Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എവിടെ പോയി ഇന്ത്യയെ പുച്ഛിച്ച പാശ്ചാത്യ മാദ്ധ്യമങ്ങൾ? ഹുദ് ഹുദിന്റെ ശരിയായ ഗതി നിർണയിച്ച് ഐഎസ്ആർഒയുടെ വിജയം

എവിടെ പോയി ഇന്ത്യയെ പുച്ഛിച്ച പാശ്ചാത്യ മാദ്ധ്യമങ്ങൾ? ഹുദ് ഹുദിന്റെ ശരിയായ ഗതി നിർണയിച്ച് ഐഎസ്ആർഒയുടെ വിജയം

ന്ത്യയെ കളിയാക്കുക എന്നത് പാശ്ചാത്യമാദ്ധ്യമങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്നാണല്ലോ. ഇന്ത്യ എത്ര മുന്നേറിയാലും നമ്മുടെ ദാരിദ്ര്യത്തെയും വൃത്തിയില്ലായ്മയെയും പറഞ്ഞു കൊണ്ടിരിക്കുകയാണ് അവർ ഇപ്പോഴും. അതുപോലെ തന്നെ ഇന്ത്യയുടെ സ്‌പേസ് ഏജൻസി ആയ ഐഎസ്ആർഒ ഓരോ വിജയങ്ങൾ നേടുമ്പോഴും അവർ കളിയാക്കി കൊണ്ടിരുന്നു.

ഇതാ ഐഎസ്ആർഒയുടെ മറ്റൊരു വിജയഗാഥ. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിൽ ആഞ്ഞടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റിനെ മുൻകൂട്ടി കണ്ടെത്താനും അതുവഴി വലിയ ആൾനാശം ഒഴിവാക്കാനും കഴിഞ്ഞത് ഐഎസ്ആർഒ വിക്ഷേപിച്ച കാലാവസ്ഥാ നിർണയ ഉപഗ്രഹങ്ങളാലാണ്.

ഒക്ടോബർ 12നാണ് 200 കിലോമീറ്റർ വേഗത്തിൽ ഹുദ് ഹുദ് ചുഴലിക്കാറ്റ് ഒഡിഷാ-ആന്ധ്രാപ്രദേശ് മേഖലകളിൽ വൻ നാശം വിതച്ച് ആഞ്ഞടിച്ചത്. അതിനു ആഴ്ചകൾ മുൻപേ അതിന്റെ ഗതിയും വേഗവും ഉപഗ്രഹങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. കൂടാതെ ചുഴലിക്കാറ്റ് ഇന്ന ദിവസം ഇത്ര മണിക്ക് തീരത്ത് എത്തും എന്ന് അറിയാൻ സാധിച്ചു. ഇതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽക്കാനും കഴിഞ്ഞു.

ചുഴലിക്കാറ്റ് വരുന്നതിന് 48 മണിക്കൂറുകൾക്ക് മുൻപേ തീരദേശത്തുള്ള മുഴുവൻ ആളുകളെയും മാറ്റിപാർപ്പിച്ചു. അതിനാൽ വൻ ആൾ നാശം ഒഴിവാക്കാൻ കഴിഞ്ഞു. 2007ലെ ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ നാലായിരത്തിൽ അധികം ആളുകളാണ് മരിച്ചത്. അത് പോലെ തന്നെ 2013ൽ ഫിലിപ്പിൻസിൽ ഉണ്ടായ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം ആയിരത്തിൽ അധികം ആണ്. ഇന്ത്യയിലാകട്ടെ ആൾനാശം അൻപതിൽ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളു.

കാലാവസ്ഥാ വകുപ്പിന്റെ പോലെ തന്നെ അഭിനന്ദനം അർഹിക്കുന്നവർ ആണ് NDRF (National Disaster Response Force) അഥവാ ദേശീയ ദുരന്തനിവാരണ സേന. ദുരന്ത മേഖലകളായ രണ്ട് സംസ്ഥാനത്തും ദുരന്തനിവാരണ സേന ദിവസങ്ങൾക്കു മുൻപ് തന്നെ തമ്പടിച്ചിരുന്നു, ആളുകൾക്ക് മുന്നറിയിപ്പ് കൊടുക്കുനത് മുതൽ അവരെ മാറ്റി പാർപ്പിക്കുന്നതുവരെ സേന ഊർജസ്വലമായി പ്രവർത്തിച്ചു. ദുരന്ത മുഖത്ത് അവർ അപകടത്തിൽപെടുന്നവരെ രക്ഷിച്ചു. ഒപ്പം തന്നെ അവർക്ക് ആവശ്യമായ വൈദ്യ സഹായവും ഭക്ഷണവും എത്തിച്ചു കൊടുത്തു. കരസേനയുടെയും നാവിക സേനയുടെയും സഹായം അപകടത്തിൽപെടുന്ന ആൾക്കാരെ രക്ഷിക്കാൻ അവർ ഉപയോഗപെടുത്തി.

എന്തായാലും ഹുദ് ഹുദ് ഇന്ത്യയെ ഒഴിഞ്ഞു പോയി. ദുരന്ത മേഖലകൾ ആയ വിശാഖപട്ടണവും ആന്ധ്രയും പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ഇന്ത്യയുടെ സാങ്കേതിക മികവിന്റെ വിജയമാണ് ആൾ നാശം തീരെ കുറക്കാൻ കഴിഞ്ഞത്. ഇനിയെങ്കിലും ഇന്ത്യയുടെ മികവിനെ പാശ്ചാത്യർ അംഗീകരിക്കും എന്ന് കരുതാം. മറ്റു ദുരന്തങ്ങൾ നേരത്തെ അറിയാനും അവയെ നേരിടാനും മറ്റുള്ള രാജ്യങ്ങളെ സഹായിക്കാനും ഇന്ത്യക്ക് കഴിയട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP