Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു മിനിറ്റ് ഇടവേളയിൽ പല വിമാനങ്ങൾ പറന്നുയർന്ന ദുബായ് എയർപോർട്ട് നിമിഷ നേരം കൊണ്ട് നിശ്ചലമായി; ലാൻഡ് ചെയ്യാനുള്ള വിമാനങ്ങൾ തിരിച്ചുവിട്ടു: പറന്നുയരാനുള്ളവ റദ്ദു ചെയ്തു; വീണ്ടും പറന്നു തുടങ്ങിയത് മണിക്കൂറുകൾക്ക് ശേഷം

ഒരു മിനിറ്റ് ഇടവേളയിൽ പല വിമാനങ്ങൾ പറന്നുയർന്ന ദുബായ് എയർപോർട്ട് നിമിഷ നേരം കൊണ്ട് നിശ്ചലമായി; ലാൻഡ് ചെയ്യാനുള്ള വിമാനങ്ങൾ തിരിച്ചുവിട്ടു: പറന്നുയരാനുള്ളവ റദ്ദു ചെയ്തു; വീണ്ടും പറന്നു തുടങ്ങിയത് മണിക്കൂറുകൾക്ക് ശേഷം

ദുബായ്: ലോകത്തിന്റെ ബിസിനസ് ഹബ്ബാണ് ദുബായ് നഗരം. അതുകൊണ്ട് തന്നെ ലോകത്തിന്റെ മുക്കിലും മൂലയിലേക്കും വിമാനങ്ങൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നുണ്ട്. വലിപ്പത്തിലും ആഡംബരത്തിലും മുന്നിൽ നിൽക്കുന്ന ഈ വിമാനത്താവളത്തിൽ നിന്നും മിനിറ്റിന്റെ ഇടവേളകളിലാണ് വിവിധ ഇടങ്ങളിലേക്ക് വിമാനങ്ങൾ പറന്നുയരുന്നത്. എന്നാൽ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം കൊടുക്കുന്നവർ എന്ന നിലയിൽ ഇന്നലെ ഒരു റൺവേയിൽ വിമാനം കത്തിയമർന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം മുഴുവൻ നിശ്ചലമായി മാറി.

സകല വിമാനങ്ങളുടെയും സർവീസ് നിർത്തിവച്ചതോടെ വിമാനത്താവളം ഏറെക്കുറെ ആളൊഴിഞ്ഞ അവസ്ഥയിലായിയയി മാറി. ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന വിമാനത്താവളങ്ങളിലൊന്നായ ഇവിടെ ഇത്തരമൊരു സാഹചര്യം ആദ്യം. നഗരത്തിന്റെ നടുക്കാണ് വിമാനത്താവളമെന്നതു ദുബായിയെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നു. വിമാനത്താവളത്തിലെത്തിയവരെ സുരക്ഷാ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചു. വിമാനത്താവളത്തിനകത്തും പുറത്തും വൻസന്നാഹങ്ങളോടെ സുരക്ഷാവിഭാഗം നിലയുറപ്പിച്ചു. ഫോട്ടോയെടുക്കുന്നതിനും മറ്റും കർശന വിലക്ക് ഏർപ്പെടുത്തി.

അപകടം ഉണ്ടായതോടെ പറന്നുയരാൻ വേണ്ടി റൺവേയിലെത്തിയ വിമാനങ്ങൾ അവിടെ തന്നെ കിടന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനങ്ങൾ പറന്നിറങ്ങിയത്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ അൽമക്തൂം എയർപോർട്ടിലേക്കും ഷാർജ എയർപോർട്ടിലേക്കും തിരിച്ചുവിട്ടിരുന്നു. ഫ്‌ളൈ ദുബൈയുടെ എല്ലാ വിമാനങ്ങളും രാത്രി 11 മണി വരെ സർവീസ് നിർത്തിവച്ചിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തേണ്ടിയിരുന്ന വിമാനങ്ങളുടെ സർവീസുകളെയും ഇത് ബാധിച്ചു.

അതിനിടെ എമിറേറ്റ്‌സ് എയർലൈൻസ് ഇകെ 521 ലെ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥൻ മരിച്ചത് വിമാനത്താവള അധികൃതരെ ദുഃഖത്തിലാഴ്‌ത്തി. അപകടം നടന്നയുടൻ യാത്രക്കാരെ എമർജൻസി വാതിലൂടെ പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരും ജീവനക്കാരും അടക്കം മുന്നൂറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും സാരമായ പരുക്കില്ല. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചിട്ടുണ്ട്.

മണിക്കൂറുകൾ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. വിമാനം പൂർണമായി കത്തിനശിച്ചു. യാത്രാക്കരുടെ ലഗേജുകളും പൂർണമായി അഗ്‌നിക്കിരയായി. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. അതിനിടെ വിമാനം ക്രാഷ് ലാൻഡ് ചെയ്ത ഉടൻ വീണ്ടും പറന്നുയരാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ ഉച്ചയ്ക്ക് പന്ത്രേണ്ടേ മുക്കാലോടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ രണ്ടാം റൺവേയിൽ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. റൺവേയിൽ ഇടിച്ചിറങ്ങിയ ഉടൻ വിമാനത്തിന്റെ വലത്തു ഭാഗത്ത് നിന്ന് പുക ഉയർന്നു. വിമാനത്തിന്റെ വലതു ഭാഗത്തെ എൻജിൻ തെറിച്ച് പോയതായും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. പുക കണ്ടയുടൻ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. വിമാനം ലാൻഡ് ചെയ്ത് 45 സെക്കൻഡുകൊണ്ട് യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു.

അപകടത്തെ തുടർന്ന് യാത്രക്കാർക്ക് സഹായം നൽകിയ വിമാന ജീവനക്കാർക്കും വിമാനത്താവളം, എമിറേറ്റ്‌സ് എയർലൈൻസ് അധികൃതർക്കും കോൺസുലേറ്റ് നന്ദി പറഞ്ഞു. തീ പിടിച്ചതിനെ തുടർന്ന് പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് ഉടൻ പുതിയത് അനുവദിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ രേഖകളുമായി കോൺസുലേറ്റിനെ സമീപിക്കണം. ആവശ്യമുള്ളവർക്ക് മറ്റു സഹായങ്ങളും കോൺസുലേറ്റ് നൽകും. തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിൽ 226 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP