Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദ ടെക്‌സാസ് അബോർഷൻ നിയമത്തിനെതിരേ യുഎസ് സുപ്രിം കോടതി്: 2013-ലെ നിയമത്തിന് ഇനി സാധുതയില്ല

വിവാദ ടെക്‌സാസ് അബോർഷൻ നിയമത്തിനെതിരേ യുഎസ് സുപ്രിം കോടതി്: 2013-ലെ നിയമത്തിന് ഇനി സാധുതയില്ല

ടെക്‌സാസ്: വിവാദ ടെക്‌സാസ് അബോർഷൻ നിയമത്തിനെതിരേ യുഎസ് സുപ്രീം കോടതി. അമേരിക്കൻ സംസ്ഥാനമായ ടെക്‌സാസിൽ നിലനിന്നിരുന്ന അബോർഷൻ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് സുപ്രീം കോടതി തള്ളിയത്. അബോർഷൻ നടത്തുന്ന ക്ലിനിക്കുകളും വാക്ക് ഇൻ സർജിക്കൽ സെന്ററുകളെപ്പോലെ സൗകര്യമുള്ളതായിരിക്കണം എന്നു നിഷ്‌ക്കർഷിക്കുന്നതാണ് 2013-ൽ കൊണ്ടുവന്ന ടെക്‌സാസ് അബോർഷൻ നിയമം.

ക്ലിനിക്കുകളുടേയും ഡോക്ടർമാരുടേയും താത്പര്യങ്ങൾക്കു വഴങ്ങി സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങൾകണക്കിലെടുക്കാതെയാണ് ടെക്‌സാസ് ഗർഭഛിദ്ര നിയമം 2013-ൽ കൊണ്ടുവന്നതെന്നാണ് ആരോപണം. ക്ലിനിക്കിലെ ഡോക്ടർമാർക്ക് 48 കിലോമീറ്റർ ദൂരപരിധിക്കകത്തുള്ള ആശുപത്രികളിൽ ആവശ്യമെങ്കിൽ കടന്നുചെല്ലാനും അനുമതി നൽകുന്നതാണ് ടെക്‌സാസ് നിയമം. നിയമം പ്രാബല്യത്തിൽ വരുത്തിയതോടെ ടെക്‌സാസിലെ 75 ശതമാനത്തോളം ക്ലിനിക്കുകൾ അടച്ചുപൂട്ടേണ്ടി വന്നു. ഇത് പാവപ്പെട്ട സ്ത്രീകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

ഡിവിഷൻ ബഞ്ചിലെ അഞ്ചിനെതിരേ മൂന്ന് വോട്ടുകൾക്കാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. അബോർഷൻ നിയമം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശത്തിനു എതിരാണെന്ന് ജസ്റ്റിസ് സ്റ്റീഫൻ ബ്രെയേഴ്സ് പറഞ്ഞു. വൈദ്യശാസ്ത്രപരമായും ഇതിന് യുക്തിയില്ല. അബോർഷൻ നടത്തുന്ന ക്ലിനിക്കുകൾ സർജിക്കൽ സെന്ററുകളാകണമെന്നും നിയമത്തിൽ പറഞ്ഞിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP