Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേൾഡ് മലയാളി കൗൺസിൽ കേരളപിറവി ആഘോഷത്തിന്നായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു

വേൾഡ് മലയാളി കൗൺസിൽ കേരളപിറവി ആഘോഷത്തിന്നായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു

വേൾഡ് മലയാളീ കൗൺസിൽ ബഹറിൻ പ്രൊവിൻസ് 60 ാം കേരളപിറവി ആഘോഷത്തിന്റെ സുഖമമായ നടത്തിപ്പിന്നായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. നവംബർ 3,4 തീയ്യതികളിലായി നടത്തുന്ന പരിപാടികളുടെ കമ്മറ്റി ജനറൽ കൺവീനർ ആയി വേൾഡ് മലയാളീ കൗൺസിൽ ബഹറിൻ പ്രൊവിൻസ് മുൻ ചെയർമാൻ വി.വി. മോഹനനെ തെരഞ്ഞെടുത്തു.ജോയിന്റ് കൺവീനറായി ജോൺസൻ ദേവസ്സിയെയും, പ്രോഗ്രാം കൺവീനറായി സോവിച്ചൻ ചെന്നാട്ടുശ്ശേരി, ചിത്രരചനാവിഭാഗം കൺവീനറായി കെ.എം തോമസിനേയും എന്നിവരെയും തെരഞ്ഞെടുത്തു.

നവംബർ മൂന്നിന് മുൻ വർഷങ്ങളിലെ പോലെ തന്നെ 'വർണ്ണം 2016' എന്ന പേരിൽ വിദൃാർത്ഥികള്ക്കായി ചിത്രരചനാ മത്സരം നടത്താൻ തീരുമാനിച്ചു. മാഹൂസ് ഗ്‌ളോബൽ ഇൻസ്റ്റിറ്റൃൂട്ടിൽ വച്ച് നടത്തുന്ന മത്സരങ്ങളിൽ 5 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പെയിന്റിങ്ങും,5 മുതൽ 8 വയസ്സ് വരെയും 9 മുതൽ 13 വയസ്സ് വരെയും, 14 മുതൽ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികൾക്കായി പ്രതേൃക വിഭാഗങ്ങളിലായി ചിത്രരചനാ മത്സരവും നടത്തും .പങ്കെടുക്കാനാഗ്രഹിക്കന്നവർ ഷൈലാദേവി 38840658 , സതി വിശ്വനാഥ് 33394050 എന്ന നമ്പരുകളിൽ ബന്ധപ്പെട്ടു പേര് രജിസ്ടർ ചെയ്യേണ്ടതാണ്.

നാലാം തീയ്യതി വെള്ളിയാ്ച വൈകിട്ട് അധ് ലിയ ബാൻ സാൻ തായ് ഹാളിൽ വച്ച് നടക്കുന്ന കേരളപ്പിറവി ആഘോഷ പരിപാടിയിൽ വച്ച് കുട്ടികൾക്കും ദമ്പതികൾക്കുമായി പരമ്പരാഗത വേഷ മൽസരം സംഘടിപ്പിക്കും. കേരളത്തനിമയുള്ള വേഷവിധാനത്തിൽ വിജയിക്കുന്ന കുട്ടികൾക്കും, ദമ്പതികൾക്കും ഒന്ന്, രണ്ട് , മൂന്ന് സഥാനങ്ങളിൽ സമ്മാനങ്ങൾ നല്കും. മൽസരിക്കുന്ന എല്ലാവർക്കും വേൾഡ് മലയാളി കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കാനാഗ്രഹിക്കന്നവർ ജൂലിയറ്റ് 39381216. ജയശ്രീ സോമനാഥ് 39543077 എന്ന നമ്പരുകളിൽ ബന്ധപ്പെട്ടു പേര് രെജിസ്ടർ ചെയ്യേണ്ടതാണ്. തുടർന്ന് നടക്കുന്ന വേൾഡ് മലയാളീ കൗൺസിൽ ബഹറിൻ പ്രൊവിൻസ് വനിതാവിംഗിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കാൻ കേരളത്തിലെ സാമൂഹൃസാംസ്‌കാരി മേഖലയിലെ പ്രമുഖർ സംബന്ധികുമെന്നും ഭാരവാഹികൾ അറിയിച്ചു. ശേഷം കേരളതനിമയിലുള്ള വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറും.

വിശദവിവരങ്ങൾക്ക് എഫ് എം ഫൈസൽ 36799019, മൃദുല ബാലചന്ദ്രൻ 39372322 ബന്ധപ്പെടുക.യോഗത്തിൽ വേൾഡ് മലയാളീ കൗൺസിൽ ബഹറിൻ പ്രൊവിൻസ് സെക്രട്ടറി ജോഷ്വ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സേവിമാത്തുണ്ണി അദ്ധൃക്ഷത വഹിച്ചു. ചെയർമാൻ പി ഉണ്ണികൃഷ്ണൻ ആഘോഷപരിപാടികളെ കുറിച്ച് വിശദകരിച്ചു ട്രഷറർ ഉണ്ണികൃഷ്ണൻ, എ.എസ്. ജോസ് , സതീഷ് മുതലയിൽ, എഫ്.എം.ഫൈസൽ, ജേൃാതിഷ്പണിക്കർ ,ജഗത്കൃഷ്ണകുമാർ , ഷൈനി നിതൃൻ, മൃദുലബാലചന്ദ്രൻ, ജയശ്രീ സോമനാഥ്, ഷൈലജ, ഷീബാ രാജേഷ്, ജയ ഉണ്ണികൃഷ്ണൻ ബിജുമലയിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP