Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പക്ഷിയെ കാറിടിച്ച് കൊന്ന പെൺകുട്ടി നിലവിളിച്ച് കരഞ്ഞു; ചത്ത പക്ഷിയെ എടുത്ത് അന്തസ്സായി ശവമടക്ക് നടത്തി തെറ്റ് തിരുത്തി; കൂസലില്ലാതെ മനുഷ്യരെ ഇടിച്ച് കൊല്ലുന്നവർ ഈ വീഡിയോ കാണുക

പക്ഷിയെ കാറിടിച്ച് കൊന്ന പെൺകുട്ടി നിലവിളിച്ച് കരഞ്ഞു; ചത്ത പക്ഷിയെ എടുത്ത് അന്തസ്സായി ശവമടക്ക് നടത്തി തെറ്റ് തിരുത്തി; കൂസലില്ലാതെ മനുഷ്യരെ ഇടിച്ച് കൊല്ലുന്നവർ ഈ വീഡിയോ കാണുക

ക്ഷി മൃഗാദികളെ സ്‌നേഹിക്കുന്ന ടീനേജറായ മികയ്‌ല ഇപ്പോൾ ഓൺലൈനിൽ സെൻസേഷനാവുകയാണ്.താൻ കാറോടിച്ച് പോകുമ്പോൾ അബദ്ധത്തിൽ ഒരു പക്ഷിയെ ഇടിച്ച് കൊന്നതിനെ തുടർന്ന് ഈ പെൺകുട്ടി ഹൃദയവേദനയോടെ കരയുന്ന ചിത്രങ്ങൾ വൈറലായിരുന്നു. തുടർന്ന് പക്ഷിയെ എടുത്ത് അന്തസ്സായി ശവമടക്ക് നടത്തി തെറ്റ് തിരുത്തിയായിരുന്നു ഈ മിടുക്കി സ്വയം ആശ്വാസം കണ്ടെത്തിയത്.

ഇവിടെ മനുഷ്യരെ ഇടിച്ച് കൊന്നാലും കൂസലില്ലാതെ വണ്ടി നിർത്താതെ പോകുന്നവർ ഈ വീഡിയോ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ മികയ്‌ലയുടെ ഉറ്റ സുഹൃത്തായ സൈമൺ പുറത്ത് വിട്ടതോടെയാണ് സംഭവം വൈറലായിരിക്കുന്നത്. ഇരുവരും ടെക്‌സാസിലെ ഹൂസ്റ്റണിൽ ജീവിക്കുന്നവരാണ്. ഇരുവരും ഒരുമിച്ച് മികയ്‌ലയുടെ കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു മികയ്‌ല ഓടിച്ച കാർ അപ്രതീക്ഷിതമായി പക്ഷിയെ ഇടിച്ച് കൊന്നത്.

തുടർന്ന് മികയ്‌ല തന്റെ തെറ്റിനെക്കുറിച്ചോർത്ത് പശ്ചാത്താപത്തോടെ പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സൈമൻ സ്‌നാപ് ചാറ്റിലൂടെ ഷെയർ ചെയ്തതിനെ തുടർന്നായിരുന്നു ഇത് ലോകം കണ്ടറിഞ്ഞത്. തന്റെ സുഹൃത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ സൈമൺ ഈ സംഭവപരമ്പര ക്യാമറയിൽ പകർത്തുകയും അത് സോഷ്യൽ മീഡിയയിലൂടെ പങ്ക് വയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു.

ഇതിൽ ആദ്യത്തെ സ്‌നാപ്‌സിൽ മികയ്‌ല തന്റെ കൈകളിൽ മുഖം ചേർത്ത് ഉച്ചത്തിൽ കരയുന്നത് കാണാം. തന്റെ കൈയബദ്ധം മൂലം പക്ഷിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും അതിന് ഇനി ഒരിക്കലും പറക്കാനാവില്ലെന്നുമുള്ള യാഥാർത്ഥ്യം തന്നെ കരയിപ്പിച്ചുവെന്നുമാണ് മികയ്‌ല വേദനയോടെ വെളിപ്പെടുത്തുന്നു.

തുടർന്ന് മികയ്‌ല കാറിന് പുറത്തിറങ്ങി പക്ഷിയെ എടുക്കുന്ന ദൃശ്യങ്ങൾ കാണാം. ഐ ആം സോറിയെന്ന് പറഞ്ഞ് മികയ്‌ല ഗട്ടറിൽ വീണ് കിടക്കുന്ന പക്ഷിയെ മികയ്‌ല എടുക്കുകയാണ് ചെയ്യുന്നത്. തുടർന്ന് അടുത്ത സ്‌നാപിൽ ഈ ടീനേജർ പക്ഷിയെ ഒരു ബുർഗുൻഡി ടീ ഷർട്ടിൽ പൊതിഞ്ഞ് പിടിച്ച് കാറിന്റെ സീറ്റിൽ ഇരിക്കുന്നുണ്ട്. എന്നാൽ ഈ സമയം അവളുടെ സഹോദരിയും സുഹൃത്തും ഉറക്കെ ചിരിക്കുകയാണ് ചെയ്യുന്നത്. ഇത്രയും വലിയൊരു തമാശ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നാണ് സൈമൻ ഇതിനെക്കുറിച്ച് പറയുന്നത്.

തുടർന്ന് വീട്ടിലെത്തുന്ന മികയ്‌ല വീടിന്റെ ബാക്ക് യാർഡിൽ ചെറിയൊരു കുഴിയുണ്ടാക്കി അതിൽ പക്ഷിയുടെ ജഢം സംസ്‌കരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മൊത്തത്തിലുള്ള ഈ സ്‌നാപ്ചാറ്റ് സ്റ്റോറി സൈമൻ സേവ് ചെയ്യുകയും തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ചുരുങ്ങിയ സമയത്തിനുള്ള 4000 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. തനിക്ക് ലഭിച്ചിരിക്കുന്ന പുതിയ പ്രശസ്തി ആനന്ദിപ്പിക്കുന്നതാണെങ്കിലും പക്ഷിയുടെ മരണം തന്നെ വേദനിപ്പിക്കുന്ന കാര്യമാണെന്നും മികയ്‌ല പ്രതികരിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP