Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; മിക്ക ട്രെയിനുകളുടേയും സമയക്രമത്തിൽ മാറ്റം വന്നു; ഈ ലിസ്റ്റ് വായിച്ചു മാത്രം ട്രെയിൻ യാത്രയ്ക്കു ഇറങ്ങുക

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; മിക്ക ട്രെയിനുകളുടേയും സമയക്രമത്തിൽ മാറ്റം വന്നു; ഈ ലിസ്റ്റ് വായിച്ചു മാത്രം ട്രെയിൻ യാത്രയ്ക്കു ഇറങ്ങുക

തിരുവനന്തപുരം: തീവണ്ടികളുടെ സമയക്രമത്തിൽ ശനിയാഴ്ച മുതൽ മാറ്റം വരുമെന്ന് ദക്ഷിണ ജനറൽ മാനേജർ വസിഷ്ഠ ജോഹ്രി പറഞ്ഞു. രാവിലെ 7.40-ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ- ഗുരുവായൂർ എക്സ്‌പ്രസ് (16127) രാവിലെ 8.15-നാണ് തിരിക്കുക. ഗുരുവായൂരിൽ നിന്ന് എഗ്മോറിലേക്ക് രാത്രി 9.15-ന് പുറപ്പെടേണ്ട തീവണ്ടി(16128) 8.35നാണ് പുറപ്പെടുക.

ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള അനന്തപുരി എക്സ്‌പ്രസ്സ് (16723) രാത്രി 7.35-ന് പകരം 7.50-നാണ് പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.40-ന് പുറപ്പെടേണ്ട അനന്തപുരി എക്സ്‌പ്രസ്സ് (16724) 20 മിനിറ്റ് നേരത്തേം 8.20-ന് പുറപ്പെടും.

മംഗലാപുരത്തുനിന്ന് എഗ്മോറിലേക്കുള്ള എക്സ്‌പ്രസ് രാവിലെ 5.05-ന് പകരം 20 മിനിറ്റ് നേരത്തേ 4.45-ന് പുറപ്പെടും. ഷാലിമാറിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റ് (22642) ചെന്നൈയിൽ രാവിലെ 3.55-ന് എത്തുന്നതിന് പകരം 4.05-നാണ് എത്തുക. തിരുവനന്തപുരം-ചെന്നൈ എ.സി. സൂപ്പർ ഫാസ്റ്റ് 11.50-ന് പകരം ഉച്ചയ്ക്ക് 12-നാണ് എത്തുക.

ചെന്നൈ- തിരുവനന്തപുരം എ.സി.എക്‌സപ്രസ്സിന് കാട്പാഡിയും ഈറോഡും വാണിജ്യാടിസ്ഥാനത്തിലുള്ള സ്റ്റോപ്പുകളാക്കി. ഇനി ഈ സ്റ്റേഷനുകളിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എ.സി.സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്സ് 5.58-ന് കാട്പാഡിയിലും 9.27-ന് ഈറോഡുമെത്തും. തിരുവനന്തപുരത്ത് നിന്ന ചെന്നൈയിലേക്കുള്ള എ.സി.എക്സ്‌പ്രസ്സ് 6.10-ന് ഈറോഡിലും രാവിലെ 9.53-ന് കാട്പാഡിയിലുമെത്തും.

88 തീവണ്ടികളുടെ വേഗം കൂട്ടി

തീവണ്ടികളുടെ വേഗം അഞ്ച് മിനിറ്റുമുതൽ 90 മിനിറ്റ് വരെ വർധിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 46 തീവണ്ടികളുടെ വേഗം 20 മിനിറ്റ് വരെയും 35 തീവണ്ടികളുടെ വേഗം ഒരു മണിക്കൂർ വരെയും ഏഴുതീവണ്ടികളുടെ വേഗം 90 മിനിറ്റ് വരെയും വർധിപ്പിച്ചിട്ടുണ്ട്.

വേഗം വർധിപ്പിച്ചതിലൂടെ കൂടുതൽ തീവണ്ടികൾ ഓടിക്കാൻ ട്രാക്ക് കിട്ടും. കൂടുതൽ ചരക്ക് തീവണ്ടികളും പാസഞ്ചർ തീവണ്ടികളും ഓടിക്കാൻ കഴിയുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പറഞ്ഞു.

ഗുരുവായൂർ ചെന്നൈ എക്സ്‌പ്രസ്സ് 55 മിനുട്ടും ആലപ്പുഴ- കണ്ണൂർ എക്സ്‌പ്രസ്സ് 25 മിനിറ്റ് തിരുവനന്തപുരം-അനന്തപുരി എക്സ്‌പ്രസ്സ് 20 മിനിറ്റ് വേഗം കൂട്ടിയിട്ടുണ്ട്.

ചെന്നൈ എഗ്മോറിൽ നിന്ന് മാനാമധുര- സിലബു എക്സ്‌പ്രസ്സ്, രാമേശ്വരം-ചെന്നൈ എക്സ്‌പ്രസ്സ് എന്നിവ 90 മിനിറ്റ് വീതം വേഗം കൂട്ടിയിട്ടുണ്ട്. പാതയിരട്ടിപ്പ്, ലെവൽ ക്രോസുകൾ കുറഞ്ഞത് തീവണ്ടികളിൽ മികച്ച കോച്ചുകൾ സ്ഥാപിച്ചത് എന്നിവകൊണ്ടാണ് തീവണ്ടികളുടെ വേഗം കൂട്ടാൻ കഴിഞ്ഞതെന്നും ജനറൽ മാനേജർ പറഞ്ഞു. പാതയിരട്ടിപ്പ് പൂർണമാകുമ്പോൾ കൂടുതൽ തീവണ്ടികളുടെ വേഗം കൂട്ടാനാകും.

എത്തിച്ചേരുന്ന സമയത്തിലെ മാറ്റം

56376 , എറണാകുളം -ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ,22.50 22.30
56374, തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ , ഗുരുവായൂർ,11.30 11.25
56044, തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ ,19.35 19.30
56043, ഗുരുവായൂർ - തൃശ്ശൂർ പാസഞ്ചർ ,തൃശ്ശൂർ, 17.45 17.40
56373, ഗുരുവായൂർ - തൃശ്ശൂർ പാസഞ്ചർ,തൃശ്ശൂർ, 09.40 09.35
12684, ബാംഗ്‌ളൂർ - എറണാകുളം എക്‌സ് പ്രസ്, എറണാകുളം,06.05 06.00
22608, ബാംഗ്‌ളൂർ എറണാകുളം എക്‌സ് പ്രസ് എറണാകുളം 06.05 06.00
16314, കണ്ണൂർ - എറണാകുളം എക്‌സ് പ്രസ് , എറണാകുളം,11.30 11.35
12284, നിസാമുദ്ദീൻ - എറണാകുളം എക്‌സ് പ്രസ്, എറണാകുളം,15.20 15.40
22644, പാറ്റ്‌ന - എറണാകുളം എക്‌സ് പ്രസ് , എറണാകുളം ,16.10 16.15
12284 നിസാമുദ്ദീൻ - എറണാകുളം എക്‌സ് പ്രസ് , എറണാകുളം,17.45 17.50
12223 , ലോകമാന്യതിലക് - എറണാകുളം എക്‌സ് പ്രസ്, എറണാകുളം,20.10 20.15
56375, ഗുരുവായൂർ - എറണാകുളം പാസഞ്ചർ, എറണാകുളം,15.55 16.00
56363, നിലമ്പൂർ - എറണാകുളം പാസഞ്ചർ, എറണാകുളം,20.00 20.05
56388, കായംകുളം - എറണാകുളം പാസഞ്ചർ, എറണാകുളം,20.15 20.05
56390,കോട്ടയം - എറണാകുളം പാസഞ്ചർ, എറണാകുളം,19.05 18.55
56384, ആലപ്പുഴ - എറണാകുളം പാസഞ്ചർ, എറണാകുളം,19.30 19.25
56304,നാഗർകോവിൽ - കോട്ടയം പാസഞ്ചർ, കോട്ടയം,19.45 19.50
56378,കായകുംള - ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ, 23.30 23.25
66307,എറണാകുളം - കോട്ടയം - കൊല്ലം മെമു, കൊല്ലം,09.25 09.30
66309, എറണാകുളം - ആലപ്പുഴ - കൊല്ലം മെമു, കൊല്ലം,23.35 23.20
56308, തിരുവനന്തപുരം - കൊല്ലം പാസഞ്ചർ, കൊല്ലം,19.55 20.00
56310, നാഗർകോവിൽ - തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം 08.40 08.30
16723, ചെന്നൈ - എഗ്മൂർ - തിരുവനന്തപുരം എക്‌സ് പ്രസ് , തിരുവനന്തപുരം ,12.10 11.55
16603, മംഗലാപുരം - തിരുവനന്തപുരം എക്‌സ് പ്രസ് , തിരുവനന്തപുരം,07.15 07.25
16335, ഗാന്ധിധാം - നാഗർകോവിൽ എക്സ്‌പ്രസ്, നാഗർകോവിൽ,06.45 07.45
56311, തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ,08.55 08.50
16610, കോയമ്പത്തൂർ - നാഗർകോവിൽ എക്‌സ് പ്രസ്, നാഗർകോവിൽ 07.05 07.10
17235, ബാംഗ്‌ളൂർ - നാഗർകോവിൽ എക്‌സ് പ്രസ്,നാഗർകോവിൽ,07.50 07.55
12667, ചെന്നൈ എഗ്മൂർ - നാഗർകോവിൽ എക്‌സ് പ്രസ്, നാഗർകോവിൽ,08.05 08.10
56315, തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ,നാഗർകോവിൽ 19.20 19.15
16381, മുംബായ് സി. എസ്.ടി.- കന്യാകുമാരി,കന്യാകുമാരി, 12.30 12.35
12633, ചെന്നൈ എഗ്മൂർ - കന്യാകുമാരി എക്‌സ് പ്രസ്,കന്യാകുമാരി,06.50 06.30
12665, ഹൗറ - കന്യാകുമാരി എക്‌സ് പ്രസ് ,കന്യാകുമാരി,11.35 10.25
56715,പുനലൂർ - കന്യാകുമാരി പാസഞ്ചർ,കന്യാകുമാരി,12.00 12.05
22619, ബിലാസ്പൂർ - തിരുനെൽവേലി എക്‌സ് പ്രസ് , തിരുനെൽവേലി,05.00 05.15
16603, മംഗലാപുരം - തിരുവനന്തപുരം എക്‌സ് പ്രസ്, തിരുവനന്തപുരം 07.15 07.25

പുറപ്പെടുന്ന സമയത്തിലെ മാറ്റം
16301, ഷൊർണ്ണൂർ - തിരുവനന്തപുരം എക്‌സ് പ്രസ്, ഷൊർണ്ണൂർ ,14.35 14.25
16128, ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്‌സ് പ്രസ്, ഗുരുവായൂർ,21.10 21.25
56375,ഗുരുവായൂർ - എറണാകുളം പാസഞ്ചർ,ഗുരുവായൂർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP