Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ഇന്ത്യ തിരിച്ചറിഞ്ഞു; യഥാർഥ ശത്രു ചൈന തന്നെയെന്ന്; ഇൻഡോ-അമേരിക്കൻ ബന്ധം ശക്തമായതോടെ ഏതു നിമിഷവും അതിർത്തി കൈയേറാൻ സാധ്യത; ചൈനീസ് അതിർത്തികളിലേക്ക് കൂടുതൽ സൈന്യത്തെ അയച്ച് പ്രതിരോധം

ഒടുവിൽ ഇന്ത്യ തിരിച്ചറിഞ്ഞു; യഥാർഥ ശത്രു ചൈന തന്നെയെന്ന്; ഇൻഡോ-അമേരിക്കൻ ബന്ധം ശക്തമായതോടെ ഏതു നിമിഷവും അതിർത്തി കൈയേറാൻ സാധ്യത; ചൈനീസ് അതിർത്തികളിലേക്ക് കൂടുതൽ സൈന്യത്തെ അയച്ച് പ്രതിരോധം

തിർത്ഥിയിലെ യഥാർഥ ശത്രു ചൈനയാണെന്ന തിരച്ചറിവിൽ സൈനിക നീക്കം ശക്തമാക്കി ഇന്ത്യ. അമേരിക്കയുമായുള്ള ഇന്ത്യയുടെ സൗഹൃദം ശക്തമായതോടെ, അതിർത്തിയിൽ എപ്പോൾ വേണമെങ്കിലും ചൈന കുഴപ്പമുണ്ടാക്കാനുള്ള സാധ്യതയും ബലപ്പെട്ടു. ഇതോടെയാണ് ചൈനയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

ചൈനയുമായുള്ള കരയതിർത്തികളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും സൈനിക സാന്നിധ്യം കൂട്ടിയിട്ടുണ്ട്. സുഖോയ് യുദ്ധവിമാനങ്ങളും ഡ്രോൺ വിമാനങ്ങളും മിസൈലുകളും ടാങ്കുകളും കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നു. തെക്കുകിഴക്കൻ അതിർത്തികളിലും കിഴക്കൽ ലഡാക്കിലും ഇന്ത്യൻ സൈന്യം ശക്തമായ ഇടപെടലാണ് ഇപ്പോൾ നടത്തുന്നത്.

ചൈനയുമായി കരുതലോടെ മാത്രം ഇടപെട്ടിരുന്ന രീതിയായിരുന്നു ഇന്ത്യ ഇക്കാലമത്രയും പിന്തുടർന്നിരുന്നത്. സൈനികശക്തിയിൽ ചൈനയ്ക്കുള്ള മുൻതൂക്കവും അതിനൊരു കാരണമായിരുന്നു. എന്നാലിപ്പോൾ സൈനിക നീക്കം നടത്തുന്നതിൽ ഇന്ത്യ മുന്നേറുകയാണ്. അരുണാചൽ പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിൽ പാസിഘട്ട് അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ട് (എഎൽജി) തുറക്കാനുള്ള തീരുമാനവും അതിന്റെ ഭാഗമാണ്.

വെള്ളിയാഴ്ച പ്രതിരോധ സഹമന്ത്രി കിരൺ റിജ്ജു എഎൽജിയുടെ ഉദ്ഘാടനം നിർവഹിക്കും. വ്യോമസേനയുടെ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പറത്താനും ലാൻഡ് ചെയ്യാനുമുള്ള സൗകര്യം ഇവിടെയുണ്ട്. തെക്കുകിഴക്കൻ മേഖലയിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കാൻ ഇത് സഹായിക്കുമെന്ന് ഈസ്റ്റേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ സി. ഹരികുമാർ പറഞ്ഞു.

അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ അഞ്ചാമത്തെ എഎൽജിയാണ് പാസിഘട്ടിലേത്. സിറോ, അലോങ്, മെച്ചുക്ക, വലോങ് എന്നിവിടങ്ങളിൽ ഇപ്പോൾത്തന്നെ എഎൽജികൾ പ്രവർത്തിക്കുന്നുണ്ട്. ലഡാക്കിലെ ദൗലത് ബെഗ് ഓൾഡിയിലും ന്യോമയിലും എഎൽജികൾ ആരംഭിക്കുമെന്നും ഹരികുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP