Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർവ നന്മകൾക്കും സർവദാനങ്ങൾക്കും ഉറവിടമാം എൻ യേശുവേ; അങ്ങയെ ഞാൻ സ്തുതിച്ചിടുന്നു.. തിരുവാതിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ! കൈകൊട്ടിപ്പാട്ടിന്റെ താളവുമായി ഒട്ടും ചേരാത്ത ക്രിസ്തീയ ഭക്തിഗാനം പാടി നടത്തിയ തിരുവാതിരയ്‌ക്കെതിരെ സോഷ്യൽ മീഡിയ

സർവ നന്മകൾക്കും സർവദാനങ്ങൾക്കും ഉറവിടമാം എൻ യേശുവേ; അങ്ങയെ ഞാൻ സ്തുതിച്ചിടുന്നു.. തിരുവാതിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ! കൈകൊട്ടിപ്പാട്ടിന്റെ താളവുമായി ഒട്ടും ചേരാത്ത ക്രിസ്തീയ ഭക്തിഗാനം പാടി നടത്തിയ തിരുവാതിരയ്‌ക്കെതിരെ സോഷ്യൽ മീഡിയ

ലയാളികളുടെ സ്വന്തം കലാരൂപമാണ് തിരുവാതിര. സവർണ്ണ ഹൈന്ദവകലകളോട് ചേർന്നു നിൽക്കുന്നതാണ് ഈ കലാരൂപം. ഇന്ന് മതം നോക്കാതെ തന്നെ എല്ലാവരും തിരുവാതിരയെ ഏറ്റെടുത്തിട്ടുണ്ട്. കൃഷ്ണ സ്തുതികളും, പാർവതി സ്തുതികളുമൊക്കെയാണ് പലപ്പോഴു തിരുവാതിരയ്ക്കുള്ള ചുവടുവെപ്പായി മാറുന്നത്. ഇങ്ങനെ ഹൈന്ദവ ദൈവങ്ങളെ സ്തുതിക്കുന്ന തിരുവാതിരയ്‌ക്കൊപ്പം യേശുവിനെ സ്തുതിച്ചുകകൊണ്ടുള്ള തിരുവാതിരയാക്കി മാറ്റിയാൽ എങ്ങനെയിരിക്കും? ഒരു പരീക്ഷണമെന്ന നിലയിൽ കാണാനും കേൾക്കാനും ഭംഗിയുണ്ടെങ്കിൽ അതിനെ അംഗീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ, മറിച്ചാൽ വിമർശനം കൊഴുക്കുമെന്ന കാര്യം ഉറപ്പാണ്. അത്തത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങുകയാണ് ഒരു തിരുവാതിര.

യേശുവിനെ സ്തുതിച്ചുകൊണ്ടുള്ള പാട്ടിനൊപ്പമാണ് സെറ്റുസാരിയുടുത്ത സ്ത്രീകൾ കൈ കൊട്ടി ചുവടുവച്ചത്. സർവ നന്മകൾക്കും സർവദാനങ്ങൾക്കും ഉറവിടമാം എൻ യേശുവേ, അങ്ങയെ ഞാൻ സ്തുതിച്ചിടുന്നു..എന്ന പാട്ടിനൊപ്പമാണ് സ്ത്രീകൾ ചുവടുവച്ചത്. എന്നാൽ, തിരുവാതിര പാട്ടിന്റെ ഭംഗിക്കൊപ്പം വരുന്നില്ലെന്നതാണ് വിമർശനത്തിന് ഇടയാക്കിയത്. സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനമാണ് ഈ 'ക്രിസ്തീയ തിരുവാതിര' പാട്ട് മുറുകുമ്പോൾ തിരുവാതിരയ്‌ക്കൊപ്പം മാർഗ്ഗം കളിയിലേക്കും മാറി.

തിരുവാതിരയും മാർഗ്ഗംകളിയും മിക്‌സ് ചെയ്താണ് നൃത്തം പുരോഗമിച്ചത്. എന്തായാലും സോഷ്യൽ മീഡിയയുടെ തല്ലു തലോടലും ഏറ്റുവാങ്ങുകയാണ് ഈ ന്യൂജനറേഷൻ തിരുവാതിരകളി. മാർഗ്ഗം കാളിയാണെന്നും കൈകൊട്ടി കളിയെന്നുമൊക്കെ വാദിക്കുന്നവരുണ്ടെങ്കിലും തുടക്കം കണ്ട് പലരും ഇതിനെ വിമർശിക്കുകയാണ്. തിരുവാതിര പാട്ടിനൊപ്പം ഹല്ലേലൂയയും കൂടി ആയതോടെ വിമർശനം കൊഴുക്കുകയാണ്. അതേസമയം ഇതിനെ വിമർശിക്കേണ്ട ആവശ്യമില്ലെന്നും ചിലർ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP