Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പഞ്ചുകളും ബ്ലോക്കുകളും പിഴച്ചില്ല; റിയോയിലെ ഇടിക്കൂട്ടിൽ അമേരിക്കക്കാരനെ ഇടിച്ചു വീഴ്‌ത്തി വികാസ് കൃഷ്ണൻ മുന്നോട്ട്; ബോക്‌സിംഗിൽ ഇന്ത്യൻ സാധ്യതകൾ സജീവം

പഞ്ചുകളും ബ്ലോക്കുകളും പിഴച്ചില്ല; റിയോയിലെ ഇടിക്കൂട്ടിൽ അമേരിക്കക്കാരനെ ഇടിച്ചു വീഴ്‌ത്തി വികാസ് കൃഷ്ണൻ മുന്നോട്ട്; ബോക്‌സിംഗിൽ ഇന്ത്യൻ സാധ്യതകൾ സജീവം

റിയോ ഡി ജെനെയ്‌റോ: റിയോ ഒളിമ്പിക്‌സിൽ ബോക്‌സിങ്ങിൽ ഇന്ത്യക്ക് വിജയത്തുടക്കം. 75 കിലോഗ്രാം വിഭാഗം പുരുഷ ബോക്‌സിങിൽ അമേരിക്കയുടെ ചാൾസ് കോൺവാളിനെ 3-0 എന്ന സ്‌കോറിനാണ് വികാസ് കൃഷ്ണൻ പരാജപ്പെടുത്തിയത്. വിജയത്തോടെ പ്രീക്വാർട്ടറിൽ ഇന്ത്യൻ താരമെത്തി. ശനിയാഴ്ച നടക്കുന്ന പ്രീക്വാർട്ടറിൽ തുർക്കിയുടെ ഒൺഡർ സിപലാണ് വികാസിന്റെ എതിരാളി. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവാണ് വികാസ്.

പതിനെട്ടുകാരനായ ചാൾസ് കോൺവളിനെതിരെ ആധികാരികമായിരുന്നു വികാസിന്റെ വിജയം. ആദ്യ റൗണ്ട് നിഷ്പ്രയാസം സ്വന്തമാക്കിയ വികാസ് രണ്ടാം റൗണ്ടിൽ കൂടുതൽ ആക്രമിച്ചു, എന്നാൽ മൂന്നാം റൗണ്ടിൽ പ്രതിരോധത്തിലൂന്നിയ കൗണ്ടർ പഞ്ചുകളിലൂടെ മൂന്നു സെറ്റും വികാസ് നേടിയെടുത്തു.

ലണ്ടൻ ഒളിമ്പിക്‌സിൽ ക്വാർട്ടറിൽ നിരാശയോടെ പുറത്താകേണ്ടിവന്ന വികാസ് ഇത്തവണ മെഡൽ നേടാനുറച്ചാണ് റിയോയിലെത്തിയത്. നാലു വർഷങ്ങൾക്കുള്ളിൽ 2014 ഏഷ്യൻ ഗെയിംസിലും 2015 ദോഹ ഇന്റർനാഷ്ണൽ ടൂർണ്ണമെന്റിലും വെങ്കല മെഡലും, ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവുമാണ് വികാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP