Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യോ, പൊന്നു മുതലാളിയെ കുറിച്ച് ചർച്ച ചെയ്യാനോ..? ഞങ്ങളില്ലേ...! ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ചർച്ച ചെയ്യണമെന്ന് പ്രേക്ഷകരുടെ ആവശ്യം; ഭൂരിപക്ഷം പിന്തുണച്ചിട്ടും നിരാകരിച്ച് ന്യൂസ് അവർ; സോഷ്യലാകാൻ സോഷ്യൽ മീഡിയയിൽ ഇറങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന് പണി കിട്ടിയ വിധം

അയ്യോ, പൊന്നു മുതലാളിയെ കുറിച്ച് ചർച്ച ചെയ്യാനോ..? ഞങ്ങളില്ലേ...! ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ചർച്ച ചെയ്യണമെന്ന് പ്രേക്ഷകരുടെ ആവശ്യം; ഭൂരിപക്ഷം പിന്തുണച്ചിട്ടും നിരാകരിച്ച് ന്യൂസ് അവർ; സോഷ്യലാകാൻ സോഷ്യൽ മീഡിയയിൽ ഇറങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന് പണി കിട്ടിയ വിധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈവിധ്യം തേടിയുള്ള പരീക്ഷണത്തിലാണ് മലയാളത്തിൽ ഏറ്റവും അധികം പ്രേക്ഷക പിന്തുണയുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. സോഷ്യൽ മീഡിയയിലൂടെ അഭിപ്രായങ്ങൾ തേടി പ്രേക്ഷകർ ആവശ്യപ്പെടുന്ന വിഷയം തിരഞ്ഞെടുത്ത് ആ വിഷയം ന്യൂസ് അവറിൽ ചർച്ച ചെയ്യുകയാണ് അടുത്ത ദിവസങ്ങളിലായി ചാനൽ ചെയ്തുവരുന്നത്. ഫേസ്‌ബുക്കിനെയും ട്വിറ്ററിനെയും ഉപയോഗപ്പെടുത്തി കൊണ്ടുള്ള പരിക്ഷ്‌ക്കാരം കൂടുതൽ ജനകീയമാണ് താനും. ചർച്ചയിൽ ഫോണിൽ പ്രേക്ഷകർക്ക് പങ്കെടുക്കാനുള്ള അവസരവും ചാനൽ നൽകുന്നുണ്ട്. എന്നാൽ, പ്രേക്ഷകർ നിർദ്ദേശിക്കുന്ന എല്ലാ വിഷയവും ചർച്ച ചെയ്യാൻ ചാനലിന് സാധിക്കില്ലെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഇങ്ങനെ പ്രേക്ഷകർ ഭൂരിപക്ഷവും പിന്തുണച്ചിട്ടും ആ വിഷയം ചർച്ച ചെയ്യാതെ ഏഷ്യാനെറ്റ് ന്യൂസ് വിഷയം ഒഴിവാക്കി. ഇപ്പോൾ ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം കൊഴുക്കുകയാണ്.

ചാനലിലെ പ്രൈംട്രൈം ടോക്ക് ഷോയായ ന്യൂസ് അവറിൽ ഇന്ന് എന്തു വിഷയം ചർച്ച ചെയ്യണം എന്ന ചോദ്യമാണ് പതിവുപോലെ ഇട്ടത്. ഇന്ന് എന്ത് ചർച്ച ചെയ്യണം എന്ന് ചോദിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഇതോടെ ഒരു ഫേസ്‌ബുക്ക് യൂസർ വന്ന് ചോദിച്ചത് ബോബി ചെമ്മണ്ണൂരിന്റെ വിഷയം ചർച്ച ചെയ്യുമോ എന്നായിരുന്നു. ഈ ആവശ്യത്തെ ഭൂരിപക്ഷവും പിന്തുണച്ചു. എന്നിട്ടും ഈ വിഷയത്തെ തഴഞ്ഞ് ചാനൽ ചർച്ച ചെയ്തതാകട്ടെ മറ്റൊരു വിഷയവും. ഇതോടെ പ്രേക്ഷക പരിഗണന മാറ്റിവച്ച് ചാനൽ മറ്റു താൽപ്പര്യം സംരക്ഷിച്ചു എന്ന വിധത്തിലായി സോഷ്യൽ മീഡിയയിൽ സംസാരം.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്‌ബുക്ക് പേജിൽ ഇന്നലെയിട്ട പോസ്റ്ററിൽ 'ഇന്ന് വേണ്ടത് നിങ്ങൾ മുക്കിയ ബോബി ചെമ്മണ്ണൂരിന്റെ വാർത്ത. എന്താ ധൈര്യമുണ്ടോ?' എന്നായിരുന്നു അപ്പൂസ് ജിത്തു എന്നയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ഭൂരിപക്ഷം പേരും ഈ അഭിപ്രായത്തെ പിന്തുണച്ച് കമന്റുകൾ രേഖപ്പെടുത്തി. 700 പേർ അഭിപ്രായത്തെ കമന്റിൽ ലൈക്കടിച്ച് പിന്തുണച്ചു. ഇതിനൊപ്പം തന്നെ സ്വാശ്രയ പ്രശ്‌നവും സിപിഎമ്മിലെ ശ്രീകൃഷ്ണ ജയന്തി വിഷയവും ചിലർ ആവശ്യപ്പെട്ടു. എന്നാൽ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ ബോബി ചെമ്മണ്ണൂർ വിഷയം ചർച്ച ചെയ്യണം എന്നതായിരുന്നു.

എന്തായാലും ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ആ സാഹസത്തിന് തയ്യാറായില്ല. കോടികളുടെ പരസ്യങ്ങൾ നൽകുന്ന സ്വർണ്ണ മുതലാളിക്കെതിരെ വാർത്തപോലും നൽകാൻ മടിക്കുന്ന ചാനൽ ആ വിഷയത്തെ കുറിച്ച് മിണ്ടാൻ പോലും തയ്യാറായില്ല. ബോബി വിഷയത്തിന് മുൻതൂക്കം ലഭിച്ചതോടെ പ്രേക്ഷകപരിഗണന തൽക്കാലത്തേക്ക് ചാനൽ മറന്നു. ഈ നിർദ്ദേശങ്ങളൊന്നും പരിഗണിക്കാതെ എസ്‌ബിറ്റി ലയന വിഷയമാണ് ചാനൽ ന്യൂസ് അവർ ചർച്ച ചെയ്യാൻ തിരഞ്ഞെടുത്തത്. ഈ വിഷയം ആരും നിർദ്ദേശിച്ചില്ലെന്ന് പറഞ്ഞാണ് അവതാരകൻ പ്രേക്ഷകരോട് കാര്യങ്ങൾ വിശദീകരിച്ചത്.

പ്രേക്ഷകരുടെ നിർദ്ദേശങ്ങളിൽ നിന്നും ഒരു ചെറിയ മാറ്റം ഇന്ന് വരുത്തേണ്ടി വന്നു എന്ന മുഖവുരയോടെയാണ് വിനു വി ജോൺ ഈ വിഷയം അവതരിപ്പിച്ചതും. കേരളം വളരെ വൈകാരികമായി കാണുന്ന ഒരു പ്രശ്‌നമാണ് എസ്‌ബിറ്റി-എസ്‌ബിഐ ലയനം. അത് കേരളത്തിലെ ഉപഭോക്താക്കൾക്ക് സംസ്ഥാനത്തിന് ഗുണമുണ്ടാക്കുമോ ദോഷമുണ്ടാക്കുമോ എന്ന ചർച്ച കുറേനാളായി നടക്കുന്നുണ്ട്. പക്ഷെ ഏറ്റവുമൊടുവിൽ ഈ പ്രശ്‌നത്തിൽ എസ്‌ബിറ്റിയും ചീഫ് ജനറൽ മാനേജരെ സ്ഥലം മാറ്റുന്നു എന്നത് മറ്റേതെങ്കിലും തരത്തിലുള്ള സൂചന നൽകുന്നുണ്ടോ? ഇതേക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് വിനു വിശദീകരിച്ചത്.

അതേസമയം പ്രേക്ഷകർ ആവശ്യപ്പെട്ട വിഷയം ഏതൊക്കെയാണ് എന്ന നിലയിൽ പോലും ബോബിയെ കുറിച്ച് ചാനൽ പരാമർശിച്ചല്ല. പ്രേക്ഷകരുടെ പല നിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമികളും ശ്രീകൃഷ്ണനും ഒരു താത്വിക അവലോകനം ചർച്ച ചെയ്യണം എന്നുവരെ പറഞ്ഞ ആളുകളുണ്ട്. കേരളത്തിലെ തുടർന്നുവരുന്ന റോഡ് അപകടങ്ങൾ, അതുപോലെ കശ്മീരിലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനം ഇങ്ങനെ പലകാര്യങ്ങളുമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് വിനു പറഞ്ഞത്. എന്നിട്ടും ബോബി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യം പ്രേക്ഷകർ ഉന്നയിച്ചു എന്ന് ചാനൽ പറഞ്ഞില്ല.

രാത്രി വിഷയം ചർച്ച ചെയ്തതും എസ്‌ബിറ്റിയായി. ഇതോടെ പ്രേക്ഷകരുടെ അഭിപ്രായത്തെ അവഗണിച്ചു എന്ന വിധത്തിലായി തുടർന്നുള്ള ഫേസ്‌ബുക്ക് ചർച്ചകൾ. പ്രേക്ഷകരോട് അഭിപ്രായം തേടുന്നത് വെറും തട്ടിപ്പാണെന്നും ചാനൽ അധികൃതർ തന്നെ ചർച്ചാ വിഷയം തീരുമാനിക്കുന്നതെന്നും പറഞ്ഞ് ചാനലിനെതിരെ ഫേസ്‌ബുക്കിൽ നിരവധി പോസ്റ്റുകളും വന്നു. നേരത്തെ ചാനലിന്റെ പോയന്റ് ബ്ലാങ്കിൽ അതിഥിയായി ബോബി ചെമ്മണ്ണൂർ എത്തിയിരുന്നു. ഈ പരിപാടിയിൽ ബോബിയോട് ശക്തമായ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബോബിക്ക് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച സംസാരിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ചാനൽ ചെയ്തത്. ഇതേക്കുറിച്ച് നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP