Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തല'യെ മാറ്റി ലാലേട്ടൻ; എ ആർ മുരുഗദോസ് ചിത്രത്തിൽ 10 കോടി പ്രതിഫലം വാങ്ങി മലയാളത്തിന്റെ സൂപ്പർ താരം അഭിനയിക്കും; മൂന്നു ഭാഷകളിൽ റിലീസ്

'തല'യെ മാറ്റി ലാലേട്ടൻ; എ ആർ മുരുഗദോസ് ചിത്രത്തിൽ 10 കോടി പ്രതിഫലം വാങ്ങി മലയാളത്തിന്റെ സൂപ്പർ താരം അഭിനയിക്കും; മൂന്നു ഭാഷകളിൽ റിലീസ്

ചെന്നൈ: സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ചിത്രമൊരുക്കുന്നു. മൂന്ന് ഭാഷകളിൽ നിർമ്മിക്കുന്ന ചിത്രത്തിലാണു മോഹൻലാൽ നായകനാകുന്നത്.

'തല' അജിത്തിനെ നായകനാക്കി ചെയ്യാനായി മുരുഗദോസ് തയ്യാറാക്കി വച്ച കഥയാണു മോഹൻലാലിനുവേണ്ടി ഒരുക്കുന്നതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സിനിമയിൽ മോഹൻലാൽ ഒരു അധോലോക നായകനായി അഭിനയിക്കുമെന്നാണു വിവരം.

മോഹൻലാലിന്റെ പ്രതിഫലവും റെക്കോർഡാകുമെന്നാണു തമിഴ് സിനിമാമാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നത്. 10 കോടി രൂപയ്ക്ക് മേൽ മോഹൻലാലിന് പ്രതിഫലം കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ ഒരു താരത്തിനും ഇത്രയും പ്രതിഫലം കിട്ടിയിട്ടില്ല. തമിഴിലും മലയാളത്തിലും തെലുങ്കിലുമായാണു ചിത്രം പുറത്തിറങ്ങുക.

മുരുഗദോസ് തന്നെ രചന നിർവഹിക്കുന്ന സിനിമയുടെ മലയാളം ഡയലോഗുകൾ നടൻ കൂടിയായ അശ്വിൻ മാത്യു രചിക്കും. ഈ വർഷം അവസാനത്തോടെ മോഹൻലാൽ - മുരുഗദോസ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചേക്കും. 'അകിര' എന്ന ഹിന്ദിച്ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ മുരുഗദോസ്. അതിന് ശേഷം മഹേഷ് ബാബു നായകനാകുന്ന സിനിമയാണ് അദ്ദേഹം ചെയ്യുന്നത്. ആ ചിത്രം പൂർത്തിയായാലുടൻ മോഹൻലാൽ പ്രൊജക്ട് തുടങ്ങുമെന്നാണു സൂചന.

അതിനിടെ, എ ആർ മുരുഗദോസ് കഴിഞ്ഞ ദിവസം അതീവ രഹസ്യമായി കൊച്ചിയിലെത്തി മോഹൻലാലിനെ കണ്ടെന്ന വാർത്തകളും പുറത്തുവന്നു. കഥയും മറ്റ് കാര്യങ്ങളും ഈ കൂടിക്കാഴ്ചയിൽ തീരുമാനിച്ചതായാണു വിവരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP