Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താങ്കളുടെ അതിഥിയാണു ഞാൻ... എന്നെ പറയാൻ അനുവദിക്കണം; അഭിഭാഷകരെക്കാൾ വലിയ കള്ളന്മാർ നിങ്ങളെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു; മാദ്ധ്യമപ്രവർത്തകരുടെ കള്ളത്തരം പൊളിച്ചുകാട്ടി അഡ്വക്കേറ്റ് രാംകുമാർ കത്തിക്കയറിയപ്പോൾ അവതാരകൻ ഹർഷൻ കാടുകയറി; അഭിഭാഷക-മാദ്ധ്യമ വിഷയത്തിൽ സംഭവിച്ചത് എന്തെന്ന് അറിയാൻ മാതൃഭൂമിയുടെ ഈ ചർച്ച കാണുക

താങ്കളുടെ അതിഥിയാണു ഞാൻ... എന്നെ പറയാൻ അനുവദിക്കണം; അഭിഭാഷകരെക്കാൾ വലിയ കള്ളന്മാർ നിങ്ങളെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു; മാദ്ധ്യമപ്രവർത്തകരുടെ കള്ളത്തരം പൊളിച്ചുകാട്ടി അഡ്വക്കേറ്റ് രാംകുമാർ കത്തിക്കയറിയപ്പോൾ അവതാരകൻ ഹർഷൻ കാടുകയറി; അഭിഭാഷക-മാദ്ധ്യമ വിഷയത്തിൽ സംഭവിച്ചത് എന്തെന്ന് അറിയാൻ മാതൃഭൂമിയുടെ ഈ ചർച്ച കാണുക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എന്താണ് അഭിഭാഷകമാദ്ധ്യമ പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണം? ആർക്കും അറിയാത്ത വിഷയമാണ് ഇത്. മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി റിപ്പോർട്ടുകൾ നൽകുന്നു. അഡ്വക്കേറ്റുമാരെ കറുത്ത കോട്ടിട്ട ഗുണ്ടകളായി കാണുന്നു. ഇതേ തുടർന്ന് മാദ്ധ്യമ പ്രവർത്തകരെ നാലാം ലിംഗക്കാരായി ചിത്രീകരിച്ചു. ഏറ്റുമുട്ടൽ തെരുവിലെത്തി. ഇതിനിടെ സുപ്രീംകോടതിയുടെ ഇടപടെൽ വന്നുവെന്ന് വാർത്ത വന്നു. പിന്നീട് അത് തിരുത്തപ്പെട്ടു. ഇതിലൂടെ മാദ്ധ്യമ ഗൂഢാലോചനയും ചർച്ചയായി. അഭിഭാഷക അസോസിയേഷൻ രംഗത്തുവന്നു. അപ്പോഴും സത്യം പറയാൻ അഭിഭാഷകർക്ക് മാദ്ധ്യമ ലോകം അവസരം നൽകിയില്ല. അഭിഭാഷകർക്കിടയിൽ തർക്കമുണ്ടെന്ന വാദമുയർത്തി മാദ്ധ്യമങ്ങൾ നിറഞ്ഞു. അങ്ങനിരിക്കെയാണ് അഭിഭാഷകരെ പ്രകോപിപ്പിക്കുന്നത് എന്തെന്ന ചർച്ച മാതൃഭൂമി എത്തിയത്. ഇവിടെ താരമായത് ആത്മാഭിമാനമുള്ള അഭിഭാഷകർക്കായി വാദിച്ച അഡ്വക്കേറ്റ രാംകുമാറാണ്.

കേരളത്തിലെ ഏറ്റവും മുതിർന്ന അഡ്വക്കേറ്റാണ് രാംകുമാർ. പ്രമാദമായ കേസുകളെല്ലാം വാദിച്ച് ജയിച്ച അഭിഭാഷകൻ. കോടതിയിൽ കോട്ടിട്ട് നടത്തുന്ന അതേ മനസ്സുമായി മാതൃഭൂമി ചർച്ചയിൽ രാംകുമാർ നിറഞ്ഞപ്പോൾ പൊളിഞ്ഞത് മാദ്ധ്യമ വാദങ്ങളാണ്. മാതൃഭൂമി അവതാരകൻ ഹർഷനെ ചൊടിപ്പിച്ച് പറയുന്നതെല്ലാം രാംകുമാർ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം വനിതാ മാദ്ധ്യമ പ്രവർത്തരുടെ ഈഗോയാണെന്ന് രാംകുമാർ വിശദീകരിച്ചു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ കൃഷ്ണദാസ് പി നായർക്ക് വിശദീകരിക്കാൻ പറ്റാത്ത പലതും രാംകുമാർ വിശദീകരിച്ചു. വിഷയത്തിൽ തെറ്റെല്ലാം അഭിഭാഷകരുടെ പക്ഷത്താണെന്ന് കൃഷ്ണദാസിനെ ചോദ്യം ചെയ്ത് ഹർഷൻ ഏതാണ്ട് സ്ഥാപിച്ചെടുത്തു. അതിന് ശേഷമാണ് രാംകുമാറിലേക്ക് ചർച്ച എത്തിയത്.

ഏറ്റവും വലിയ നുണപറയുന്നവർ അഭിഭാഷകരാണെന്നാണ് ഞാൻ കരുതിയത്. ഇപ്പോൾ മനസ്സിലായി അതിലും വലിയ നുണയന്മാരാണ് മാദ്ധ്യമ പ്രവർത്തകർ. ഹൈക്കോടതിയിലെ മിഡിയാ റൂം തുറന്ന് പ്രവർത്തിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയെന്ന് വാർത്ത നൽകി. ചീഫ് ജസ്റ്റീസിനെ പോലുള്ളവർക്ക് അതിന് കഴിയുമോ? ഭരണഘടനയിൽ അതിന് വകുപ്പുണ്ടോ? ഇങ്ങനെ തെറ്റായി വാർത്ത നൽകുന്നു. കറുത്ത കോട്ടിട്ട ചെന്നായ്ക്കളാണ് അഭിഭാഷകരെന്ന് പറയുന്നു. ഹൈക്കോടതി മിഡിയാ റൂമിൽ ടോയിലറ്റ് എന്ന് എഴുതി വച്ചെന്ന് മനോരമ വാർത്ത നൽകുന്നു. മാമൻ മുതലാളിക്ക് ഈ വാർത്ത എങ്ങനെ കിട്ടി. മനോരമയുടെ ലേഖികയും മാതൃഭൂമിയുടെ ലേഖികയുമാണ് ഇതെല്ലാം തുടങ്ങി വച്ചത്‌രാംകുമാർ കത്തിക്കയറി. ഇതോടെ ചർച്ചയുടെ സ്വഭാവം മാറി. ഇതിനിടെയിൽ ചർച്ച അഡ്വക്കേറ്റ് ജയശങ്കറിലേക്ക് മാറ്റി ഹർഷൻ തടിതപ്പി.

എന്നാൽ രാംകുമാറിന്റെ ഉറച്ച നിലപാടുകളെ കടന്നാക്രമിക്കാൻ ജയശങ്കറിനും കഴിഞ്ഞില്ല. മാദ്ധ്യമപ്രർത്തരെ അനുകൂലിച്ചും അഭിഭാഷകരെ കുറ്റം പറയാതെയും ജയശങ്കർ മുന്നോട്ട് പോയി. ചരിത്രം വിശദീകരിച്ച് പലതും പറഞ്ഞു. വികാരമാണ് വിചാരമല്ല അഭിഭാഷകരേയും മാദ്ധ്യമ പ്രവർത്തകരേയും നയിക്കുന്നത്. ഇത് മാറണം. തല ശാന്തമായിട്ട് അഭിഭാഷക നേതാക്കൾ ആലോചിക്കണം. മിഡിയാ റൂം തുറന്നുകൊടുക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു. പിന്നീട് വീണ്ടും രാംകുമാറിന്റെ ഊഴം വന്നു. അപ്പോഴും തകർത്ത് മുന്നേറുകയായിരുന്നു അഭിഭാഷകർ. ഓരോന്നായി രാംകുമാർ തുറന്നു പറഞ്ഞു. ഇതിനെ തടസ്സപ്പെടുത്താൻ ഹർഷൻ ശ്രമിച്ചപ്പോൾ രാംകുമാർ കടുത്ത നിലപാടിലേക്ക് പോയി.

താങ്കളുടെ അതിഥിയാണ് ഞാൻ. ആതിഥ്യമരാധ്യ കാട്ടണം. ഹൈക്കോടതിയിൽ പല കേസുകളും വർഷങ്ങളായി വാദിക്കുന്ന വ്യക്തിയാണ്. അപമാനിതനാകില്ല. മിഡിയാ റൂം പൂട്ടാൻ പറഞ്ഞത് ചീഫ് ജസ്റ്റീസാണ്. അവിടേക്ക് പ്രായമുള്ള രണ്ട് മാദ്ധ്യമ പ്രവർത്തകരായ വനിതകൾ അതിക്രമിച്ചു കയറി. അതിനെ ചോദ്യം ചെയ്തു. അപ്പോൾ അഭിഭാഷകർ കൂടിയായ മാദ്ധ്യമ പ്രവർത്തകർ അവിടെ എത്തി. അവർ പ്രതിഷേധിച്ചെത്തിയവരെ ചവിട്ടിയിട്ടു. ഇത് കണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർ കൈകൊട്ടി ചിരിച്ചു. ഇവരുടെ ഈഗോയാണ് പ്രശ്‌നം വഷളാക്കിയത്. എന്നാൽ സർക്കാർ അഭിഭാഷകരെ പെണ്ണ് കേസിൽപ്പെടുത്തിയതിന്റെ പ്രതികാരമാണ് പ്രശ്‌നമെന്ന് വരുത്തി തീർത്തു. ഇതോ മാദ്ധ്യമ ധർമ്മമെന്ന് രാംകുമാർ ചോദിച്ചു. ഇതിനെ ജീവനക്കാരിൽ നിന്ന് താക്കോൽ വാങ്ങിയാണ് വനിതാ ജീവനക്കാർ മിഡിയാ റൂമിൽ കയറിയതെന്ന് ഹർഷനും പറഞ്ഞു.

ചർച്ചയിലുടനീളം അഭിഭാകർക്കായി ശക്തമായ വാദങ്ങളാണ് രാംകുമാർ നടത്തിയത്. മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി വർത്ത നൽകുന്നുവെന്ന ആരോപവും ഉന്നയിച്ചു. അഭിഭാഷനും പെണ്ണുകേസുമായി ബന്ധപ്പെട്ടതല്ല വിവാദം. ഇതിൽ അഭിഭാഷക അസോസിയേഷനെ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിച്ച അഡ്വക്കേറ്റുമാർക്കെതിരെ നടപടിയെടുക്കുമെന്നും രാംകുമാർ പറഞ്ഞു. എന്നാൽ അഭിഭാഷകയായ സംഗീത ലക്ഷ്മണ അതിരൂക്ഷമായ വാദമാണ് ഉയർത്തിയത്. ബാർ അസോസിയേഷനിൽ ചീട്ടുകളിയാണ് നടക്കുന്നതെന്നാണ് അവർ ആരോപിച്ചത്. മിഡീയാ റൂം പൂട്ടിയതിനേയും വിമർശിച്ചു. എന്നാൽ കള്ളം എഴുതാൻ ഹൈക്കോടതിയിൽ മിഡിയാ റൂമിന്റെ ആവശ്യമില്ലെന്നായിരുന്നു അഭിഭാഷക അസോസിയേഷന്റെ നിലപാടെന്നും പ്രതിനിധി വിശദീകരിച്ചു.

അഭിഭാഷകരുടെ സമരം കക്ഷികളെ ബാധിക്കുന്നതിന്റെ പ്രസക്തി ഉയർത്തിയായിരുന്നു മതൃഭൂമിയുടെ ചർച്ച. എന്നാൽ രാംകുമാർ അതിനെ മറ്റ് തലത്തിലേക്ക് എത്തിക്കുകയായിരുന്നു. അഡ്വക്കേറ്റ് സംഗീത ലക്ഷ്മണിന്റേയും ജയശങ്കറിന്റേയും പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ഹര്ഷന് ചർച്ചയിൽ പിടിച്ചു നിൽക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP