Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാടിന് കാവേരി ജലം വിട്ടു നൽകില്ല; കർണാടക നിയമസഭ ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കി; നീതിപീഠത്തെ വെല്ലുവിളിക്കുകയല്ല, അങ്ങേയറ്റം ബഹുമാനമാണ് കർണാടക സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ

തമിഴ്‌നാടിന് കാവേരി ജലം വിട്ടു നൽകില്ല; കർണാടക നിയമസഭ ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കി; നീതിപീഠത്തെ വെല്ലുവിളിക്കുകയല്ല,  അങ്ങേയറ്റം ബഹുമാനമാണ് കർണാടക സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗലൂരൂ: തമിഴ്‌നാടിന് അധിക കാവേരി ജലം വിട്ടു നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ കർണാടക നിയമസഭ പ്രമേയം പാസാക്കി. തമിഴ്‌നാടിന് കാവേരി ജലം നൽകേണ്ടതില്ലെന്ന പ്രമേയം പ്രത്യേകം വിളിച്ചു ചേർത്ത കർണാടക നിയമസഭ സമ്മേളനത്തിൽ ഐകകണ്ഠേനെ പാസാക്കി. ഇതോടെ പ്രതിദിനം 6000 ക്യുസെക്സ് കാവേരി ജലം തമിഴ്‌നാടിന് കർണാടക നൽകില്ല.

സെപ്റ്റംബർ 21 മുതൽ 27 വരെ 6000 ക്യുസെക്സ് കാവേരി ജലം തമിഴ്‌നാടിന് വിട്ടു നൽകണമെന്നാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാൽ സുപ്രീം കോടതി ഉത്തരവിനെ വെല്ലുവിളിക്കുകയോ അനാദരവ് കാണിക്കുകയോ അല്ല ചെയ്തതെന്ന് കർണാടക സർക്കാർ ആവർത്തിച്ച് പറയുന്നു. കുടിവെള്ളമാണ് പ്രശ്നമെന്നും സംസ്ഥാനത്തിന് ഇപ്പോൾ ആവശ്യം അതാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികളും കാവേരി ജലം വിട്ടുനൽകേണ്ടെന്ന പ്രമേയത്തെ ഐകകണ്ഠേനെ പാസാക്കി. കർണാടകയിലെ നിലവിലെ വരൾച്ചയും കുടിവെള്ള പ്രതിസന്ധിയും പഠിക്കാതെയും വസ്തുതകൾ മനസിലാക്കാതെയുമാണ് സുപ്രീം കോടതി കാവേരി ജലത്തിന്റെ കാര്യത്തിൽ ഉത്തരവിട്ടതെന്ന് നേതാക്കൾ പ്രമേയത്തെ അനുകൂലിച്ച് നിയമസഭയിൽ പറഞ്ഞു.

പരമോന്നത നീതിപീഠത്തെ വെല്ലുവിളിക്കുകയല്ലെന്നും അങ്ങേയറ്റം ബഹുമാനമാണ് കർണാടക സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒരു അഭിഭാഷകനായി പ്രവർത്തിച്ച തനിക്ക് കോടതിയെ അപമാനിക്കാൻ കഴിയില്ല, പക്ഷേ കുടിവെള്ളം വലിയ പ്രതിസന്ധിയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

നടപ്പു വർഷത്തിൽ കർണാടകയ്ക്ക് ആവശ്യമായ കുടിവെള്ളം പോലും കാവേരി സംഭരണിയിൽ ഇല്ലെന്നാണ് സംസ്ഥാനം പറയുന്നത്. കുടിവെള്ള ആവശ്യങ്ങൾക്കല്ലാതെ കാവേരി ജലം സംഭരണിയിൽ നിന്ന് ഇനി ഉപയോഗിക്കാൻ എടുക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാനത്തെ കൃഷിക്കാരും കുടിവെള്ളത്തിനായി ത്യാഗം ചെയ്യേണ്ടി വരുമെന്ന് സർക്കാർ പറഞ്ഞു. കാവേരി സംഭരണ പ്രദേശത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ആവശ്യമായ കുടിവെള്ളവും ബംഗലൂരുവിന് ആവശ്യമായ വെള്ളവും മാത്രമാണ് കാവേരിയിൽ നിന്ന് ഇനി നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP