Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സമരം നടത്തിയ ജീവനക്കാർക്കെതിരെ പകപോക്കൽ നടപടിയുമായി സൂര്യ ടിവി മാനേജ്‌മെന്റ്; ജോലി സമയത്ത് ഓഫീസ് പരിസരത്ത് ഒത്തുകൂടി എന്നാരോപിച്ച് കാരണം കാണിക്കൽ നോട്ടീസ്; സൺ നെറ്റ്‌വർക്കിലെ മറ്റ് ജീവനക്കാർക്ക് ബോണസ് നൽകിയിട്ടും സൂര്യ ജീവനക്കാർക്ക് തടഞ്ഞുവച്ചു

സമരം നടത്തിയ ജീവനക്കാർക്കെതിരെ പകപോക്കൽ നടപടിയുമായി സൂര്യ ടിവി മാനേജ്‌മെന്റ്; ജോലി സമയത്ത് ഓഫീസ് പരിസരത്ത് ഒത്തുകൂടി എന്നാരോപിച്ച് കാരണം കാണിക്കൽ നോട്ടീസ്; സൺ നെറ്റ്‌വർക്കിലെ മറ്റ് ജീവനക്കാർക്ക് ബോണസ് നൽകിയിട്ടും സൂര്യ ജീവനക്കാർക്ക് തടഞ്ഞുവച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശമ്പളവർദ്ധനവ് അനുവദിക്കാത്ത സൂര്യ ടിവി മാനേജ്‌മെന്റിനെതിരെ യൂണിയൻ രൂപീകരിച്ച് അവകാശ പോരാട്ടത്തിന് ഇറങ്ങിയ ജീവനക്കാർക്കെതിരെ പകപോക്കൽ നടപടിയുമായി മാനേജ്‌മെന്റ്. ചാനലിന്റെ പ്രവർത്തനം തടസപ്പെടുത്താത്ത വിധത്തിൽ ന്യായമായ ആവശ്യം ഉന്നയിച്ചാണ് സമരത്തിന് ഇറങ്ങിയതെങ്കിലും പ്രതികാര നടപടിയാണ് മാനേജ്‌മെന്റിൽ നിന്നും ഉണ്ടാകുന്നത്. മാനേജ്‌മെന്റ് പകപോക്കാൻ ആരംഭിച്ചതായി ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ന്യായമായ ആവശ്യം ഉന്നയിച്ചുള്ള സമരത്തിനെതിരെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് ഇന്നലെ മുതൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റിനെതിരെ പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് കാരണം കാണിക്കൽ നോട്ടീസ്. നോട്ടീസിന് മറുപടി നൽകാൻ 72 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് ജീവനക്കാർ അഭിപ്രായപ്പെടുന്നത്.

ജോലി സമയത്ത് ഓഫീസ് പരിസരത്ത് ഒത്തുകൂടി എന്നതാണ് കാരണം കാണിക്കലിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രധാന ആരോപണം. എന്നാൽ മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികൾ ചർച്ച ചെയ്യാൻ എടുത്ത സമയം ഡ്യൂട്ടി സമയം കഴിഞ്ഞ് ജോലി ചെയ്ത് മാതൃക കാണിക്കുകയാണ് തൊഴിലാളികൾ ചെയ്തിട്ടുള്ളതെന്നും ഈ ആരോപണം നിഷേധിച്ചുകൊണ്ട് ജീവനക്കാർ പറയുന്നു. മാത്രമല്ല, സൂര്യ ടി.വിയിലെ ഒരു പ്രവർത്തനവും ഇന്നുവരെ യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ തടസ്സപ്പെടുത്തിയിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.

തങ്ങൾ നേരിടുന്ന അവഗണനയും പീഡനവും ചെയർമാനുമായി സംസാരിക്കാൻ തൊഴിലാളികൾ ഒരു അവസരം ചോദിച്ചു എങ്കിലും അത് നിഷേധിക്കുന്ന നിലപാടാണ് മാനേജ്‌മെന്റിലെ ചില ഇടനില ഉദ്യോഗസ്ഥർ സ്വീകരിച്ചത്. നാളിതുവരെ തൊഴിലാളികളെ ദ്രോഹിച്ച നടപടികൾ വെളിച്ചത്തുവരും എന്ന ഭീതിയിലാണ് ഇവർ ഇത് ചെയ്തതെന്നും ആരോപിക്കുകയാണ് ജീവനക്കാർ. മാത്രമല്ല,ഇവർ നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും പുറത്താകുമോ എന്ന് ഇവർ ഭയക്കുന്നു. ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്ന ഒരു ഭാഗം 6 മാസം കൂടുമ്പോൾ ബോണസായി നൽകുന്ന പതിവു ഈ ദീപാവലി സമയത്ത് കിട്ടേണ്ടിയിരുന്ന ആ ബോണസ് സൂര്യ ടി.വിയിലെ മുഴുവൻ തൊഴിലാളികൾക്കും തടഞ്ഞുവച്ചിരിക്കുകയാണ്.

എന്നാൽ,സൺ നെറ്റ്‌വർക്കിലെ എല്ലാ ജീവനക്കാർക്കും ഇന്നലെ തന്നെ ബോണസ് നൽകിക്കഴിഞ്ഞു. തൊഴിലാളികളെ ഇക്കാലമത്രയും ദ്രോഹിച്ചുവന്നത് സൺ ടി.വിയിലെ മലയാളികളായ ഒരു വിഭാഗം ഇടനില ഉദ്യോഗസ്ഥരാണ്. ഇവരുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുവാനും നീതി ലഭിക്കുവാനുമുള്ള പ്രതിഷേധ സമരങ്ങൾ തുടരുവാൻ തന്നെയാണ് ജീവനക്കാരുടെ തീരുമാനം.

ഇപ്പോൾ സൂര്യ വാർത്തകൾ എതാണ്ട് അസ്തമിച്ച നിലയിലാണ്. തിരുവനന്തപുരത്തെ വാർത്താ വിഭാഗം അടച്ചു പൂട്ടി. കൊച്ചിയിലവശേഷിക്കുന്നവരെ പ്രോഗ്രാം വിഭാഗത്തിൽ വിന്യസിക്കാൻ അണിയറ നീക്കം നടക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ റിപ്പോർട്ടർമാർ അകത്തോ പുറത്തോ ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ഇല്ലാതായതോടെ അകത്തില്ലെന്ന് ചിലർ ഉറപ്പു വരുത്തിയിരിക്കയാണ്. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലൂും ഓണക്കാലത്ത് കേരളത്തിൽ നിന്നും കോടികളുടെ പരസ്യം സൂര്യ ടിവിക്ക് ലഭിച്ചു കഴിഞ്ഞു. മലയാളി ജീവനക്കാരെ പിഴിയുന്ന ഈ നെറ്റ് വർക്ക് കേരളത്തിൽ നിന്നും സമ്പത്ത് നേടിയെടുക്കുകയാണ്. മലയാളിക്ക് യാതൊരു ഗുണവുമില്ലാതെ.

സൺനെറ്റ്‌വർക്കിന്റെ നാല് മലയാളം ചാനലുകൾ പ്രവർത്തിക്കുന്ന കൊച്ചിയിലെ സൂര്യ ടി.വി ആസ്ഥാനത്ത് ജീവനക്കാർ സമരപരിപാടികൾ ആരംഭിച്ചു. മാനേജ്‌മെന്റ ് സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സൂര്യ ടി.വിയുടെ 18ാം വാർഷിക ദിനമായ ബുധനാഴ്ചയാണ് ജീവനക്കാരുടെ സംഘടനയായ ബി.എം.എസിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ മസ്ദൂർ സംഘിന്റെ (കെ.ടി.എം.എസ്) നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഓണത്തിന് മുമ്പ് ചെന്നൈയിൽ നിന്നെത്തിയ സൺനെറ്റ്‌വർക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സി. പ്രവീണും എച്ച്. ആർ വൈസ് പ്രസിഡന്റ ് ജവഹർ മൈക്കിളും നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന കാരണത്താലാണ് പ്രതിഷേധ പരിപാടികൾ തുടങ്ങിയത്. ശമ്പളവർദ്ധന, ബോണസ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളായിരുന്നു ജീവനക്കാർ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ സമരത്തിന്റെ പേരിലാണ് ഇപ്പോൾ ജീവനക്കാർക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടി ആരംഭിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP