Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിതയുടെ വീഡിയോ ക്ലിപ്പ് ഷെയർ ചെയ്തവർക്ക് ആശ്വാസവാർത്ത; കേസെടുക്കുന്നത് ഒറിജിനൽ പുറത്തുവിട്ട പ്രമുഖർക്കെതിരെ മാത്രം; അന്വേഷണം ക്ലിപ്പിന്റെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ

സരിതയുടെ വീഡിയോ ക്ലിപ്പ് ഷെയർ ചെയ്തവർക്ക് ആശ്വാസവാർത്ത; കേസെടുക്കുന്നത് ഒറിജിനൽ പുറത്തുവിട്ട പ്രമുഖർക്കെതിരെ മാത്രം; അന്വേഷണം ക്ലിപ്പിന്റെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ

പത്തനംതിട്ട: സരിതയുടെ അസൽ വീഡിയോ പുറത്തുവിട്ട പ്രമുഖർ മാത്രം ഭയന്നാൽ മതി. സോളാർ കേസിലെ പ്രതി സരിത എസ് നായരുടേത് എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന അശ്ശീലചിത്രം ഷെയർ ചെയ്തവർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്നാണ് സൂചന. ചിത്രത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് പത്തനംതിട്ട സിജെഎം കോടതിയിൽ നൽകിയ പരാതിയിൽ സരിതയുടെ ആവശ്യം.

അതിനാൽ അതു സംബന്ധിച്ച് മാത്രമേ അന്വേഷണം ഉണ്ടാകൂ എന്നാണ് സൂചന. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിഐ മനുരാജിനാണ് അന്വേഷണ ചുമതല. ഐടി ആക്ട് 119 ബി പ്രകാരമാണ് കേസ്. സരിതയുടെ പരാതി കോടതിയിലെത്തിയപ്പോൾ ആശങ്കകൾ സജീവമായിരുന്നു. വീഡിയോ കൃത്രിമം അല്ലെന്നും നിഷേധിക്കാതെ തന്നെ അതു പുറത്തുവിട്ടവരേയും ഷെയർ ചെയ്തവരേയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സരിത ഇന്നലെ പത്തനംതിട്ട കോടതിയെ സമീപിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. 

അങ്ങനെ കേസ് എടുത്താൽ സരിതയുടെ അസൽ വീഡിയോ പുറത്തുവിട്ട പ്രമുഖരും ഷെയർ ചെയ്ത സാധാരണക്കാരും അടക്കം അനേകം പേർ നിയമക്കുരുക്കിലെത്തുമെന്ന് വിലയിരുത്തലുണ്ടായി. കുറഞ്ഞത് പത്തു ലക്ഷം പേരുടെ പേരിൽ എങ്കിലും കേസ് എടുക്കേണ്ട അവസ്ഥയുണ്ടെന്നും വാദമുയർന്നു. എന്നാൽ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. സരിതയുടെ പരാതി പ്രകാരം ഉറവിടത്തെ കുറിച്ചേ അന്വേഷണം ഉണ്ടാകൂ.

ഒന്നര മിനിറ്റ് ദൈർഘ്യം വരുന്ന ആറ് വീഡിയോ ക്ലിപ്പിങ്ങുകളാണ്‌ വിവാദമുണ്ടാക്കുന്നത്. ഇവ സെൽഫിയാണെന്നും പറയുന്നു. സെൽഫിയായാൽ പോലും സോഷ്യൽ മീഡിയയിൽ ഇവ പ്രചരിപ്പിക്കുന്നത് കുറ്റമാണ്. അതുകൊണ്ട് പരാതിയിൽ അത്തരമൊരു ആവശ്യമുണ്ടായിരുന്നെങ്കിൽ പ്രചരിപ്പിച്ചവരും കുടുങ്ങുമായിരുന്നു. ഏതായാലും ഉന്നതരെ മാത്രമാണ് പരാതിയിലൂടെ സരിത ലക്ഷ്യമിട്ടതെന്നത് ആശങ്കയകറ്റുകയാണ്.

വീഡിയോയെ കുറിച്ച് പല നിഗമനങ്ങളുണ്ട്. അന്വേഷണത്തിലൂടെയേ ഇവ വ്യക്തമാകൂ. എവിടെ നിന്നാണ് വീഡിയോ പ്രചരിച്ചത് എന്ന് രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചിട്ടണ്ട്. സരിതയുടെ സ്വകാര്യ ഫോണിൽ തന്നെയുള്ള വീഡിയോയാണ് ഇതെന്ന അഭിപ്രായവും സജീവമാണ്. അറസ്റ്റിലായ സമയത്ത് സരിതയുടെ മൊബൈൽഫോണും ലാപ്‌ടോപ്പും പെൻഡ്രൈവുമെല്ലാം പൊലീസ് പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന്റെ കൈവശം സുരക്ഷിതമായി ഇരുന്ന ഈ തെളിവുകളിൽ നിന്നാണോ പുറത്ത് പോയതെന്ന സംശയവും ഉയരുന്നുണ്ട്. ഒമാനിൽ നിന്നുമാണ് വീഡിയോ ക്ലിപ്പ് ആദ്യം പുറത്തുവിട്ടതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതോ ഉന്നതൻ പുറത്തുവിട്ടതാണ് ഇതെന്ന് സരിത ആരോപിക്കുന്നു. തന്നെ ലക്ഷ്യമിടുന്ന ഉന്നതനെ കുറിച്ച് കേസ് അന്വേഷണത്തിനിടയിൽ സരിത മൊഴി നൽകിയാൽ അതും പൊലീസിന് അന്വേഷിക്കേണ്ടി വരും. ഐപി അഡ്രസ് മറച്ചുവച്ചാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും വാദമുണ്ട്. അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തിൽ സാങ്കേതിക വിദഗ്ധരുടെ സേവനം ഉറപ്പിക്കാനാണ് പൊലീസ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP