Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് ദിവസം കൊണ്ട് മുത്തൂറ്റ് മുതലാളിക്ക് നഷ്ടം ആയിരം കോടിയോളം രൂപ..! പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയവർ മടങ്ങിപ്പോകുന്നു; വിദേശത്തു നിന്നും പണം അയച്ചവർ പിൻവലിക്കാൻ മാർഗ്ഗമില്ലാതെ നട്ടംതിരിയുന്നു; പ്രതികാര സ്ഥലംമാറ്റങ്ങൾ റദ്ദു ചെയ്യാതെ സമവായത്തിനില്ലെന്ന് സമരക്കാരും: തൊഴിലാളികളോട് കടുംപിടുത്തം തുടരുന്ന മുത്തൂറ്റ് കടുത്ത പ്രതിസന്ധിയിൽ

അഞ്ച് ദിവസം കൊണ്ട് മുത്തൂറ്റ് മുതലാളിക്ക് നഷ്ടം ആയിരം കോടിയോളം രൂപ..! പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയവർ മടങ്ങിപ്പോകുന്നു; വിദേശത്തു നിന്നും പണം അയച്ചവർ പിൻവലിക്കാൻ മാർഗ്ഗമില്ലാതെ നട്ടംതിരിയുന്നു; പ്രതികാര സ്ഥലംമാറ്റങ്ങൾ റദ്ദു ചെയ്യാതെ സമവായത്തിനില്ലെന്ന് സമരക്കാരും: തൊഴിലാളികളോട് കടുംപിടുത്തം തുടരുന്ന മുത്തൂറ്റ് കടുത്ത പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ നിന്നും ചെറിയ തോതിൽ സ്വർണ്ണപ്പണയം തുടങ്ങി രാജ്യമാകെ വ്യാപിച്ച സ്വകാര്യ ധനകാര്യ ശൃംഖലയായി പടർന്നു പന്തലിച്ച പ്രസ്ഥാനമാണ് മുത്തൂറ്റ് ജോർജ്ജിന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളുടെ പട്ടികയെടുത്താൽ ബാങ്കിതര സ്ഥാപനമെന്ന നിലയിൽ ഒന്നാം സ്ഥാനത്താണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ്. 95 ലക്ഷത്തോളം ഇടപാടുകളും കാൽ ലക്ഷത്തോളം ജീവനക്കാരുമുള്ള വൻകിട സ്ഥാപനം പിടിവാശിയുമായി ഒരു വശത്ത് തുടരുമ്പോൾ കേരളത്തിലെ ഏറ്റവും പ്രബലമായ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയ മൂവായിരത്തോളം ജീവനക്കാർ മറുവശത്തുമായി നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.

ആയിരത്തോളം കോടി രൂപയുടെ നഷ്ടം ഈ ദിവസങ്ങളിൽ സ്ഥാപനത്തിന് ഉണ്ടായെന്നാണ് ഏകദേശ വിലയിരുത്തൽ. വിദേശത്തു നിന്നം മുത്തൂറ്റ് മണി ട്രാൻസ്ഫർ വഴി പണം അയക്കുന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ നഷ്ടത്തിന്റെ കണക്ക് അതിലും ഭീതിതമായ വിധത്തിൽ ഉയരുകയും ചെയ്യും. ചുരുക്കത്തിൽ തൊഴിലാളികൾക്ക് മാന്യമായി ശമ്പളം നൽകാൻ മടിച്ച അവരുടെ ന്യായമായ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചതോടെ മാനേജ്‌മെന്റ് ശരിക്കും വെട്ടിലാകുകയായിരുന്നു. ആറാം ദിവസവും സമരം തുടരുമ്പോൾ കേരളത്തിലെ മുത്തൂറ്റ് ഫിനാൻസിന്റെ ബിസിനസ് പൂർണ്ണ സ്തംഭനാവസ്ഥയിലാണ്.

ഇന്ത്യയിൽ എമ്പാടും മുത്തൂറ്റിന്റെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കേരളത്തിൽ തന്നെയാണ് മുത്തൂറ്റിന്റെ പ്രധാന ബിസിനസ് നടക്കുന്നത്. പ്രധാനമായും സ്വർണ്ണപ്പണയമാണ് നടക്കുന്നത്. തൊഴിലാളി സമരം കൊണ്ട് മുത്തൂറ്റ് ശാഖകൾ അടഞ്ഞു കിടക്കുമ്പോൾ പണ്ടങ്ങളുമായി പണയം വെക്കാൻ എത്തുന്നവർ തന്നെ വിരളമാണ്. ബാങ്കിത സ്ഥാപനങ്ങളിൽ മലയാളികൾ ഏറ്റവും അധികം ആശ്രയിക്കുന്നത് മുത്തൂറ്റ് ഫിനാൻസിനെ ആയിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ മുത്തൂറ്റിന്റെ ക്ഷീണം തങ്ങൾക്ക് അവസരമാക്കി മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ശ്രമിക്കുന്നു. മുത്തൂറ്റിലാകട്ടെ ബിസിനസ് നടക്കാത്ത അവസ്ഥയുമാണ്.

സമരം ഒത്തുതീർപ്പാക്കാതെ മുത്തൂറ്റ് മാനേജ്‌മെന്റ് കടുംപിടുത്തം തുടരുമ്പോൾ ഏറ്റവും വട്ടം ചുറ്റുന്നത് ഇടപാടുകാർ തന്നെയാണ്. താൽക്കാലിക ആവശ്യങ്ങൾക്കായി സ്വർണം പണയം വച്ചവർക്ക് ഇപ്പോൾ പണ്ടം തിരികെ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഏത് സമയത്താണ് തങ്ങൾക്ക് മുത്തൂറ്റിൽ പണയം വെക്കാൻ തോന്നിയത് എന്നു പറഞ്ഞു കൊണ്ട് സ്വയം ശപിച്ചുകൊണ്ട് പോകുകയാണ് മുത്തൂറ്റിൽ സ്വർണം പണയം വച്ചവർ. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരോട് ഓഫീസ് തുറന്നാൽ തന്നെയും പുറത്തെ സമരത്തിന്റെ ഭാവം കണ്ട് ആരും പണയം വെക്കാനും വരുന്നില്ല. മിക്കയിടത്തും ഇതു തന്നെയാണ് സ്ഥിതി. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം എന്നതിനാൽ സമരം വരും ദിവസങ്ങളിലും കൂടുതൽ ശക്തിപ്രാപിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

മുത്തൂറ്റ് സമരം വിനയായത് മറ്റൊരു കൂട്ടർ പ്രവാസികളാണ്്. വിദേശത്തുള്ള മലയാളികൾ നാട്ടിലേക്ക് പണമയക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം മൂത്തൂറ്റിന്റെ മണി എക്‌സ്‌ചേഞ്ചാണ്. ഒരാഴ്‌ച്ച മുമ്പ് നാട്ടിലെ ആവശ്യങ്ങൾക്കായി പണം അയച്ചിട്ടും സമരം കാരണം പണം എടുക്കാൻ കഴിയാക്ക അവസ്ഥയിലാണ് വിദേശത്തു നവിന്നും പണം അയച്ചവരുടെ ബന്ധുക്കൾ. മുത്തൂറ്റിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നുകൂടിയാണ് വിദേശനാണ്യ വിനിമയം.

സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ ഏതാനും ദിവസങ്ങളായി യുഎഇ എക്‌സ്‌ചേഞ്ച് പേലുള്ള സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് മുത്തൂറ്റിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ് വരുത്തിവച്ചത്. അതേസമയം മണപ്പുറം ഫിനാൻസുമായി ചേർന്ന് കാലതാമസം വരുത്താതെ ആവശ്യക്കാർക്ക് പണം നൽകാനുള്ള ശ്രമം മുത്തൂറ്റ് നടത്തുന്നുണ്ട്. കമ്പനിയുടെ നഷ്ടത്തിനൊപ്പം തന്നെ ജീവനക്കാർക്കും ആശങ്കകളുണ്ട്. എന്നാൽ, അന്യായമായ സ്ഥലംമാറ്റ നടപടി പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച നിലയിലാണ് മുത്തൂറ്റ് ജീവനക്കാർ.

സമരത്തിൽ പങ്കെടുക്കാത്ത ചുരുക്കം ചിലരുണ്ടെങ്കിലും അവർക്കും ശമ്പള കാര്യത്തിൽ ഇത്തവണ വലിയ പ്രതീക്ഷകളില്ല. സമരം തുടരുന്ന സാഹചര്യത്ിൽ അടുത്ത മാസത്തെ ശമ്പളം എന്നത് സ്വപ്‌നം മാത്രമാകുമോ എന്ന ആശങ്കകളാണ് ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക്. കമ്പനിക്കുണ്ടാകുന്ന നഷ്ടം മനസ്സിലാക്കി തൊഴിലാളികളോട് അനുഭാവപൂർവ്വം തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. വിഷയം ഇത്രയും വഷളാകാൻ കാരണം മാനേജ്‌മെന്റിന്റെ കടുംപിടുത്തം തന്നെയാണ്. സൂചനാ പണിമുടക്ക് നടത്തിയെങ്കിലും അത് പരിഹരിക്കാതെ ജീവനക്കാരെ മനപ്പൂർവ്വം അനിശ്ചിതകാല പണിമുടക്കിലേക്ക് തള്ളിവിടുകയായിരുന്നു മാനേജ്‌മെന്റ്.

25,000 കോടിയുടെ വിറ്റുവരവുള്ള കമ്പനിയായിട്ടും പണിയെടുക്കുന്നതിന്റെ കൂലി തൊഴിലാളികൾക്കു നൽകുന്നതിൽ മുഖം തിരിച്ചിരിക്കുകയാണു മാനേജ്‌മെന്റ്. നേരത്തെ മൂന്നു ദിവസം പണിമുടക്കിയിട്ടും തൊഴിലാളികളോട് അനുഭാവപൂർണമായ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. തൊഴിലാളികളുടെ പരാതി തൊഴിൽ വകുപ്പിനു ലഭിച്ചതോടെ ഒടുവിൽ മന്ത്രി വരെ ഇടപെടുകയുണ്ടായി. എന്നിട്ടും മാനേജ്‌മെന്റ് കടുംപിടുത്തം തുടർന്നു. ഇതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്.

സിഐടിയുവിന്റെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെ തന്നെ സമരക്കാർ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖകൾക്ക് മുന്നിലേക്ക് ജാഥയായി തന്നെ എത്തുന്നുണ്ട്. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് സമരക്കാർ വിവിധ ബ്രാഞ്ചുകൾക്ക് മുന്നിൽ എത്തുന്നത്. പിരിച്ച് വിട്ട 51 ജീവനക്കാരെയും തിരിച്ചടുക്കും വരെ സമരം തുടരുമെന്ന് തന്നെയാണ് ജീവനക്കാരുടം മുദ്രാവാക്യങ്ങൾ. മാനേജ്‌മെന്റിന്റെ പ്രവണതകൾക്ക് എതിരെ പ്രാദേശിക സിഐടിയു നേതാക്കൾക്കും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ എന്നിവരും ചേർന്നാണ് ഇപ്പോൾ വിവിധ ബ്രാഞ്ചുകളിൽ സമരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP