Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അപകടത്തിൽപ്പെട്ട ബോയിങ് വിമാനത്തിന് 13 വർഷത്തെ പഴക്കം; എമിറേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം; ഒരിക്കലും സീറ്റ് കിട്ടില്ലാത്ത കേരള സെക്ടറിൽ ഏറ്റവും മോശം വിമാനങ്ങൾ അയക്കുന്ന എമറൈറ്റ്‌സ് നിലപാട് മാറ്റുമോ?

അപകടത്തിൽപ്പെട്ട ബോയിങ് വിമാനത്തിന് 13 വർഷത്തെ പഴക്കം; എമിറേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം; ഒരിക്കലും സീറ്റ് കിട്ടില്ലാത്ത കേരള സെക്ടറിൽ ഏറ്റവും മോശം വിമാനങ്ങൾ അയക്കുന്ന എമറൈറ്റ്‌സ് നിലപാട് മാറ്റുമോ?

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്താലെ ടിക്കറ്റ് ഉറപ്പിക്കാനാകൂ. ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഓരോ വിമാനയാത്രയും ആളുകളെ നിറച്ചു തന്നയാണ്. ഏറെ പ്രഫഷണലായി നടക്കുന്ന വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ്. മികച്ച സേവനമാണ് യാത്രക്കാർക്ക് നൽകുന്നതെന്നാണ് വിലയിരുത്തലുകൾ. ദുബായ് സർക്കാരിന്റെ കീഴിലെ ഇൻവെസ്റ്റ്‌മെന്റ് കോർപറേഷനാണ് ഉടമസ്ഥർ. ഒരാഴ്ച 3300ൽ അധികം സർവീസുകളാണ് ഇവർ നടത്തുന്നത്. ഇതിൽ ഏറ്റവും ലാഭകരമാണ് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയും തിരിച്ചു മടങ്ങലും. എന്നിട്ടും നല്ല വിമാനങ്ങൾ ഈ റൂട്ടിൽ ഉപയോഗിക്കുന്നില്ല. ഇതാണ് കഴിഞ്ഞ ദിവസത്തെ വിമാന ദുരന്തം വരച്ചുകാട്ടുന്ന യാഥാർത്ഥ ചിത്രം.

രാജ്യാന്തര റൂട്ടുകളിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് ഇന്നലെയുണ്ടായത്. അവരുടെ ഒരു വിമാനം മൊത്തത്തിൽ കത്തി നശിച്ച് പോകുന്നതും ഇതാദ്യം. 1985ൽ പ്രവർത്തനം തുടങ്ങിയ എമിറേറ്റ്‌സ് 30 വർഷം കൊണ്ട് ലോകത്തെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നായി വളർന്നിട്ടുണ്ട്. ദുബായിൽ ലാൻഡിങ്ങിനു തൊട്ടു മുൻപ് തീപിടിച്ച എമിറേറ്റ്‌സിന്റെ ബോയിങ് 777-300 ന് പതിമൂന്ന് വർഷത്തോളം പഴക്കുമുണ്ടെന്ന് ഫ്‌ലൈറ്റ് റഡാർ ട്വീറ്റ് ചെയ്തു. ഇതേവിവരം ഗൾഫ് ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനു മുൻപ് ഇതേവിമാനത്തിന് യാത്രക്കിടെ അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടില്ല. അതായത് അപകട സാധ്യതയുള്ള വിമാനമായിരുന്നു ബോയിങ് 777-300. തിരിക്ക് പിടിച്ചുള്ള കേരളാ റൂട്ടിൽ നല്ല വിമാനങ്ങൾ ഉപയോഗിക്കേണ്ടതിന്റെ വിമർശനങ്ങളും ഇനി കമ്പനി നേരിടേണ്ടി വരും.

2003 മാർച്ചിലാണ് എമിറേറ്റ്‌സ് ഈ വിമാനം വാങ്ങുന്നത്. 2003, 2004 വർഷങ്ങളിൽ എമിറേറ്റ്‌സ് നിരവധി ബോയിങ് വിമാനങ്ങൾ വാങ്ങിയിരുന്നു. അതേസമയം, അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു അപകടം. 275 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എമിറേറ്റ്‌സിന് നിലവിൽ 100 ബോയിങ് 777-300 വിമാനങ്ങളുണ്ട്. കൂടാതെ കൂടുതൽ ബോയിങ് വിമാനങ്ങൾക്ക് ഓർഡർ ചെയ്തിട്ടുണ്ട്. ബോയിങ് 777-300 ന്റെ ചിറകിന്റെ നീളം 64.8 മീറ്ററാണ്. വിമാനത്തിന്റെ മൊത്തം നീളം 79.9 മീറ്ററും ഉയരം 18.3 മീറ്ററുമാണ്. ത്രീ ക്ലാസിൽ 364 / 358 / 354 പേരും സെക്കൻഡ് ക്ലാസിൽ 427 / 442 പേർക്കും യാത്ര ചെയ്യാം. 43,100 അടി ഉയരത്തിൽ പറക്കാൻ സാധിക്കുന്ന ബോയിങ് 777-300 ന് 4,594 കിലോമീറ്റർ വരെ പറക്കാൻ കഴിയും. ഇതിന്റെ വേഗത 0.84 മാർച്ചാണ്.

ആറു ഭൂഖണ്ഡങ്ങളിലെ 78 രാജ്യങ്ങളിലെ 148 നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്. എൻപതുകളിൽ ബഹ്‌റൈൻ ആസ്ഥാനമായ ഗൾഫ് എയർ ദുബായിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചപ്പോളാണ് സ്വന്തം വിമാനക്കമ്പനിയേക്കുറിച്ച് ദുബായ് ഭരണാധികാരികൾ ആലോചിച്ചു തുടങ്ങിയത്.പാക്കിസ്ഥാൻ എയർലൈൻസ് പാട്ടത്തിനു നൽകിയ രണ്ടു വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് തുടങ്ങിയ എമിറേറ്റ്‌സ് പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി വളരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP