Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബർഖ ദത്തിനെ പാക്കിസ്ഥാനിലേക്കു നാടുകടത്താൻ മോദി അനുകൂലികൾ ആഹ്വാനം ചെയ്യുമ്പോൾ വൈറലായി ഒരു വീഡിയോ; 20 കൊല്ലം മുമ്പുള്ള ബർഖ ദത്ത് - മോദി അഭിമുഖം വീണ്ടും ചർച്ചയാകുമ്പോൾ

ബർഖ ദത്തിനെ പാക്കിസ്ഥാനിലേക്കു നാടുകടത്താൻ മോദി അനുകൂലികൾ ആഹ്വാനം ചെയ്യുമ്പോൾ വൈറലായി ഒരു വീഡിയോ; 20 കൊല്ലം മുമ്പുള്ള ബർഖ ദത്ത് - മോദി അഭിമുഖം വീണ്ടും ചർച്ചയാകുമ്പോൾ

ന്യൂഡൽഹി: പ്രമുഖ മാദ്ധ്യമപ്രവർത്തക ബർഖ ദത്തിനെതിരെ മോദി അനുകൂലികളുടെ കടുത്ത വിമർശനമാണ് അടുത്ത കാലത്ത് ഉയർന്നത്. പത്താൻകോട്ട് ഭീകരാക്രമണ സമയത്തു കേന്ദ്രസർക്കാരിന്റേത് നിരുത്തരവാദപരമായ നിലപാടാണെന്ന് എൻഡിടിവിയിലൂടെ പറഞ്ഞ ബർഖയെ പാക്കിസ്ഥാനിലേക്കു നാടുകടത്തണമെന്നു വരെ മോദി ഭക്തർ ആവശ്യപ്പെട്ടിരുന്നു.

ബർഖയ്‌ക്കെതിരായ കടുത്ത എതിർപ്പു മോദി അനുകൂലികൾ തുടരുന്നതിനിടെ ഒരു വീഡിയോ സൈബർ ലോകത്തു തരംഗമാകുകയാണ്. 20 കൊല്ലം മുമ്പുള്ള വീഡിയോയാണു സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

1996ലെ പൊതു തെരഞ്ഞെടുപ്പു സമയത്തു എൻഡിടിവി പ്രതിനിധിയായിരുന്ന ബർഖ അന്നത്തെ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ നരേന്ദ്ര മോദിയെ ഇന്റർവ്യൂ ചെയ്യുന്ന വീഡിയോയാണു പ്രചരിക്കുന്നത്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസിനെതിരായ ആരോപണങ്ങളുമൊക്കെ മോദി ഇന്റർവ്യൂവിൽ പറയുന്നുണ്ട്. 11-ാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ വ്യക്തമായ മേൽക്കൈ ബിജെപി നേടുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ഈ ഇന്റർവ്യൂ. ഗുജറാത്തിലെ 26ൽ 16 സീറ്റും ആ തെരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP