Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴുത്തിന് താഴെയും കാൽമുട്ടിനു മുകളിലേയും ശരീരഭാഗങ്ങളിൽ ആരെങ്കിലും തൊട്ടാൽ പീഡനമായി കണക്കാക്കണമെന്ന് ക്ലാസെടുത്ത അദ്ധ്യാപകർ പറഞ്ഞപ്പോൾ തന്റെ വയറിൽ ഡോക്ടർ തൊട്ടകാര്യം പെൺകുട്ടി പറഞ്ഞു; കേട്ടപാതി പരാതിയുമായി സ്‌കൂൾ അധികൃതർ; അച്ഛന്റെ സാന്നിധ്യത്തിൽ പരിശോധിച്ചിട്ടും ഡോക്ടർ പീഡകനായി; മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ നിരപരാധിയോ?

കഴുത്തിന് താഴെയും കാൽമുട്ടിനു മുകളിലേയും ശരീരഭാഗങ്ങളിൽ ആരെങ്കിലും തൊട്ടാൽ  പീഡനമായി കണക്കാക്കണമെന്ന് ക്ലാസെടുത്ത അദ്ധ്യാപകർ പറഞ്ഞപ്പോൾ തന്റെ വയറിൽ ഡോക്ടർ തൊട്ടകാര്യം പെൺകുട്ടി പറഞ്ഞു; കേട്ടപാതി പരാതിയുമായി സ്‌കൂൾ അധികൃതർ; അച്ഛന്റെ സാന്നിധ്യത്തിൽ പരിശോധിച്ചിട്ടും ഡോക്ടർ പീഡകനായി; മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ നിരപരാധിയോ?

എം എസ് സനിൽകുമാർ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ആ ഡോക്ടർ നിരപരാധിയാണെന്ന വാദം സജീവമാകുന്നു .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ അറസ്റ്റിലായ ഡോക്ടർ പി.വി. നാരായണനാണ് നിരപരാധിയാണെന്ന വാദവുമയായി സഹ ഡോക്ടർമാർ രംഗത്ത് വന്നു. ഡോക്ടർ നാരായണന് ജാമ്യം കിട്ടിയതോടെയാണ് ഈ അഭിപ്രായങ്ങൾ സജീവമാകുന്നത്.

കുന്നത്ത്പാലം തുഷാരം വീട്ടിലെ ഡോ. പി.വി. നാരായണനെ കഴിഞ്ഞ ആഴ്ചയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. +1 വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. പനിക്ക് ചികിത്സ തേടിയത്തെിയ പെൺകുട്ടിയെ ഡോക്ടർ വീടിനടുത്തുള്ള ക്ലിനിക്കിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വിവരം പെൺകുട്ടി സ്‌കൂൾ അദ്ധ്യാപകരോട് പറയുകയും ചൈൽഡ്‌ലൈൻ വഴി പരാതി നൽകുകയുമായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ് എടുത്തത് . പൊലീസ് കസ്റ്റഡിയിലെടുത്ത ഡോക്ടറുടെ അറസ്റ്റ് ഈ മാസം 17 നാണ് രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിനിടയിലാണ് ഡോക്ടർ നിരപരാധിയാണെന്ന വാദം സജീവമാകുന്നത്

നടന്ന സംഭവം ഇങ്ങനെയെന്നാണ് സഹ ഡോക്ടർമാർ വിശദീകരിക്കുന്നത് : കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച പി.വി. നാരായണൻ സ്വകാര്യ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ചികിത്സയ്ക്കായി എത്തിയ പതിനാറുകാരിയെ അവളുടെ അച്ഛന്റേയും അയൽവാസിയുടേയും സാന്നിദ്ധ്യത്തിൽ വയറിൽ സ്പർശിച്ചുകൊണ്ട് ഡോക്ടർ പരിശോധിക്കുന്നു. ഈ സമയം അമ്പതോളം പേർ ക്ലിനിക്കിലുണ്ടായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി പഠിക്കുന്ന സ്‌കൂളിന്റെ പരാതി പ്രകാരം പീഡന ശ്രമത്തിന് പൊലീസ് കേസെടുക്കുന്നു. സമാരാദ്ധ്യനായ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നു. പത്രങ്ങളും മാദ്ധ്യമങ്ങളും ചിത്രം സഹിതം ഡോക്ടറുടെ അറസ്റ്റ് ആഘോഷിച്ചുവെന്നാണ് പരാതി.

ഡോക്ടറുടെ പരിശോധന നടന്ന് നാലുദിവസത്തിനു ശേഷം കുട്ടിയുടെ സ്‌കൂളിൽ ലൈംഗിക അതിക്രമങ്ങളെ കുറിച്ചു ക്ലാസ്സ് നടന്നു. കഌസിൽ കഴുത്തിന് താഴെയും കാൽമുട്ടിനു മുകളിലേയും ശരീരഭാഗങ്ങളിൽ ആരെങ്കിലും തൊട്ടാൽ പീഡനമായി കണക്കാക്കണമെന്ന് അദ്ധ്യാപകർ ചൂണ്ടികാണിച്ചു. അപ്പോഴാണ് പെൺകുട്ടി തന്റെ വയറിൽ തൊട്ട് ഡോക്ടർ പരിശോധിച്ച കാര്യം അദ്ധ്യാപകരോട് പറഞ്ഞത് . ഇത് കേട്ട പാതി കേൾക്കാത്ത പാതി അദ്ധ്യാപകർ ചാടിപ്പുറപ്പെടുകയായിരുന്നു. വിവരം ചൈൽഡ് പ്രവർത്തകരെ അറിയിച്ചു . അവർ പൊലീസിലുമെന്ന് ഡോക്ടർമാർ പറയുന്നു. ഡോക്ടറുടെ വിശദീകരണം കേൾക്കാൻ ആരും തയ്യാറായില്ല. ഡോക്ടർമാരുടെ സാധാരണ പരിശോധനാരീതികളിലൊന്നാണ് വയറിലെ പരിശോധന. അതുതന്നെയാണ് വയോധികനായ ഡോക്ടർ ഇവിടെ സ്വീകരിച്ചതും.

ഇതിനെ പീഡനമായി ചിത്രീകരിച്ചാൽ ഡോക്ടർ പണി തന്നെ അസാധ്യമാകുമെന്നാണ് ഡോക്ടർമാരുടെ പക്ഷം. നാരായണന്റെ അറസ്റ്റിനെതിരെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം വ്യാപകമാക്കുകയാണ് ഡോക്ടർമാർ. ഇതുമായി ബന്ധപ്പെട്ട ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ വലിയ ചർച്ചയാവുകയാണ്. ഇങ്ങനെ കേസെടുത്താൽ എങ്ങനെ ചികിൽസിക്കുമെന്ന ചോദ്യമാണ് ഡോക്ടർമാർ ഉയർത്തുന്നത്. സർക്കാർ സർവ്വീസിൽ നല്ല രീതിയിൽ പ്രവർത്തിച്ച ഡോക്ടർക്കെതിരെ ഇതിന് മുമ്പ് ആരും പരാതികൾ ഉയർത്തിയിട്ടില്ല. ജനകീയ ഡോക്ടറെന്ന പേരുമെടുത്തു. എന്നിട്ടും ഇതൊന്നും പൊലീസ് പരിശോധിച്ചില്ലെന്നാണ് പരാതി.

ഒടുവിൽ അതൊരു വ്യാജ ആരോപണമാണെന്ന് തെളിഞ്ഞുവ്രേത.വന്ദ്യവയോധികനായ സീനിയർ ഡോക്ടർ നിരപരാധിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു. മാദ്ധ്യമവേതാളങ്ങൾ അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നു.ഇനിയേതെങ്കിലും പത്താം പേജിലെ അനാഥമൂലയിൽ സൂക്ഷ്മാക്ഷരങ്ങളായി സത്യാവസ്ഥ മരിച്ചു കിടന്നാൽ അത്ഭുതപെടേണ്ട.കഥയിങ്ങനെ: പതിനാറുകാരിയെ അവളുടെ അമ്മയുടെ സാന്നിദ്ധ്യത്തിൽ വയറിൽ സ്പർശിച്ചുകൊണ്ട് ഡോക്ടർ പരിശോധിക്കുന്നു.നാല് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി പഠിക്കുന്ന സ്‌കൂളിന്റെ പരാതി പ്രകാരം പീഡന ശ്രമത്തിന് ചൈൽഡ് ഹെൽത്ത് സമിതി സ്വമേധയാ കേസെടുക്കുന്നു. സമാരാദ്ധ്യനായ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നു.പത്രങ്ങൾ സചിത്രം ആഘോഷിക്കുന്നു. ഇപ്പോൾ നിജസ്ഥിതി പുറത്ത് വന്നിരിക്കുന്നു.ലൈംഗിക അതിക്രമങ്ങളെ കുറിച്ചു സ്‌കൂളിൽ നടന്ന കഌസിൽ കഴുത്തിന് താഴെയും കാൽമുട്ടിനു മുകളിലേയും സ്പർശങ്ങളെ പീഡനമായി കണക്കാക്കണമെന്ന് അദ്ധ്യാപകർ ചൂണ്ടികാണിച്ചപ്പോൾ പെൺകുട്ടി തന്റെ ശരീരത്തിൽ ഡോക്ടർ പരിശോധിച്ചതിനെ കുറിച്ച് പരാതി പറഞ്ഞതാണ് സംഭവമെന്ന് വിശദീകരിക്കുന്ന പോസ്റ്റുകളാണ് ചർച്ചയാകുന്നത്.

ഉടൻ പെറ്റ കാളക്ക് കയറ് അന്വേഷിച്ചു ചെറ്റകൾ. ഡോക്ടർ അനുഭവിച്ച മാനസിക സംഘർഷംചിന്തിക്കാവുന്നതിനും അപ്പുറമായിരിക്കും.തെറ്റ് തെളിയുന്നതിന് മുമ്പ് ശിക്ഷ വിധിക്കാനൊരുങ്ങുന്ന നരഭോജികൾ ഇപ്പോൾ ആരുടെയെങ്കിലും രക്തം ഊറ്റികുടിക്കുന്ന തിരക്കിലാകുമെന്നും മാദ്ധ്യമ പ്രവർത്തകരെ വിമർശിച്ച് പോസ്റ്റുകളിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP