Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർമ്മാതാവെന്ന നിലയിൽ പപ്പ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്; ഒരു പൈസ പോലും അനാവശ്യമായി ചെലവായാൽ അത് പ്രെഡക്ഷനെ ബാധിക്കും; ഹോട്ടലിൽ നിന്ന് ഫുഡ് ഓഡർ ചെയ്യുന്നത് വളരെ സൂക്ഷിച്ച്; അനു ഇമ്മാനുവൽ നടിമാർക്കിടയിൽ മാതൃകയാകുന്നത് ഇങ്ങനെ

നിർമ്മാതാവെന്ന നിലയിൽ പപ്പ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്; ഒരു പൈസ പോലും അനാവശ്യമായി ചെലവായാൽ അത് പ്രെഡക്ഷനെ ബാധിക്കും; ഹോട്ടലിൽ നിന്ന് ഫുഡ് ഓഡർ ചെയ്യുന്നത് വളരെ സൂക്ഷിച്ച്; അനു ഇമ്മാനുവൽ നടിമാർക്കിടയിൽ മാതൃകയാകുന്നത് ഇങ്ങനെ

നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി എത്തിയ അനു ഇമ്മാനുവൽ തെലുങ്കിലും ചുവടുറപ്പിച്ചിരിക്കുകയാണ്. സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി എത്തിയ അനു ഇമ്മാനുവൽ ഉപരി പഠനത്തിനായി സിനിമയിൽ നിന്ന് കുറച്ച് നാൾ വിട്ട് നിന്ന ശേഷമാണ് നിവിന്റെ നായിക താരമായി എത്തിയത്.മലയാളത്തിലെ നിരവധി സിനിമകൾ നിർമ്മിച്ച തങ്കച്ചൻ ഇമ്മാനുവലിന്റ മകളാണ് അനു. ഒരു നിർമ്മാതവിന്റെ മകളായതുകൊണ്ട് തന്നെ അനു തന്റെ സിനിമാ ജിവിതത്തിൽ ചില നിഷ്ടകളൊക്കെ പുലർത്താറുണ്ട്.

താൻ കാരണം ഒരു നിർമ്മാതാവിതും ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് അനു പറയുന്നത്. ഞങ്ങളുടെ സ്വന്തം സിനിമയായ സ്വപ്ന സഞ്ചാരിയിൽ അഭിനയിക്കുമ്പോൾ തന്നെ ഒരു നിർമ്മാതവ് എന്ന നിലയിൽ പപ്പ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ഒരു പൈസ പോലും അനാവശ്യമായി ചെലവായാൽ അത് പ്രെഡക്ഷനെ ബാധിക്കുമെന്നും നടി പറയുന്നു. അതുകൊണ്ട് ഒരിക്കലും നിർമ്മാതാക്കളെ ബുദ്ധിമുട്ടിക്കില്ല എന്ന് അനു പറയുന്നു.

തെലുങ്ക് സിനിമയിൽ അഭിനയിക്കാനായി പോകുമ്പോൾ ഹോട്ടലിൽ നിന്ന് ഫുഡ് ഓഡർ ചെയ്യുന്നത് വളരെ സൂക്ഷിച്ചായിരിക്കും. അനാവശ്യമായി ഒന്നും ഓഡർ ചെയ്യില്ല.അതുപോലെ തന്നെ ഷൂട്ടങ്ങിന് 10 മിനിറ്റ് മുമ്പേ എത്തുമെന്നും നടി പറയുന്നു.

അനുവിന്റേതായി തെലുങ്കിൽ മൂന്നുചിത്രങ്ങളാണ് റിലീസിനെത്തുന്നത്..ഈഗ എന്ന രാജമൗലി ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ നാനിയുടെ മജ്‌നു ആണ് അനുവിന്റെ ഏറ്റവും പുതിയ ചിത്രം.ഗോപിചന്ദിനൊപ്പം ഓക്‌സിജൻ, രാജ് തരുണിന്റെ പുതിയ പ്രോജക്ട് എന്നിവയാണ് തെലുങ്കിൽ അനുവിന്റെ മറ്റു റിലീസുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP