Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യേ ദിൽഹെ മുഷ്‌കിൽ എന്ന ചിത്രത്തിന്റെ പ്രമോഷനിൽ നിന്നു വിട്ടു നിന്ന് ഐശ്വര്യ റായി; കരൺ ജോഹർ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തീരുന്നില്ല

യേ ദിൽഹെ മുഷ്‌കിൽ എന്ന ചിത്രത്തിന്റെ പ്രമോഷനിൽ നിന്നു വിട്ടു നിന്ന് ഐശ്വര്യ റായി;  കരൺ ജോഹർ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തീരുന്നില്ല

തന്റെ പുതിയ ചിത്രമായ യേ ദിൽഹെ മുഷ്‌കിലിന്റെ പ്രൊമോഷനിൽ നിന്ന് വിട്ടു നിൽക്കുകയാണ് നായിക ഐശ്വര്യ റായി. ചിത്രത്തിലേക്ക് കരാറായപ്പോഴേ ഇക്കാര്യം സംവിധായകൻ കരൺ ജോഹറിനോട്  ഈ നിബന്ധന വച്ചിരുന്നുവെന്നും മകൾ ആരാധ്യയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താൻ പ്രൊമോഷൻ പോലെയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

ഒട്ടേറെ വിവാദങ്ങളുമായാണ് യേ ദിൽഹെ മുഷ്‌കിൽ ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ഐശ്വര്യയുടെ പേരിൽ വിവാദങ്ങൾ ഉയർന്നിരുന്നു. ഐശ്വര്യയും നായകൻ രൺബീർ കപൂറും തമ്മിൽ ഇഴുകി ചേർന്ന് അഭിനയിക്കുന്ന രംഗങ്ങളാണ് വിവാദത്തിന് ഇടയൊരുക്കിയത്. ഈ രംഗങ്ങൾ കണ്ട അമിതാഭ് ബച്ചൻ സംവിധായകനോട് ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് പറഞ്ഞതായും വാർത്തകൾ വന്നിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷനിൽ നിന്ന് നായിക വിട്ടു നിൽക്കുന്നത് ചിത്രത്തിന്റെ പബ്ലിസിറ്റിയെ ബാധിക്കുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ ഇതിനോട് പൊരുത്തപ്പെട്ടു പോകാനേ അണിയറ പ്രവർത്തകർക്കും സാധിക്കുന്നുള്ളൂ. ഏതായാലും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. കരണിന്റെ ചിത്രം കൂടിയാകുമ്പോൾ ഈ പ്രതീക്ഷൾക്ക് ഏറെ ചിറകുണ്ടു താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP