Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുളിക്കനൊപ്പം ചിത്രം വിചിത്രത്തിൽ ഡെമോക്രൈസി! റിപ്പോർട്ടർ ചാനലിൽ നിന്ന് കെ വി മധുവും ഏഷ്യാനെറ്റിലേക്ക്; ലല്ലു ശശിധരൻ പിള്ളയുടേയും ഗോപീകൃഷ്ണന്റേയും കൂടുമാറ്റ പ്രതിസന്ധി മറികടന്ന് ഏഷ്യാനെറ്റ്

പുളിക്കനൊപ്പം ചിത്രം വിചിത്രത്തിൽ ഡെമോക്രൈസി! റിപ്പോർട്ടർ ചാനലിൽ നിന്ന് കെ വി മധുവും ഏഷ്യാനെറ്റിലേക്ക്; ലല്ലു ശശിധരൻ പിള്ളയുടേയും ഗോപീകൃഷ്ണന്റേയും കൂടുമാറ്റ പ്രതിസന്ധി മറികടന്ന് ഏഷ്യാനെറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ പ്രതിദിന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ഡെമോക്രൈസിയുടെ അവതരാകൻ കെ വി മധു ഏഷ്യാനെറ്റിലേക്ക്. റിപ്പോർട്ടർ ചാനൽ നേതൃത്വത്തെ ഇക്കാരം മധു അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മധു ഏഷ്യാനെറ്റിലെത്തും. ജോർജ് പുളിക്കനൊപ്പം ചിത്രം വിചിത്രത്തിന്റെ അണിയറയിൽ മധുവും ഉണ്ടാകും. ആഴ്ചയിൽ നാല് ദിവസം പുളിക്കനും ബാക്കിയുള്ള ദിവസങ്ങളിൽ മധുവുമാകും അവതാരകർ. ചിത്രം വിചിത്രം ഫെയിം ഗോപീകൃഷ്ണൻ, ലല്ലു ശശിധരൻ പിള്ള എന്നിവർ ഏഷ്യാനെറ്റ് വിട്ട് ന്യൂസ് കേരള 18ലേക്ക് പോകൂന്ന സാഹചര്യത്തിലാണ് ഇത്.

റിപ്പോർട്ടറിലെ പ്രധാന മാദ്ധ്യമ പ്രവർത്തകനിലൊരാളാണ് കെ വി മധു. നികേഷ് കുമാർ പത്രപ്രവർത്തനം മതിയാ രാഷ്ട്രീയത്തിലേക്ക് മാറിയതോടെ ചാനലിന്റെ മാനേജ്‌മെന്റിൽ മാത്രമായി പ്രത്യക്ഷ ഇടപെടലുകൾ ചുരുക്കിയിരുന്നു. ഈ സാഹചര്യത്തിൽ മധു അടക്കമുള്ള മാദ്ധ്യമ കൂട്ടായ്മയെയാണ് എഡിറ്റോറിയൽ ചുമതല ഏൽപ്പിച്ചത്. അതുകൊണ്ട് തന്നെ മധുവിന്റെ കൂടുമാറ്റം റിപ്പോർട്ടർ ചാനലിന് തിരിച്ചടിയാകും. ഉയർന്ന പദവിയും ശമ്പളവും നൽകിയാണ് ഏഷ്യാനെറ്റ് മധുവിനെ റാഞ്ചുന്നത്. ചിത്രം വിചിത്രത്തിന്റെ പ്രധാന അവതാരകൻ പുളിക്കനാണെങ്കിലും കരാർ അടിസ്ഥാനത്തിലാണ് പുളിക്കൻ ജോലിയെടുക്കുക. എന്നാൽ മധു ഏഷ്യാനെറ്റിന്റെ സ്ഥിരം സ്റ്റാഫും.

പുളിക്കനോടും ഏഷ്യാനെറ്റ് ജീവനക്കാരനാകണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. എന്നാൽ എപ്പിസോഡിന് കരാർ അടിസ്ഥാനത്തിൽ ചെയ്യാമെന്ന നിലപാടിൽ പുളിക്കൻ ഉറച്ചു നിന്നു. ഈ സാഹചര്യത്തിലാണ് സീനിയറായ മധുവിനെ ഏഷ്യാനെറ്റ് വലവീശിപ്പിടിച്ചത്. ഇതോടെ ഗോപീകൃഷ്ണനും ലല്ലുവും പോകുന്നതിന്റെ ആഘാതം കുറയ്ക്കാമെന്ന വിലയിരുത്തലിലാണ് ഏഷ്യാനെറ്റ്. അടുത്തയാഴ്ച മുതൽ പുളിക്കനും മധുവും ചിത്രം വിചിത്രം ഏറ്റെടുക്കും. പേര് ചിത്രം വിചിത്രമെന്നാകുമെങ്കിലും അടിമുടി മാറ്റവുമായി പുതിയ ഭാവത്തിലാകും പുളിക്കൻ പരിപാടി അവതരിപ്പിക്കുക.

മംഗളത്തിലും ദീപികയിലുമായി പത്രപ്രവർത്തനം തുടങ്ങിയ മധു ദൃശ്യമാദ്ധ്യമ പ്രവർത്തകനെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത് റിപ്പോർട്ടർ ചാനലിൽ എത്തിയതോടെയാണ്. തിരുവനന്തപുരത്ത് ചീഫ് റിപ്പോർട്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് ഡെസ്‌കിലേക്ക് മാറുകയും പിടി നാസർ റിപ്പോർട്ടർ വിട്ടതോടെ ഡെമോക്രസിയുടെ ചുമതലക്കാരനാവുകയുമായിരുന്നു. പ്രതിദിന പരിപാടിയെന്ന നിലയിൽ ഡെമോക്രസിക്ക് അംഗീകാരം നേടിയെടുക്കാൻ മധുവിനായി. നിരവധി അവാർഡുകളും ലഭിച്ചു. ഇതിനിടെ റിപ്പോർ്ട്ടറിന്റെ എഡിറ്റോറിയൽ മാനേജ്‌മെന്റ് ടീമിലും എത്തി. മീറ്റ് ദി എഡിറ്റേഴ്‌സിലെ പ്രധാന ചോദ്യകർത്താവുമായി. ഇതിനിടെ ചിരിയുടെ കൊടിയേറ്റമെന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.

കോടിയേരി ബാലകൃഷ്ണൻ വിവിധ പ്രസംഗങ്ങളിൽ പരാമർശിച്ച ഫലിതങ്ങളാണ് ചിരിയുടെ കൊടിയേറ്റത്തിലുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി കടന്നുവന്ന വിഷയങ്ങളാണ് ഏറെയും. സോളാർ അഴിമതി മുതൽ ബാർകോഴ വരെയും നരേന്ദ്ര മോദി മുതൽ പൊലീസിന്റെ ജനനേന്ദ്രിയം തകർക്കൽ വരെയും ആറുപതോളം ഫലിതങ്ങളാണ് പുസ്തകത്തിലുള്ളത്.

റിപ്പോർട്ടറിൽ മധു അവധിക്ക് പോകുമ്പോൾ ശശീന്ദ്രനായിരുന്നു പകരമായി ഡെമോക്രൈസി ചെയ്തിരുന്നത്. മധു റിപ്പോർട്ടർ വിടുന്നതോടെ ശശീന്ദ്രനാകും ഡെമോക്രസിയുടെ പൂർണ്ണ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP