Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൗ ജിഹാദ് ഉപേക്ഷിക്കാൻ ഇനിയെങ്കിലും മോദി അണികളോട് പറയുമോ? സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോയതാണെന്ന് മീററ്റിലെ പെൺകുട്ടി; തകർന്നു വീണത് സംഘ പരിവാറിന്റെ നുണക്കഥകൾ

ലൗ ജിഹാദ് ഉപേക്ഷിക്കാൻ ഇനിയെങ്കിലും മോദി അണികളോട് പറയുമോ? സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോയതാണെന്ന് മീററ്റിലെ പെൺകുട്ടി; തകർന്നു വീണത് സംഘ പരിവാറിന്റെ നുണക്കഥകൾ

ന്യൂഡൽഹി: പെൺകുട്ടി കൂട്ടബലാൽസംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കപ്പെട്ടുവെന്ന് പ്രചരിപ്പിച്ച് പടിഞ്ഞാറൻ യുപിയെ കലുഷിതമാക്കിയ വിവാദ ലൗ ജിഹാദ് സംഭവത്തിലെ പെൺകുട്ടി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ മുസ്ലിം യുവാവിന്റെ കൂടെ ഒളിച്ചോടിയതെന്ന് പെൺകുട്ടി ഇന്നലെ വെളിപ്പെടുത്തിയതോടെ സംഘപരിവാർ പടച്ചുവിട്ട നുണക്കഥകളും കിംവദന്തികളും തകർന്നു തരിപ്പണമായി. കുടുംബത്തിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെൺകുട്ടി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകുകയും ചെയ്തു. താൻ ബലാൽസംഗത്തിനും മതപരിവർത്തനത്തിനും ഇരയാക്കപ്പെട്ടിട്ടില്ലെന്നും പെൺകുട്ടി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഓഗസ്റ്റിൽ ഈ പെൺകുട്ടി മതരപരിവർത്തനത്തിനും ബലാത്സംഗത്തിനുമിരയാക്കപ്പെട്ടെന്ന ആരോപണവുമായി നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയിരുന്നത്. യുപിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രചാരണ ചുമതല വഹിച്ചിരുന്ന യോഗി ആദിത്യനാഥ് ആയിരുന്നു ഈ വ്യാജ പ്രചാരണങ്ങൾക്ക് കൊഴുപ്പേകിയത്. ഒരു മുൻ മദ്രസ അദ്ധ്യാപകൻ ഉന്നയിച്ച ഈ ആരോപണം സംഘപരിവാർ ഏറ്റുപിടിച്ചതോടെ പടിഞ്ഞാറൻ യുപിയാകെ കലുഷിതമായി മാറിയിരുന്നു. ഹിന്ദു പെൺകുട്ടികളെ കെണിയിലാക്കി മതപരിവർത്തനം നടത്തുന്ന മുസ്ലിംകളുടെ നീക്കമെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ ലൗ ജിഹാദിന്റെ മികച്ച ഉദാഹരണമായി സംഘപരിവാർ ഈ സംഭവത്തെ രാജ്യത്തുടനീളം പ്രചരിപ്പിച്ചിരുന്നു. യുപിയിൽ പ്രത്യേകിച്ച് ഈ സംഭവം ഉയർത്തിക്കാട്ടി വലതു പക്ഷ ഹിന്ദുത്വ സംഘടനകൾ വലിയ തോതിൽ പ്രചാരണവും സംഘടിപ്പിച്ചിരുന്നു.

'ഞാൻ എന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പക്ഷേ കുടുംബാംഗങ്ങളിൽ നിന്ന് ജീവനു ഭീഷണി നേരിട്ടപ്പോഴാണ് ഒളിച്ചോടി പോയത്. മറ്റൊരു സമുദായക്കാരനായ ഒരാളുടെ കൂടെ സ്വന്തം ഇഷ്ട പ്രകാരമാണ് ഞാൻ പോയത്,' പെൺകുട്ടി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 'ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നുമിറങ്ങിയ പെൺകുട്ടി വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പിന്നീട് മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കി. തന്നെ സ്ത്രീകൾക്കായുള്ള നാരീ നികേതനിൽ പാർപ്പിക്കണമെന്ന് പെൺകുട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റ് പെൺകുട്ടിയെ മീററ്റ് നാരീ നികേതിലേക്കു മാറ്റാൻ ഉത്തരവിട്ടു,' മീററ്റ് പൊലീസ് സുപ്രണ്ട് എം എം ബേഗ് പറഞ്ഞു.

ബലാൽസംഘത്തിനും മതപരിവർത്തനത്തിനും ശ്രമിച്ചെന്ന പരാതിയെ തുടർന്ന് ഓഗസ്റ്റ് മൂന്നിന് കലീം എന്ന യുവാവിനെയും മറ്റു എട്ടു പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP