Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യ ആത്മഹത്യ ചെയ്താൽ ആത്മഹത്യാ പ്രേരണയ്‌ക്കോ സ്ത്രീയോടുള്ള ക്രൂതയ്‌ക്കോ കേസ് എടുക്കാൻ പറ്റില്ല; അവിഹിത ബന്ധത്തിന് കേസ് എടുക്കണമെങ്കിൽ വിവാഹിതയായ സ്ത്രീയുടെ ഭർത്താവ് പരാതി നൽകണം; സുപ്രീം കോടതി വിധി അവസരമാകുന്നത് അനേകം കൊച്ചുകള്ളന്മാർക്ക്

ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യ ആത്മഹത്യ ചെയ്താൽ ആത്മഹത്യാ പ്രേരണയ്‌ക്കോ സ്ത്രീയോടുള്ള ക്രൂതയ്‌ക്കോ കേസ് എടുക്കാൻ പറ്റില്ല; അവിഹിത ബന്ധത്തിന് കേസ് എടുക്കണമെങ്കിൽ വിവാഹിതയായ സ്ത്രീയുടെ ഭർത്താവ് പരാതി നൽകണം; സുപ്രീം കോടതി വിധി അവസരമാകുന്നത് അനേകം കൊച്ചുകള്ളന്മാർക്ക്

ർത്താവിന്റെ അവിഹിത ബന്ധത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ പോകുന്നവർ ഓർക്കുക. അവിഹിത ബന്ധത്തിന്റെ പേരിൽ ആത്മഹത്യ ചെയ്താൽ നിങ്ങളുടെ ഭർത്താവിനെതിരെ യാതൊരു നിയമനടപടിയും ഉണ്ടാകാൻ പോകുന്നില്ല. അവിഹിത ബന്ധം പുലർത്തുന്നത് പങ്കാളിയോടുള്ള ക്രൂരതയായി കാണാനാവില്ലെന്നും ആത്മഹത്യാ പ്രേരണയായും കണക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭർത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.

അവിഹിത ബന്ധം പുലർത്തുന്നതിനെ സദാചാര വിരുദ്ധമെന്ന് വിലയിരുത്താമെങ്കിലും അതിനെ ഭാര്യയോടുള്ള ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് കോടതി ജസ്റ്റിസ് ദീപക് മിശ്രയും അമിതാവ റോയിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഏഴുവർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

ഭാര്യയോടുള്ള ക്രൂരത വ്യക്തമാക്കുന്ന ഐ.പി.സി. 498 എ വകുപ്പിൽ അവിഹിത ബന്ധത്തെ ഉൾപ്പെടുത്താനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ശാരീരികമായ പീഡനവും മാനസികമായ പീഡനവും ഭാര്യയോടുള്ള ക്രൂരതയിൽ വരുമെങ്കിലും അത്തരം തെളിവുകൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന ഒറ്റക്കാരണത്താലോ, അത്തരമൊരു സംശയം കൊണ്ടോ ആത്മഹത്യ ചെയ്യുന്നതിനെ ഭാര്യയോടുള്ള ക്രൂരതയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹിതയായ സ്ത്രീയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെങ്കിലും അതിൽ അവരുടെ ഭർത്താവിന്റെ പരാതിയിൽ മാത്രമേ കേസ്സെടുക്കാൻ പൊലീസുനാവൂ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് അനുസരിച്ചാണിത്. അവിഹിത ബന്ധം പിടിച്ചതിന്റെ പേരിൽ ഒരാൾക്കെതിരെ കേസ്സെടുക്കാൻ ഇതുമൂലം പൊലീസിനും സാധിക്കില്ല. അതിന് അവിഹിത ബന്ധതത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ ഭർത്താവിന്റെ പരാതി തന്നെ ആവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP