Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ ഈശ്വറിനെ ഷോവനിസ്‌റ്റെന്ന് വിളിച്ച് അലറി; ഉമർ ഖാലിദിൽ രാജ്യദ്രോഹി മുദ്ര ചാർത്തിക്കൊടുത്തു; നിരപരാധിയെ 'പെർവേർട്ട്' എന്നു വിളിച്ച് അധിക്ഷേപിച്ചു; അട്ടഹാസം സഹിക്കാതെ വന്നപ്പോൾ നടുവിരൽ ഉയർത്തി ഇറങ്ങിയപ്പോയവരും നിരവധി: അർണാബ് ഗോസ്വാമിയുടെ ന്യൂസ് അവർ ഡിബേറ്റിലെ വിവാദങ്ങൾ ഇങ്ങനെ

രാഹുൽ ഈശ്വറിനെ ഷോവനിസ്‌റ്റെന്ന് വിളിച്ച് അലറി; ഉമർ ഖാലിദിൽ രാജ്യദ്രോഹി മുദ്ര ചാർത്തിക്കൊടുത്തു; നിരപരാധിയെ 'പെർവേർട്ട്' എന്നു വിളിച്ച് അധിക്ഷേപിച്ചു; അട്ടഹാസം സഹിക്കാതെ വന്നപ്പോൾ നടുവിരൽ ഉയർത്തി ഇറങ്ങിയപ്പോയവരും നിരവധി: അർണാബ് ഗോസ്വാമിയുടെ ന്യൂസ് അവർ ഡിബേറ്റിലെ വിവാദങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ ചാനൽ രംഗത്തെ ഒറ്റയാനായിരുന്നു അർണാബ് ഗോസ്വാമി. തന്റെ പ്രൈം ടൈം ചർച്ചയിൽ എന്നും വിവാദങ്ങൾ ക്ഷണിച്ചു വരുത്തുന്നത് ഇപ്പോൾ ടൈംസ് നൗവിൽ നിന്നും രാജിവച്ച് അർണാബിന്റെ പതിവ് പരിപാടിയായിരുന്നു. സോഷ്യൽ മീഡിയയിൽ കത്തിക്കാൻ കഴിയുന്ന വിഷയങ്ങളെടു ചുവടു പിടിച്ചായിരുന്നു അർണാബിന്റെ ചാനൽ ചർച്ചകൾ. പലപ്പോഴും ഏകപക്ഷീയമായിരുന്നു എന്നത് തന്നെയാണ് അർണ്ണാബിനെ വിവാദ നായകനാക്കിയത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ എതിരഭിപ്രായം പറഞ്ഞ രാഹുൽ ഈശ്വറിനെ ഷോവനിസ്‌റ്റെന്ന് പറഞ്ഞ് അർണാബ് ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിൽ ചാർത്തിക്കൊടുത്തത് തീവ്രവാദി മുദ്രയായിരുന്നു. പലപ്പോഴും ചർച്ച ഏകപക്ഷീയമാകുമ്പോൾ അർണാബിനെ തെറിവിളിച്ച് ഇറങ്ങിപ്പോയവരും നിരവധിയാണ്.

എന്നും വാർത്തയിൽ നിഷ്പക്ഷത പാലിക്കാതെ പക്ഷം പിടിച്ച് തന്റെ വാദം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ മിടുക്കനാണ് അർണാബ് ഗോസ്വാമി. ജെഎൻയു വിഷയത്തിൽ അടക്കം ഇക്കാര്യം വ്യക്തമായി കണ്ടതാണ്. രാജ്യസ്‌നേഹി ചമഞ്ഞ് വിദ്യാർത്ഥികളെ അധിക്ഷേപിച്ച ടൈംസ് നൗ അവതാരകൻ ഏറെ നാണം കെടേണ്ടിയും വന്നു. പിന്നീട് വാർത്തയിൽ നിഷ്പക്ഷത പാലിക്കാതെ ചാനൽ ചർച്ചയിൽ അധിക്ഷേപം ചൊരിഞ്ഞതിന് അർണാബിന് അമ്പതിനായിരം രൂപ പിഴ ചുമത്തി.

നാഷണൽ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ് അഥോറിറ്റിയാണ് പിഴ ചുമത്തിയത്. വിവാദമായ ജസ്ലീൻ കൗർ സംഭവത്തിൽ അർണാബ് നയിച്ച ചർച്ചയിൽ നിഷ്പക്ഷത പാലിച്ചില്ലെന്നാണ് പരാതി. ആം ആദ്മി പാർട്ടി പ്രവർത്തകയായ ജസ്ലീൻ കൗറിനോട് സർവജീത് കൗർ എന്ന ചെറുപ്പക്കാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ നടത്തിയ ചർച്ചയിലുടനീളം സർവജീതിനെ ലൈംഗിക വൈകൃതം പ്രവർത്തിക്കുന്നയാൾ എന്ന അർത്ഥത്തിൽ പെർവേർട്ട് എന്ന് വിളിച്ചു പരിഹസിച്ചു. എന്നാൽ പിന്നീട് വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സർവജീത് തെറ്റുകാരനല്ലെന്ന് വ്യക്തമായിരുന്നു.

വിഷയം പഠിക്കാതെ സർവജീതിനെ ഏകപക്ഷീയമായി കുറ്റക്കാരനായി ചിത്രീകരിക്കുന്ന നിലപാടാണ് അർണാബ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അർണാബിന് പിഴ ചുമത്തിയത്. അടുത്തിടെ ജെ.എൻ.യു വിഷയത്തിലും ചാനൽ ചർച്ചയിൽ അർണാബ് ഗോസ്വാമി ഏകപക്ഷീയ നിലപാട് സ്വീകരിച്ചതായി ആരോപണം ഉയർന്നിരുന്നു.

ഈ മാസം 22ന് വ്യക്തമായ അക്ഷരത്തിലും ശബ്ദത്തിലും ക്ഷമാപണം സംപ്രേഷണം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. അടുത്തിടെ ജെഎൻയു വിഷയത്തിൽ നടന്ന ചർച്ചയിലും സമാനമായി വിധത്തിൽ അർണാബ് ഗോസ്വാമി പെരുമാറിയെന്ന ആക്ഷേപം ഉയർന്നിരുന്നു. വിദ്യാർത്ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാൻ അർണാബ് വെമ്പൽ കൊണ്ടു എന്നതായിരുന്നു ആരോപണം. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതു ചർച്ച ചെയ്യാൻ വെല്ലുവിളിച്ച് സാമൂഹ്യ പ്രവർത്തക കവിത കൃഷ്ണനും രംഗത്തുണ്ടായിരുന്നു.

ഉമർഖാലിദിനെ രാജ്യദ്രോഹിയാക്കിയ അർണാബ്

അഫ്‌സൽ ഗുരു മരണവാർഷിക ദിനത്തിൽ ജവഹർലാൽ നെഹ്‌റു സർവകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്റെ(ജെ.എൻ.യു.എസ്.യു) നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് എബിവിപി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് അർണാബ് ജെഎൻയു സ്റ്റുഡൻൻസ്യൂണിയൻ പ്രതിനിധി ഉമർ ഖാലിദിനെ രാജ്യദ്രോഹിയാക്കിയത്. ന്യൂസ് അവർ ഡിബേറ്റിൽ ഉമർ തന്റെ ഭാഗങ്ങൾ വിശദീകരിച്ച ശേഷം അർണാബ് സംസാരിക്കുന്ന വേളയിൽ ഇടയ്ക്ക് സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് അർണാബിന് സ്വയം നിയന്ത്രണം വിട്ടത്.

സിയാച്ചിനിൽ അപകടത്തിൽപ്പെട്ട ഹനുമന്തപ്പ ചികിത്സയിൽ കഴിയുന്ന കാര്യം ചൂണ്ടി അർണാബ് സംസാരിക്കുകായിരുന്നു. ഇതിനിടെയാണ് ഉമർ ഇടയ്ക്ക് ചോദ്യം ഉയർത്തിയത്. ഇതോടെ അർണാബിന് നിയന്ത്രണം പോയി. അഫ്‌സൽ ഗുരുവിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ഉമറിനെ രൂക്ഷമായി വിമർശിച്ച് അർണാബ് മാവോയിസ്റ്റുകളേക്കാൾ അപകടകാരികൾ എന്ന് പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും ദുരപയോഗം ചെയ്യുകയാണെന്നും അർബാണ് പറഞ്ഞു. ഇതിനിടെ വീണ്ടും ഉമർ ഇടയ്ക്ക് കയറി പറഞ്ഞതോടെ അർണാബ് ദേഷ്യം കൊണ്ട് തിളക്കുകയായിരുന്നു. ധീരജവാന് വേണ്ടി പറയുമ്പോൾ മിണ്ടരുത് എന്ന് പറഞ്ഞ് ശബ്ദമുയർത്തി. തുടർന്ന് സംഭവിച്ചത് എന്താണെന്ന് ചുവടെയുള്ള വീഡിയോയിൽ കാണാം.

സഹികെട്ട് നടുവിരൽ ഉയർത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ്

ചാനൽ ചർച്ചക്കിടെ അർണാബുമായി കലഹിച്ച് പുറത്തുപോകുന്നവർ നിരവധിയാണ്. ഇക്കൂട്ടത്തിൽ ഒരു തൃണമൂൽ കോൺഗ്രസ് നേതാവുമുണ്ടായിരുന്നു. ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് അവതാരകൻ അർണാബ് ഗോസ്വാമിക്കെതിരെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹ്‌വ മോയ്ത്ര നടുവിരൽ ഉയർത്തിക്കാട്ടിയത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനെ തല്ലിയ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തിനെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് പ്രകോപിതയായ മോയ്ത്ര നടുവിരൽ ഉയർത്തിക്കാട്ടിയത്. തന്റെ ഭാഗം വിശദീകരിക്കാൻ സമയം അനുവദിക്കില്ലെന്നു കാട്ടിയാണ് മോയ്ത്ര ചാനൽ ക്യാമറയ്ക്കു മുന്നിൽവച്ച് അവതാരകനെ നടുവിരൽ ഉയർത്തിക്കാട്ടിയത്. ടൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് കൂടിയാണ് അധിക്ഷേപത്തിന് ഇരയായ അർണാബ് ഗോസ്വാമി. അർണാഭിനെ വിഡ്ഢിയെന്നു വിളിച്ച് പരിഹസിച്ച മോയ്ത്ര ചർച്ച വൺമാൻ ഷോ ആണെന്നും ആക്ഷേപിച്ചു.

ഒരു വാചകം പോലും മുഴുമുപ്പിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സഹികെട്ട മോയ്ത്ര 'അർണാബ്, നിങ്ങൾ തനിയെ സംസാരിച്ചുകൊള്ളു. വേറെ ആരെയും താങ്കളുടെ പരിപാടിയിലേക്കു വിളിക്കരുത്' എന്ന് പറയുകയും ചെയ്തു. തുടർന്നാണ് ഇതൊരു വൺമാൻ ഷോയാണെന്നു പറഞ്ഞശേഷം നടുവിരൽ ഉയർത്തിക്കാട്ടിയത്.

രാഹുൽ ഈശ്വറിനെ ഷോവനിസ്റ്റാക്കി

ശബരിമലയിലെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിനെ ഷോവനിസ്‌റ്റെന്ന് വിളിച്ചതും ഏറെ വിവാദമായിരുന്നു. റെഡിടു വെയ്റ്റ് കാമ്പയിനൽ കൂടുതൽ വോട്ടു കിട്ടിയപ്പോഴാണ് അർണാബ് രാഹുലിനെ പരിഹസിച്ചത്. ഇതു മാളികപ്പുറത്തമ്മയുടെ, സ്ത്രീ ശക്തിയുടെ, ഹിന്ദു സംസ്‌കാരത്തിന്റെ, ഭാരതീയതയുടെ വിജയമാണെന്നും രാഹുൽ അവകാശപ്പെട്ടു. സംസ്‌ക്കാരികാരിക ബഹുസ്വരതയുടെ, മത സൗഹാർദത്തിന്റെയും വിജയമാണെന്നും ഇതെന്നാണ് രാഹുൽ പറയുന്നത്. ചർച്ച തുടങ്ങുന്നതിന് മുൻപ് പതിവ് ശൈലിയിൽ രാഹുൽ ഈശ്വറിനെ കണക്കിന് പരിഹസിച്ചും വിമർശിച്ചുമാണ് അർണാബ് ആദ്യ വെടി പൊട്ടിച്ചത്. രാഹുൽ ഈശ്വറിന് പുറമേ പത്മ പിള്ള, ഓൺലൈൻ ജേണലിസ്റ്റ് സുജ പവിത്രൻ, രാധികാ മേനോൻ, സ്മിത എന്നിവരാണ് റെഡി ടു വെയിറ്റ് ക്യാമ്പെയിനെ പിന്തുണച്ച് ചർച്ചയിൽ പങ്കെടുത്തത്. കാലഹരണപെട്ട ചിന്താഗതിയുമായിട്ടാണ് ഇത്തരം ഒരു ആശയം ഇവർ മുന്നോട്ട് വച്ചിരിക്കുന്നത് എന്നായിരുന്നു അർണാബിന്റെ പക്ഷം.

ഷോവനിസ്റ്റുകളാണ് ഇത്തരം വിശ്വാസങ്ങൾ വച്ച് പുലർത്തുന്നതെന്നും അർണാബ് ആരോപിച്ചു. റെഡി ടു വെയിറ്റ് എന്നത് സംസ്‌കാരത്തിന്റെ പേരിൽ അംഗീകരിക്കുന്നവർ മുൻപ് ഇവിടെ നിലനിന്നിരുന്ന സംസ്‌കാരങ്ങളായ സതിയും ശൈശവ വിവാഹവും, സ്ത്രീധന സംസ്‌കാരവുമൊക്കെ തിരികെ കൊണ്ട് വരണമെന്ന ആവിശ്യം ഉന്നയിക്കുമോ എന്നാണ് അർണാബ് ആമുഖമായി ചോദിച്ചത്.രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന്റെ തരംഗം തന്നെ ആഞ്ഞടിക്കുമ്പോൾ എങ്ങനെയാണ് ഇത്തരം ലോജിക്കില്ലാത്ത ആശയങ്ങളുമായി മുന്നോട്ട് വരുന്നതെന്നും അർണാബ് ചർച്ചയിൽ ചോദിച്ച്് കത്തിക്കയറുയായിരുന്നു.

സുബ്രഹ്മണ്യം സ്വാമി അർണാബിനെ നുണയനെന്ന് വിളിച്ച ചർച്ചഅടക്കം നിരവധി ചർച്ചകൾ അർണാബിന്റെ വിവാദ ചർച്ചകളുടെ പട്ടികയിലുണ്ട്.

അർണാബിന്റെ വിവാദ ചർച്ചകളുടെ വീഡിയോകൾ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP