Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് ആശുപത്രികൾ മാത്രമല്ല, ഇന്ത്യയെക്കൊണ്ട് പിടിച്ച് നിൽക്കുന്നത്; ബ്രിട്ടനിൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ബ്രിട്ടീഷ് ആശുപത്രികൾ മാത്രമല്ല, ഇന്ത്യയെക്കൊണ്ട് പിടിച്ച് നിൽക്കുന്നത്; ബ്രിട്ടനിൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ൻഎച്ച്എസിൽ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള നിർണായക തസ്തികകളിലുള്ളവരിൽ നല്ലൊരു ഭാഗം ഇന്ത്യക്കാരായതിനാൽ എൻഎച്ച്എസ് ഇന്ത്യയെക്കൊണ്ടാണ് പിടിച്ച് നിൽക്കുന്നതെന്ന് പൊതുവെ പറയുന്ന കാര്യമാണ്. എന്നാൽ ഇതിന് പുറമെ ബ്രിട്ടനിലെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും ഇന്ത്യയ്ക്ക് നിർണായകമായ സ്ഥാനമുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് യുകെയിൽ നിക്ഷേപിക്കുന്ന രാജ്യങ്ങളിൽ യുഎസും ചൈനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.ഇന്നലെ യുകെ ഗവൺമെന്റ് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകളാണിക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുകെയിലെ നിക്ഷേപത്തിൽ മുൻപന്തിയിൽ നിൽക്കുന്ന യുഎസ് ഇവിടുത്തെ 570 പ്രൊജക്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ചൈനയാകട്ടെ 156 പ്രൊജക്ടുകളിലും നിക്ഷേപിച്ചിരിക്കുന്നുവെന്നാണ് യുകെയിലെ ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ട്രേഡിൽ നിന്നുള്ള ഡാറ്റകളിലൂടെ തെളിഞ്ഞിരിക്കുന്നത്.

ബ്രെക്സിറ്റിനെ തുടർന്ന് ഇവിടുത്തെ നിക്ഷേപം വർധിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ പുതിയ നിക്ഷേപ കണക്കുകൾ പുറത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബ്രെക്സിറ്റിനെ തുടർന്ന് വിദേശ കമ്പനികൾക്ക് യൂറോപ്യൻ യൂണിയനിൽ നിക്ഷേപം നടത്താൻ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമായി യുകെ മാറിയിരിക്കുന്നുവെന്നാണ് പുതിയ പ്രവണത.പുതിയ കണക്കുകളനുസരിച്ച് യുകെയിൽ 2213 ഇൻവാർഡ് ഇൻവെസ്റ്റ്മെന്റ് പ്രൊജക്ടുകളാണുള്ളത്. ഇതിന് മുമ്പത്തെ വർഷത്തേക്കാൾ 11 ശതമാനം വർധനവാണീ രംഗത്തുണ്ടായിരിക്കുന്നത്. വിദേശ നിക്ഷേപത്തിലൂടെ കഴിഞ്ഞ വർഷം ഇവിടെ 116,000 ജോലികൾ സൃ്ഷ്ടിക്കപ്പെട്ടിരുന്നു. ബ്രെക്സിറ്റിനെ തുടർന്നും യുകെ ബിസിനസുകൾ ചെയ്യാൻ ഉചിതമായ സ്ഥലമായി തുടരുന്നുവെന്നാണ് ഈ ആവേശമുണർത്തുന്ന ഈ കണക്കുകളിലൂടെ വ്യക്തമാകുന്നതെന്നാണ് യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്സ് ചൂണ്ടിക്കാട്ടുന്നത്.

നിക്ഷേപങ്ങൾക്ക് ഉചിതമായ നിരവധി സ്ഥലങ്ങൾ യൂറോപ്പിലുണ്ടെങ്കിലും ഇക്കാര്യത്തിൽ യുകെയുടെ സ്ഥാനം ഉറപ്പിക്കാൻ യുകെ ലോകമാകമാനമുള്ള വളർന്ന് വരുന്ന മാർക്കറ്റുകളിലേക്ക് ശ്രദ്ധയും പ്രവർത്തനവും വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്നുവെന്നും ഫോക്സ് പറയുന്നു. ഈ ആഴ്ച ഇന്ത്യയിലെത്തിയ ഫോക്സ് ധനകാര്യമന്ത്ര അരുൺ ജയ്റ്റ്ലി, കോമേഴ്സ് മിനിസ്റ്റർ നിർമല സീതാരാമൻ എന്നിവരുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. ഇന്ത്യയും യുകെയു തമ്മിലുള്ള പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ഹൃദയമാണെന്നും അതിന് മുമ്പില്ലാത്ത വിധം പ്രാധാന്യം ഇപ്പോൾ ഏറിയിരിക്കുകയാണെന്നും ഫോക്സ് പറയുന്നു.

ബ്രെക്സിറ്റിന് അനുകൂലമായി ജൂൺ 23ന് നടന്ന റഫറണ്ടത്തിൽ ഇവിടുത്തെ ജനത വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആർട്ടിക്കിൾ 50 അനുസരിച്ചുള്ള ഔപചാരിക വിലപേശൽ പ്രക്രിയ പൂർത്തിയാകുന്നത് വരെ യുകെ യൂണിയനിലെ അംഗം തന്നെയാണ്. അക്കാലത്ത് യുകെയ്ക്ക് യൂണിയന് പുറത്തുള്ള മറ്റ് രാജ്യങ്ങളുമായി പുതിയ വ്യപാരക്കരാറുകളിൽ ഔപചാരികമായി ഒപ്പ് വയ്ക്കാൻ അനുമതിയില്ല. എന്നാൽ ഇത് സംബന്ധിച്ച അനൗപചാരിക ചർച്ചകൾ വിവിധ രാജ്യങ്ങളുമായി യുകെ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ബ്രെക്സിറ്റ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുമായി ഇപ്പോഴുണ്ടാക്കിരിക്കുന്ന ധാരണകളുടെ അടിസ്ഥാനത്തിൽ വ്യാപാരക്കരാറുകളിലൊപ്പിടാൻ ബ്രിട്ടൻ തയ്യാറായിരിക്കുകയതുമാണ്.

ഇന്ത്യാ സന്ദർശന വേളയിൽ ഫോക്സ് ഇവിടുത്തെ ഐടി സെക്ടറിലെ പ്രമുഖ സ്ഥാപനങ്ങളായ എച്ച്സിഎൽ, ടെക്ക് മഹീന്ദ്ര തുടങ്ങിയവടക്കമുള്ള നിരവധി കമ്പനികളുടെ ചീഫുമാരുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. ഇന്ത്യൻ ഐസിടി കമ്പനികൾക്ക് നിക്ഷേപിക്കാൻ പറ്റിയ ഇടമാണ് യുകെയെന്നും ഇന്ത്യൻ കമ്പനികളിൽ നിന്നും യുകെയിലേക്ക് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അവസരങ്ങളെക്കുറിച്ച് ഫോക്സ് ഈ അവസരത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹത്തിന്റെ വകുപ്പ് ഇന്നലെ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തിയിരുന്നു.തെരേസ കഴിഞ്ഞ മാസം അധികാരമേറ്റ ശേഷം ഇത് നാലാം തവണയാണ് ബ്രിട്ടീഷ് മിനിസ്റ്റർമാർഇന്ത്യ സന്ദർശിക്കുന്നത്. ഈ മാസം ആദ്യം യുകെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ബിസിനസ് ആൻഡ് എനർജി ആയ ഗ്രെഗ് ക്ലാർക്കും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് ആയ പ്രീതി പട്ടേലും ഇന്ത്യ സന്ദർശിച്ചിരുന്നു.അതിനും മുമ്പ് ഇന്ത്യൻ വംശജനും യുകെ ഫോറിൻ ഓഫീസിലെ മിനിസ്റ്റർ ഫോർ ഏഷ്യയുമായ അലോക് ശർമയും ഇവിടം സന്ദർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP