Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞിനെ അമ്മ മർദിക്കുന്നുണ്ടോ എന്ന് അച്ഛന് ആശങ്ക; വീട്ടിൽ രഹസ്യ ക്യാമറ സ്ഥാപിച്ചപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; യുപിയിൽനിന്നും ഒരു വീഡിയോ

കുഞ്ഞിനെ അമ്മ മർദിക്കുന്നുണ്ടോ എന്ന് അച്ഛന് ആശങ്ക; വീട്ടിൽ രഹസ്യ ക്യാമറ സ്ഥാപിച്ചപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; യുപിയിൽനിന്നും ഒരു വീഡിയോ

പിഞ്ചു കുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന സംശയത്തിൽ അച്ഛൻ വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. കുഞ്ഞിനെ മൃഗീയമായി അമ്മ ഉപദ്രവിക്കുന്നുണ്ടെന്ന സംശയം സത്യമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്.

മർദനമേറ്റ് കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത്തരം മൂന്നാം മുറകൾ ആ കുരുന്നിന് ശീലമായതുകൊണ്ടാവാം ഇതെന്നും കരുതുന്നു. കൈയുയർത്തി കുഞ്ഞിന്റെ പുറത്തടിക്കുന്ന യുവതി പിന്നീട് അതിനെ കഴുത്തിൽതൂക്കിയെടുത്ത് ഉയർത്തുകയും ചെയ്യുന്നുണ്ട്.

ഉത്തർപ്രദേശിൽനിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. ഓരോ ദിവസവും പോകുന്തോറും കുഞ്ഞിന്റെ ആരോഗ്യം ക്ഷയിച്ചുവരുന്നത് കണ്ടാണ് ഇയാൾ ഭാര്യയെ സംശയിക്കാൻ തുടങ്ങിയത്. ഒടുവിൽ സത്യാവസ്ഥ അറിയാൻ വീട്ടിൽ ക്യാമറ വെക്കുകയായിരുന്നു. ക്യാമറയിലെ ദൃശ്യങ്ങളുടം അടിസ്ഥാനത്തിൽ ഇയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP