Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

അഞ്ച് ദിവസമായി പട്ടിണിക്കിട്ടിരിക്കുന്ന പുലിയുടെ കൂടു തുറന്നപ്പോൾ നേരെ ചെന്ന് ആടിനിട്ട് ഒരടി; രണ്ട് പീസാക്കി കുടഞ്ഞ് വലിച്ചെടുത്ത് കൂട്ടിനകത്തേക്ക് കൊണ്ടുപോയി; 'മൃഗയയിലെ പുലിയെ കണ്ട് മമ്മൂക്ക ആദ്യദിവസം സെറ്റിൽ നിന്ന് പിണങ്ങിപ്പോയി'; ഷൂട്ടിങ് അനുഭവം ഓർത്തെടുത്ത് ജയറാം

അഞ്ച് ദിവസമായി പട്ടിണിക്കിട്ടിരിക്കുന്ന പുലിയുടെ കൂടു തുറന്നപ്പോൾ നേരെ ചെന്ന് ആടിനിട്ട് ഒരടി; രണ്ട് പീസാക്കി കുടഞ്ഞ് വലിച്ചെടുത്ത് കൂട്ടിനകത്തേക്ക് കൊണ്ടുപോയി; 'മൃഗയയിലെ പുലിയെ കണ്ട് മമ്മൂക്ക ആദ്യദിവസം സെറ്റിൽ നിന്ന് പിണങ്ങിപ്പോയി'; ഷൂട്ടിങ് അനുഭവം ഓർത്തെടുത്ത് ജയറാം

പുലിയൂരിൽ രക്ഷകനായി മുരുകൻ ഇറങ്ങിയപ്പോൾ മൃഗയയിലെ വാറുണ്ണിയേയും ആളുകൾ ഓർത്തെടുത്തു. ബോക്‌സ് ഓഫീസിൽ പുലിമുരുകൻ കളക്ഷൻ റെക്കോർഡുകൾ തീർക്കുമ്പോൾ ആരാധകർ തമ്മിൽ കലഹിക്കുന്നതിനും വേദിയായി മാറി. ആദ്യം മുരുകൻ പിടിച്ച കടുവ ഗ്രാഫിക്‌സ് ആണെന്നായിരുന്നു ഒരു കൂട്ടർ വാദിച്ചത്. തൊട്ടു പിന്നാലെ മാറുണ്ണി പിടിച്ച പുലിയെക്കുറിച്ചും ആരാധകർ തമ്മിലടിച്ചു. സോഷ്യൽ മീഡിയയിൽ ആരാധക പോരു മുറുകി. ഒടുവിൽ മൃഗയയുടെ സംവിധായകൻ ഐ.വി,. ശശി തന്നെ രംഗത്ത് വന്നു. മമ്മൂട്ടി പിടിച്ചത് ഒറിജിനൽ പുലിയെത്തന്നെയാണെന്നായിരുന്നു സംവിധായകന്റെ മറുപടി.

പുലിയൂർ എന്ന ഗ്രാമത്തിലേക്ക് നരഭോജിയാ വരയൻ പുലി ഇറങ്ങുമ്പോൾ നാട്ടുകാരനായ പുലിമുരുഗൻ പുലിവേട്ടയ്ക്ക് ഇറങ്ങുന്നതാണ് പുലിമുരുകന്റെ പ്രമേയം. എന്നാൽ പരുക്കനായ വാറുണ്ണി എന്ന വേട്ടക്കാരൻ പുലിപ്പേടിയിലുള്ള ഒരു ഗ്രാമത്തിന്റെ രക്ഷക്കെത്തുന്നതായിരുന്നു ലോഹിതദാസ് രചിച്ച മൃഗയയുടെ പ്രമേയം. പാതി മയക്കിയ പുലിയെ ആണ് മമ്മൂട്ടി വേട്ടയാടിയതെന്നും ഡ്യൂപ്പിനെ വച്ചാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചതെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

സംവിധായകനു പിന്നാലെ മൃഗയ അനുഭവം പങ്കുവച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജയറാം. മഴവിൽ മനോരമ ചാനലിൽ മുൻപ് സംപ്രേഷണം ചെയ്ത 'സിനിമാ ചിരിമാ'യുടെ ഒരു എപ്പിസോഡിൽ പങ്കെടുക്കവെയാണ് ജയറാം പങ്കുവെക്കുന്ന മൃഗയ അനുഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രീകരണത്തിനെത്തി പുലിയെ കണ്ട് ആദ്യദിവസം മമ്മൂട്ടി സെറ്റിൽ നിന്ന് പിണങ്ങിപ്പോയെന്ന് പറയുന്നു ജയറാം.

ഫസ്റ്റ്ഡേ മമ്മൂക്ക പിണങ്ങിപ്പോയ ഒരു കഥ എനിക്കറിയാം. മൃഗയയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അന്ന് എനിക്കും കോഴിക്കോട്ട് ഷൂട്ടിങ് ഉണ്ട്. പുലി എങ്ങനെയുണ്ടെന്ന് അറിയാനാണ് ആദ്യദിനം മമ്മൂക്ക സെറ്റിൽ ചെന്നത്. 'ചിന്ന കൊഴന്തൈ മാതിരി'യുള്ള ഒരു പുലിയെയാണ് കൊണ്ടുവന്നിരിക്കുന്നതെന്നാണ് അതിനെ കൊണ്ടുവന്നയാൾ പറഞ്ഞത്. റാണി എന്നായിരുന്നു അതിന്റെ പേര്. ഇവർ ഇതൊക്കെ സംസാരിക്കുമ്പോൾ പുലി എന്തിനെയോ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ അതെന്താണെന്ന് ആർക്കും മനസിലായില്ല. ഷൂട്ടിംഗിന് വേണ്ടി ഒരു ആടിനെ അവിടെ കൊണ്ടുക്കെട്ടിയിരുന്നു. ആ ആടിനെയാണ് കൂട്ടിൽക്കിടക്കുന്ന പുലി നോക്കുന്നത്.

അഞ്ച് ദിവസമായി പട്ടിണിക്കിട്ടിരിക്കുകയാണ് പുലിയെ. കൂട് തുറന്നുവിട്ടാൽ ആടിനെ പിടിക്കുന്ന സീനോ മറ്റോ ആണ് ചിത്രീകരിക്കേണ്ടത്. ആ രംഗം നന്നായി കിട്ടാൻവേണ്ടിയാണ് പട്ടിണിക്കിട്ടിരിക്കുന്നത്. ധൈര്യമായി പുലിയുടെ അടുത്തേക്ക് പോകാമോ എന്നൊക്കെ മമ്മൂക്ക ഇതിനിടെ ചോദിക്കുന്നുണ്ട്. അടുത്തേക്ക് പോകുന്നതിന് മുൻപ് താൻ ആദ്യം അതിനെയൊന്ന് അഴിച്ചുവിട്, കാണട്ടെയെന്ന് പറഞ്ഞ് മാറിനിന്നു അദ്ദേഹം. കൂട് തുറന്നുകിട്ടിയ പുലി പരിശീലകന്റെ നിർദ്ദേശമൊന്നും കേട്ടില്ല. നേരെ ചെന്ന് ആടിനിട്ട് ഒരടി. രണ്ട് പീസാക്കി കുടഞ്ഞ് വലിച്ചെടുത്ത് കൂട്ടിനകത്തേക്ക് കൊണ്ടുപോയി. അതുകണ്ട് മമ്മൂക്ക മുണ്ടും മടക്കിക്കുത്തി അവിടെനിന്ന് പോവുകയായിരുന്നു. ജയറാം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP