌നേഹമോ? അതും മാഷിന്. എത്ര അവിശ്വസനീയം! ഞാനിത്രയൊന്നും പ്രതീക്ഷിച്ചില്ലല്ലോ'.

''എഡൊ ഷഷി, കുറച്ചു വെള്ളം എടുത്തൊണ്ടു വാ. നമുക്ക് വിനോദിനെ ഹോസ്റ്റലിലെക്ക് കൊണ്ടുപൊവാം.'' മാഷിന്റെ കുഴഞ്ഞനാവു ചലിച്ചു.

ശശി വെള്ളം എടുത്തുകൊണ്ടു വന്ന് വിനോദിന്റെ മുഖത്തു തളിച്ചു. വിനോദ് ഞെട്ടി കണ്ണു തുറന്നു.

വിനോദിന്റെചുവന്നു താണ കണ്ണുകളിൽനോക്കിശശി വിളിച്ചു. ''വാടോ പോകാം.''.

''എവിഴെ?'' വിനോദ് ശശിയുടെ മുഖത്തേക്കു മിഴിച്ചു നോക്കി. ''ഞാണിപ്പം ഏടെയാ?''

''വിനോദെ, വാ നമുക്ക് ഹോസ്റ്റലിലെക്ക് പൊവാം.'' വേച്ചു വേച്ച് എഴുന്നേറ്റ മാഷ് വിനോദിനെ വിളിച്ചു പൊക്കി. വിനോദ് അബോധാവസ്ഥയുടെ താഡനത്തിൽ മെല്ലെ എഴുന്നേറ്റു. അവന്റെ പാദങ്ങൾ തറയിൽ ഉറച്ചില്ല. വിനോദ്ആടി വീഴാൻ തുടങ്ങിയപ്പോൾമാഷ് അവനെ തന്റെ കയ്യിൽ താങ്ങി നിർത്തി. കാലുകളിടറിയ മാഷിനെ ശശിധരനും താങ്ങി.

''വാ പൊവാം.'' മാഷ് മന്ത്രിച്ചു.

അവർ വേച്ചു വേച്ച് മുറിയിൽ നിന്നും ഇറങ്ങി നടന്നു.

ഇറങ്ങാൻ നേരം മാഷ് ശാന്തനായി വിളിച്ചു പറഞ്ഞു. ''കുര്യൻ, നാളെം നമുക്ക് കൂടണം.

ഹോസ്റ്റലിൽ വന്നു വിളിക്കുല്ലോ.''

മാഷ് ചിരിച്ചു. കിണുങ്ങി ചിരിച്ചു. കിണുങ്ങി കുലുങ്ങി ചിരിച്ചു.

ഇരുൾ നിറഞ്ഞ പാതയുടെ മാറിടത്തിൽ ചവുട്ടിഅവർആടിയാടി നടന്നു.

കുര്യൻ നിർന്നിമേഷനായി സ്തംഭിച്ചു നിന്നു പോയി.

ഹോസ്റ്റലിൽ എത്തിയതോ തന്റെു മുറിയിൽ വന്നു കിടന്നതോ ഒന്നും വിനോദ് അറിഞ്ഞില്ല.
ഒരുറക്കം കഴിഞ്ഞ് വിനോദ് ഞെട്ടിയുണര്ന്നുോ.

'ഞാനിപ്പോൾ എവിടെയാണ്?'

അവൻ ചുറ്റും മിഴിച്ചു നോക്കി. ദിശ പോലും ഏതെന്ന് മനസ്സിലാകുന്നില്ല. തലയ്ക്കകം മുഴുവൻ വല്ലാത്ത ഭാരം. പെരുപ്പ്.

ഒരു സ്വപ്നം കണ്ടാണ് താൻ ഞെട്ടിയുണര്ന്നമത് എന്നവൻ ഓര്ത്തുന. ആ സ്വപ്നം എന്തായിരുന്നു? അവൻ ഓര്ക്കാ ൻ ശ്രമിച്ചു നോക്കി. ഒന്നും ഓര്മ്മലയിൽ തെളിയുന്നില്ല. കുറെ നേരം അങ്ങനെ കിടന്നപ്പോൾ ആ സ്വപ്നം അവന്റെ! മനസ്സിലേക്ക് കടന്നു വന്നു.
ഹോസ്റ്റലിനു മുമ്പിൽ നില്ക്കുമ്പോൾ ഒരു കാളക്കൂറ്റൻ തന്റെം നേരേ ഓടിയടുക്കുന്നു. അതിനു വലിയ രണ്ടു കൊമ്പുകൾ കൂടാതെ നെറ്റിയുടെ നടുവിൽ നിന്നും പുറത്തേക്കു വളര്ന്നു നില്ക്കുന്ന ഒരു കൂര്‌ത്തൊ കൊമ്പ്കൂടിയുണ്ടായിരുന്നു. നെറ്റിയുടെ നടുവിലെ കൂര്ത്തം കൊമ്പ് ശക്തിയായി ആട്ടിക്കൊണ്ട് കാള കുത്താനായി അടുത്തെത്തിയപ്പോൾ അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറിയെങ്കിലുംതാഴെ വീണു പോയിരുന്നു. വീണ്ടും തലയുയര്ത്തിി നോക്കുമ്പോൾ കാള എതിർ ദിശയിൽ നിന്നും അതിവേഗം ഓടി വരുന്നു.

അവൻ ചാടിയെഴുന്നേറ്റു. കാളയുടെ കൊമ്പു തന്റെ് ശരീരത്തിൽ ആഴ്ന്നിറങ്ങും എന്ന സ്ഥിതി വന്നപ്പോൾ ഒരു കൂറ്റൻ പക്ഷി കാളയുടെ നേരേഅതിവേഗത്തിൽ പറന്നടുത്തു. അപ്പോൾ കാള പിന്വാ്ങ്ങി ഓടിപ്പോയി. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ കാള കിതച്ചു കൊണ്ടു നിന്നു. അത് തന്നെ തിരിഞ്ഞു നോക്കി ഒന്നമറി. അവൻ കാളയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിയപ്പോൾ ആ കാളയ്ക്ക് കുര്യേെന്റാ മുഖമായിരുന്നു.

ആകൂറ്റൻ പക്ഷിയുടെ കൂര്ത്ത് ചുണ്ടിന്റെ് കൊത്തേറ്റ്‌നെറ്റിയുടെ നടുവിൽ നിന്നും പുറത്തേക്കു വളര്ന്നു നിന്നിരുന്ന കൂര്ത്തു കൊമ്പ് ഒടിഞ്ഞു തൂങ്ങിക്കിടന്നിരുന്നു. ആ കൊമ്പിന് ഒരു പുരുഷ അവയവത്തിന്റെന രൂപസാദൃശ്യമുണ്ടായിരുന്നു. അതുകാണുമ്പോഴായിരുന്നു താൻ ഉണര്ന്ന ത് എന്നവനു മനസ്സിലായി.

എന്താണ് ആ സ്വപ്നത്തിന്റെന അര്ത്ഥം?

തലേദിവസം വൈകുന്നേരം എന്‌കോരസിൽ പോയതും അവിടെ നടന്നതുമായ കാര്യങ്ങൾ അവൻഓര്ക്കാകൻ ശ്രമിച്ചു. മദ്യപിച്ചു ബോധം ഇല്ലാതെ കിടക്കുമ്പോഴും അവരുടെ സംഭാഷണങ്ങൾ നേരിയ തോതിൽ കേള്ക്കാ മായിരുന്നു എന്നവൻ ഓര്ത്തു്. അവിടെ നടന്ന സംഭാഷണങ്ങൾ ഓരോന്നായി അവന്റെ് ഉള്ളിൽ കേട്ടു തുടങ്ങി.

ദുഷ്ടൻ പുതുവഴികൾ തേടുന്നു എന്നത് എത്രയോ ശരിയാണ്.

മനുഷ്യ ശരീരത്തെ ദുരുപയോഗം ചെയ്യാൻ തുനിഞ്ഞ ദുഷ്ടാ, നിനക്കീ ഭൂമി ഒരുക്കിയിരിക്കുന്നത് എന്താണെന്ന് നീ അറിയുന്നില്ല. പ്രകൃതി വിരുദ്ധനായ നീ പ്രകൃതിക്കും സൃഷ്ടാവിനും ശത്രുവത്രേ. ദുഷ്ടസേനയുടെ തലവനായ പിശാചിന്റെ് ഈ ഭൂമിയിലെ സ്വന്തക്കാരനായ മിത്രമാണ് നീ. ഭൂമിയിലെ അവേെന്റ അംബാസ്സഡർ ആണ് നീ.

അവസരം കിട്ടിയാൽ സകല മനുഷ്യരും പാപികളോ? സകല മനുഷ്യരും ദുഷ്ടരോ? സകല മനുഷ്യരും ക്രൂരന്മാരോ?

ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെക മൂല്യച്യുതിയോ? ജഡാസക്തിയുടെ അഹങ്കാരമോ? സമൂഹത്തിൽ കിട്ടുന്ന മാന്യതയുടെയും ബഹുമാനത്തിന്റെ യും നേര്ക്കുിള്ള അവഹേളനമോ?

തന്റെു അസ്ഥിത്വമില്ലാത്ത അപ്പോഴത്തെ അവസ്ഥയെപ്പറ്റി വിനോദ് ചിന്തിച്ചു. ദുഃഖിച്ചു.

ആ സ്വപ്നം തന്നെ കാണിച്ചു തന്നത് എന്തായിരുന്നു?

പെട്ടെന്ന് അവനു ഒരു ഉള്‌ബോതധം ഉണ്ടായി.

ആ സ്വപ്നത്തിലൂടെ ഒരു കാര്യം എനിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു.

എന്റെആ ജീവിതം എന്റെഎ നിയന്ത്രണത്തിലല്ല എന്ന്. അത് എന്റെ. കൈകളിലല്ല എന്ന്. ഈലോകത്ത് ഞാൻ ഒരു അനാഥനെന്നു തോന്നുമെങ്കിലും ഉയരത്തിൽ നിന്നൊരു ശക്തി എന്നെ കാക്കുന്നു. ആ ശക്തി ഉറങ്ങുന്നില്ല. ഉറക്കം നടിക്കുന്നുമില്ല.

(തുടരും...........)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP