Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണം കിട്ടാൻ ഉണ്ടെന്നു പറയുന്ന ജയന്തൻ എന്തിന് യുവതിക്ക് പൊലീസ് മധ്യസ്ഥതയിൽ മൂന്ന് ലക്ഷം രൂപ കൊടുത്തു? രണ്ട് വർഷം മുമ്പ് പത്രങ്ങളിൽ പേര് സഹിതം വാർത്ത വന്നിട്ടും എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ല? ജയന്തന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

പണം കിട്ടാൻ ഉണ്ടെന്നു പറയുന്ന ജയന്തൻ എന്തിന് യുവതിക്ക് പൊലീസ് മധ്യസ്ഥതയിൽ മൂന്ന് ലക്ഷം രൂപ കൊടുത്തു? രണ്ട് വർഷം മുമ്പ് പത്രങ്ങളിൽ പേര് സഹിതം വാർത്ത വന്നിട്ടും എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ല? ജയന്തന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: വടക്കാഞ്ചേരി കൗൺസിലർ ജയന്തൻ എഴുതിയ തുറന്ന കത്തിന് മറുപടിയുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തി. തനിക്ക് ഒരു കുടുംബമുണ്ടെന്നും ഭാഗ്യലക്ഷ്മിയെ വീട്ടമ്മ കള്ളത്തരങ്ങൾ പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നും ജയന്തന്റെ ഫേസ്‌ബുക്കിലൂടെ എഴുതിയ തുറന്ന കത്തിൽ പറഞ്ഞിരുന്നു. തനിക്കെതിരെ പത്രസമ്മേളനം നടത്തുന്നതിനുമുമ്പ് ഭാഗ്യലക്ഷ്മി വടക്കാഞ്ചേരിയിൽ എത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കണമായിരുന്നു എന്നുമാണ് ജയന്തൻ പറഞ്ഞത്. ജയന്തന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മിയും രംഗത്തെത്തി. പണം കിട്ടാൻ ഉണ്ടെന്ന് ജയന്തൻ പറയുന്ന യുവതിക്ക് പൊലീസ് മധ്യസ്ഥതയിൽ മൂന്ന് ലക്ഷം രൂപ എന്തിന് കൊടുത്തു എന്ന ചോദിച്ചു കൊണ്ടാണ് ജയന്തൻ രംഗത്തുവന്നത്. എന്തുകൊണ്ടാണ് ജയന്തൻ ഒരു മാനനഷ്ട കേസ് പോലും നൽകാത്തതെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

'ഞാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥയല്ല, ഒരു സ്ത്രീ എന്റെ മുന്നിൽ വന്ന് കരയുമ്പോൾ ഞാൻ ആ പെൺകുട്ടിക്ക് പറയാനുള്ളത് കേൾക്കണം. ആ പെൺകുട്ടിയുടെ കയ്യിൽ കുറെ പേപ്പറുകൾ ഉണ്ട്. 2014 ഓഗസ്റ്റിൽ ഒരു പ്രമുഖ പത്രത്തിൽ വന്ന ബലാൽസംഘ വാർത്തയുടെ കോപ്പികൾ ഉണ്ട്. അതിൽ ജയന്തന്റേയും കൂട്ടുകാരുടേയും പേരുകൾ വ്യക്തമായി പറയുന്നുണ്ട്. അന്ന് എന്തുകൊണ്ട് ജയന്തൻ മാനനഷ്ടക്കേസ് കൊടുത്തില്ല. അതുമാത്രമല്ല, ജയന്തൻ പൊലീസിന്റെ മുമ്പാകെ പെൺകുട്ടിക്ക് മൂന്നരലക്ഷം രൂപ കൊടുത്തതിന്റെ രേഖകൾ എന്റെ കയ്യിലുണ്ട്. ജയന്തൻ എന്തിന് ഈ പെൺകുട്ടിക്ക് പണം കൊടുത്തു? അയാൾക്ക് പണം കിട്ടാനുണ്ടെന്നല്ലേ അയാൾ മാദ്ധ്യമങ്ങളുടെ മുന്നിൽ പറയുന്നത്. പിന്നെന്തിന് പണം കൊടുത്തു? ഇത്രയേറെ പഴുതുകൾ അയാൾ തുറന്നു കൊടുത്തിട്ട് എന്തിന് ഞാൻ കബളിപ്പിക്കപ്പെട്ടു എന്ന് പറയുന്നു? അത് രക്ഷപെടലോ അതോ വിവരക്കേടോ?- ഭാഗ്യലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോഴാണ് ആരോപണം ഉന്നയിച്ച യുവതിക്കെതിരെ പല ആരോപണങ്ങൾ അവർ ഉന്നയിക്കുന്നുണ്ട്. അവർ കുട്ടികളെ നോക്കാറില്ല, മാതാപിതാക്കളെ നോക്കില്ല, അങ്ങനെയുള്ളവരെയൊക്കെ ഇവർ പീഡിപ്പിക്കുമോ? അതൊന്നും ഇതിനുള്ള ഉത്തരമല്ല. അതെല്ലാം കുടുംബപരമായ വിഷയമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഈ പെൺകുട്ടി ജയന്തനെ നിരന്തരം സാമ്പത്തികമായി ഭീഷണി ഉന്നയിക്കുമെന്ന് പറഞ്ഞിരുന്നു. വെറും അപ്പുറത്തെ വീട്ടിലെ ആളെയല്ല, അവർ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത്, ഒരു കൗൺസിലറെയാണ്. അയാൾക്ക് നിയമപരായി നടപടി എടുത്തു കൂടായിരുന്നോ? എന്തുകൊണ്ടാണ് അതിന് മുതിരാതിരുന്നത്. പദവികൊണ്ടും ശാരീരികമായുമെല്ലാം ഉയർന്നു നിൽക്കുന്നത് ജയന്തനാണ്. കഷ്ടിച്ച് 35 കിലോ മാത്രമേ ഉള്ളൂ അവൾ, നാലടി പൊക്കം കാണും. തീരെ ക്ഷീണിതയാണ്. നാലുപേർ ബലാൽസംഘം ചെയ്തിട്ടും അവൾ ജീവിച്ചിരുപ്പുണ്ടല്ലോ എന്ന് എനിക്ക് അവളുടെ ആരോഗ്യം കാണുമ്പോൾ തോന്നിപ്പോകും. - അവർ പറഞ്ഞു

ഞാൻ പൊലീസൊന്നുമല്ല ഈ പെൺകുട്ടി വന്നു കരുമ്പോൾ അവളുമായി വടക്കാഞ്ചേരിയിലും തൃശൂരും മുളന്തുരുത്തിയിലുമൊക്കെ തെളിവെടുപ്പിന് പോകാൻ. ഞാൻ ഒരു സാധാരണ സ്ത്രീയാണ്. പിന്നെ ഇയാൾ പറയുന്നത് ഇയാളുമായി സാമ്പത്തിക ഇടപാടുണ്ടെന്നാണ്. ഞാൻ പണം കൊടുത്തു, എന്നെ ഭീഷണിപ്പെടുത്തി എന്നൊക്കയാണ്. അങ്ങനെയെങ്കിൽ മറ്റുമൂന്നുപേരുടെ പേരുകൾ എന്തിന് പെൺകുട്ടി പറഞ്ഞു. പൊലീസിന്റെ പേര് എന്തിനു പറ!ഞ്ഞു. ഇതൊക്കെ നാം ചിന്തിക്കണം. കുടുംബം നഷ്ടപ്പെടുമെന്നൊക്കെ ചിന്തയുള്ളവർ അന്ന് തന്നെ മാനനഷ്ടക്കേസ് നൽകണമായിുന്നു.

അന്നത്തെ വാർത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജയന്തനെതിരെ കേസടുത്തിട്ടുണ്ട്. അതിലുള്ള നടപടിയിലാണ് ഇപ്പോൾ പ്രതീക്ഷ. അതേസമയം, മുഖ്യമന്ത്രിയെ ആ പെൺകുട്ടിക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. ഞാൻ മുഖ്യമന്ത്രിയുടെ പേഴ്‌സൺൽ സ്റ്റാഫ് അംഗങ്ങളുമായൊക്കെ സംസാരിച്ചു. പക്ഷേ, മുഖ്യമന്ത്രിയെ കാണാൻ ഇതുവരെ സമയം അനുവദിച്ചില്ല. അദ്ദേഹത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ എന്നറിയില്ല, എന്നാലും അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണ്. ആപെൺകുട്ടിക്ക് മുഖ്യമന്ത്രിയോട് മാത്രമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞിട്ടു പോലും കാണാൻ അനുവദിക്കാത്തത് എനിക്ക് വളരെ വേദനയുണ്ടാക്കുന്നു.

കെ. രാധാകൃഷ്ണൻ എന്തടിസ്ഥാനത്തിലാണ് ആപെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. ജയന്തന്റെ പേര് പറഞ്ഞു, അങ്ങനെയെങ്കിൽ പെൺകുട്ടിയുടെ പേര് പറഞ്ഞൂടെ എന്നാണ് രാധാകൃഷ്ണൻ ചോദിക്കുന്നത്. പെൺകുട്ടിയും ഒരേ പൊസിഷനിൽ നിൽക്കുവന്നവരാണോ എന്ന് ഇവരൊക്കെ ചിന്തിക്കാത്തതെന്ത്? ഭാഗ്യലക്ഷ്മി ചോദിച്ചു.

അവാസ്ഥവമായ ഒരു ആരോപണത്തിലും വാർത്തയിലുമാണ് താൻ പ്രതിസന്ധിയിലായത് എന്ന സൂചിപ്പിച്ചാണ് നേരത്തെ ജയന്തൻ ഫേസ്ഹബുക്കിൽ പോസ്റ്റിട്ടത്. ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:

അവാസ്ഥമായ ഒരു ആരോപണത്തിലും വാർത്തയിലും തട്ടി പ്രതിസന്ധിയിലായ ജയന്തൻ ആണ് ഞാൻ, ഭാഗ്യലക്ഷ്മി ചേച്ചി നടത്തിയ വാർത്താ സമ്മേളനത്തിന് മുൻപ് ഈ ആരോപണത്തിന് നിജസ്ഥിതി അറിയുവാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു.ഈ അവസരത്തിലെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും പാർവതി ചേച്ചിയും വടക്കാഞ്ചേരിയിൽ എത്തണമെന്ന് അപേക്ഷിക്കട്ടെ, ആരോപണം ഉന്നയിച്ചവരുടെ താമസസ്ഥലത്തും പരിസരത്തും ചുരുങ്ങിയത് ഇവരുടെ മാതാപിതാക്കളോടെങ്കിലും ഈ പരാതിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണം, ഇവരുടെ നാളിതുവരെയുള്ള ജീവിതവും സമാനമായ സാഹചര്യകളുടെ ആവർത്തനവുമൊക്കെ ചേച്ചിമാർക്ക് എളുപ്പത്തിൽ ബോദ്ധ്യപ്പെടും. സ്വന്തംവീട്ടുകാർ പോലും ഇവർക്കെതിരെ പരാതി നൽകുകയും മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് ചേച്ചിമാരുടെ ശ്രദ്ധയിൽ വന്നിരിക്കുമല്ലോ?

സാമ്പത്തികമായ ഒരു അവശ്യ ഘട്ടത്തിൽ ഒരു സുഹൃത്തിന് സഹായം ചെയ്യുകയും പിന്നീട് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതിന് ഞാനും എന്റെ കുടുബവും ഇന്ന് നേരിടുന്ന വിഷമഘട്ടത്തെ തിരിച്ചറിയണമെന്നുകൂടി ആവശ്യപെടട്ടെ, ആവശ്യമെങ്കിൽ വടക്കാൻഞ്ചേരിയിൽ എത്തുവാനുള്ള സൗകര്യം ചെയ്ത് തരുവാനും ഞാൻ ഒരുക്കമാണെന്ന് അറിയിക്കുന്നു. വേട്ടക്കാരൻ എന്ന ആരോപണവിധേയനായി മാറിയ യഥാർത്ഥ ഇരയാണ് ഞാൻ എന്ന് നേരിൽ മനസിലാക്കണമെന്നും, അവാസ്ഥവമായ ഈ വാർത്തയുടെ സത്യാവസ്ഥ സമൂഹത്തെ ബോദ്ധ്യപെടുത്തി ചേച്ചിമാരുടെ വിശ്വാസ്യത കൂടി നിലനിർത്തണമെന്നുമുള്ള അപേക്ഷയോടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP