Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭിനയിച്ച സിനിമകളിൽ പ്രതിഫലം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടിലായ തമിഴ് നടൻ ഇളവരസനെ ഭാര്യയും കൈവിട്ടു; ഭാര്യയുടെ വിവാഹമോചന നോട്ടീസ് കണ്ട നടൻ വിശാലിന് ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷ ആത്മഹത്യക്ക് ശ്രമിച്ചു

അഭിനയിച്ച സിനിമകളിൽ പ്രതിഫലം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടിലായ തമിഴ് നടൻ ഇളവരസനെ ഭാര്യയും കൈവിട്ടു; ഭാര്യയുടെ വിവാഹമോചന നോട്ടീസ് കണ്ട നടൻ വിശാലിന് ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷ ആത്മഹത്യക്ക് ശ്രമിച്ചു

അഭിനയിച്ച സിനിമകളിൽ പ്രതിഫലം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടിലായ തമിഴ് നടൻ ഇളവരസനെ ഭാര്യയും കൈവിട്ടു. ഭാര്യ അയച്ച വിവാഹമോചന നോട്ടീസ് കണ്ട തമിഴ് നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എം ഇളവരസനാണ് നടൻ വിശാലിന് ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എലിവിഷം കഴിച്ചാണ് നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അഭിനയിച്ച ചിത്രങ്ങളിലെ നിർമ്മാതാക്കൾ പ്രതിഫലം നൽകാത്തത് മൂലം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നെന്ന് വിശാലിന് എഴുതിയ കത്തിൽ ഇളവരസൻ പറയുന്നു.

സിരുത്തൈ, ശകുനി, ഒനൈയും ആട്ടുകുട്ടിയും എന്ന തമിഴ് ചിത്രങ്ങളിൽ ഇളവരസൻ അഭിനയിച്ചിട്ടുണ്ട്. നടന്റെ ചെന്നൈയിലെ വീട്ടിലാണ് സംഭവം. ഒരു സുഹൃത്ത് വീട്ടിൽ കാണാൻ എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടന്ന ഇളവരസനെ കാണുന്നത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കൃത്യമായ പ്രതിഫലം നിർമ്മാതാക്കളിൽ നിന്ന് ലഭിക്കാതെ തന്നെപ്പോലെ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഒരുപാട് നടന്മാർ ഉണ്ടെന്നും അവരെ പിന്തുണക്കമെന്നും ആത്മഹത്യകുറിപ്പിൽ ഇളവരസൻ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP